ശീതകാല വിളകൾ (winter crops) നടാനുള്ള സമയമാണ് ഒക്ടോബർ. കാബേജ്, കോളിഫ്ളവർ എന്നിവ ധാരാളമായി വളരുന്നത് ഈ സീസണിലാണ്. ഡയമണ്ട് ബാക്ക് മോത്ത് (Diamond back Moth), ലീഫ് വെബർ (Leaf webber), അഫിഡ്സ് (Aphids), സ്റ്റെം ബോറർ (Stem borer), സ്പോഡോപ്റ്റെറ (Spodoptera) തുടങ്ങിയ കീടങ്ങൾ ഈ വിളകളെ വളരെയധികം ബാധിക്കുന്നു. ഈ കീടങ്ങൾ പച്ചക്കറിയുടെ തലഭാഗം തിന്നുനശിപ്പിക്കുന്നതുകൊണ്ട് പച്ചക്കറിയുടെ ഗുണനിലവാരം കുറയുന്നു.
കെണികൾ, വേപ്പ് കൊണ്ടുള്ള ബൊട്ടാണിക്കൽ, ബയോളജിക്കൽ നിയന്ത്രണം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് ഈ കീടങ്ങളെ നിയന്ത്രിക്കാൻ നിരവധി eco-friendly IPM technologies വികസിപ്പിച്ചെടുത്തിട്ടുണ്ട്. IPM സാങ്കേതികവിദ്യയിലൂടെ നമുക്ക് കൃത്രിമ കീടനാശിനി ഉപയോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാവുന്നതാണ്
അഗ്രികൾച്ചർ വേൾഡ് എഡിറ്റർ ഡോ. ലക്ഷ്മി ഉണ്ണിത്താൻ, IIHR ൻറെ Plant Protection വിഭാഗം ഡോ. പ്രസന്ന കുമാറുമായി ഇതിനെകുറിച്ച് ചർച്ച നടത്തിയിരുന്നു. ICAM-IIHR വികസിപ്പിച്ചെടുത്ത വേപ്പിൻ കുരുകൊണ്ട് ഉണ്ടാക്കിയ പൊടിമിശ്രിതം (neem seed powder pellet formulation - NSPPF) DBM, Aphids, എന്നി കീടങ്ങൾക്കെതിരെയുള്ള ഫലപ്രദമായ കീടനാശിനിയാണെന്ന് Dr. Prasanna kumar അഭിപ്രായപ്പെട്ടു. വേറൊരു കീടനാശിനിയും ഇല്ലാതെ, cabbage , cauliflower , എന്നി പച്ചക്കറികളിലെ കീടങ്ങളെ, NSPPF (വേപ്പിൻകുരു കൊണ്ടുള്ള പൊടി) കൊണ്ട് പാടെ നശിപ്പിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
NSPPF (വേപ്പിൻകുരു കൊണ്ടുള്ള പൊടിമിശ്രിതം) തളിക്കുന്ന വിധം
- വലകെട്ടി അതിൽ തൈകൾ വളർത്തുക
- തൈകൾ പറിച്ചുനട്ട 15 ദിവസത്തിനുശേഷം NSPP (വേപ്പിൻകുരു പൊടി മിശ്രിതം) തളിക്കൽ ആരംഭിക്കണം
- @ 30 ഗ്രാം വേപ്പിൻകുരു പൊടി ഒരു ലിറ്റർ വെള്ളത്തിൽ രാത്രിയിൽ കുതിർക്കണം (ഒരു ഏക്കറിന് 6 കിലോ വേപ്പിൻകുരുപൊടി വെള്ളത്തിൽ കുതിർത്തിയത് (NSPP formation) എന്ന കണക്കിലായിരിക്കണം)
- പിറ്റേന്ന് സ്പ്രേ ചെയ്യുന്നതിനു മുൻപ് മസ്ലിൻ തുണി / വല ഉപയോഗിച്ച് അരിച്ച ശേഷം സത്തിൻറെ അളവ് നോക്കിവെക്കണം.
- അളവ് ക്രമീകരിച്ച് വിളകളിൽ തളിക്കുക
- സ്പ്രേ ചെയ്യുമ്പോൾ ചെടികളുടെ, വളരുന്ന ഭാഗത്തിന് മതിയായ കവറേജ് നൽകാൻ ശ്രദ്ധിക്കണം
- ഓരോ 7-10 ദിവസ ഇടവേളയിലും, കാബേജിൽ 50 ദിവസം വരെയും കോളിഫ്ളവറിന് 70 ദിവസം വരെയും സ്പ്രേ ആവർത്തിക്കുക. ആവശ്യമെങ്കിൽ പിന്നീട് സ്പ്രേ എടുക്കാം.
അനുബന്ധ വാർത്തകൾ ചേന്ദമംഗലത്ത് ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി
#krishijagran #kerala #farmtip #needseedpowder #bestpestiside
Share your comments