മഴക്കാലമായപ്പോൾ പലരും അടുക്കളത്തോട്ടം വേണ്ട രീതിയിൽ ശ്രദ്ധിക്കുന്നുണ്ടാവില്ല. കാരണം മറ്റൊന്നുമല്ല, എല്ലാത്തരം കീടനകളും മഴക്കാലത്ത് നമ്മുടെ ചെടികളിൽ കയറിക്കൂടും. ഇനി മഴയൊന്നു മാറട്ടെ എന്ന് കരുതി നമ്മളും ഒന്ന് നിശ്ശബ്ദമാകും. അതിനേക്കാൾ നല്ലതു നമ്മുടെ പച്ചക്കറികൾക്കൊക്കെ ഒരു ചെറിയ നാടൻ മരുന്ന് പ്രയോഗം നടത്തിയാൽ മഴക്കാലത്തുണ്ടാകുന്ന ഇല ചുരുട്ടിപ്പുഴു, മുഞ്ഞഎന്നീ കീടങ്ങളെ തുരത്താം. . മഴക്കാലത്ത് നമ്മള്‍ സാധാരണ കൃഷി ചെയ്യുന്ന ഇനങ്ങൾ വെണ്ട, മുളക്, വഴുതന എന്നിവയൊക്കെയാണല്ലോ.ഇവയെ നശിപ്പിക്കാനുള്ള ജൈവകീടനാശിനികള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.
പപ്പായ ഇല സത്ത്: 100 മി. ലിറ്റര്‍ വെള്ളത്തില്‍ നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി ഇട്ടു വയ്ക്കുക. 50 ഗ്രാമെങ്കിലും പപ്പായ ഇല ഇതിനാവശ്യമാണ്. ഇല അടുത്ത ദിവസം ഞെക്കിപ്പിഴിഞ്ഞ് എടുത്ത സത്ത് മൂന്ന് നാലിരട്ടി വെള്ളം ചേര്‍ത്ത് തളിക്കുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇത് ഫലപ്രദമാക്കും.
വേപ്പെണ്ണ എമല്‍ഷന്‍: 250 മില്ലി വേപ്പെണ്ണയും 25 ഗ്രാം ബാര്‍സോപ്പുമാണ് ഇതുണ്ടാക്കാനാവശ്യം. സോപ്പ് 250 മില്ലി ലിറ്റര്‍ ചെറു ചൂടുവെള്ളത്തില്‍ ലയിപ്പിച്ച് ഇതിലേക്ക് വേപ്പെണ്ണ ചേര്‍ക്കുക. പത്തിരട്ടി വെണ്ണം ചേര്‍ത്ത് നേര്‍പ്പിച്ച് ഇലകളില്‍ തളിക്കാം.
വെളുത്തുള്ളി- മുളക് സത്ത് : വെളുത്തുള്ളി 50 ഗ്രാം, പച്ചമുളക് 25 ഗ്രാം, ഇഞ്ചി 50 ഗ്രാം എന്നിവയാണ് ഈ കീടനാശിനി നിര്‍മിക്കാന്‍ ആവശ്യമായ സാധനങ്ങള്‍. വെളുത്തുള്ളി 100 മി. ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. പിറ്റേ ദിവസം ഈ വെളുത്തുള്ളി തൊലി കളഞ്ഞത് അരച്ച് പേസ്റ്റാക്കുക. ഇതേ പോലെ മുളക് 50 മി.ലിറ്റര്‍ വെള്ളത്തിലും ഇഞ്ചി 100 മി.ലിറ്റര്‍ വെള്ളത്തിലും അരച്ചു പേസ്റ്റാക്കി മൂന്നും കൂടി മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തിളക്കി അരിച്ചു തളിക്കുക. ഇത് തണ്ടുതുരപ്പന്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കും.
വെര്‍ട്ടിസീലിയം ലായനി: വെര്‍ട്ടിസീലിയം ലെക്കാനിയെന്നൊരു മിത്രകുമിളിനെകൊണ്ടു തന്നെ കുമിള്‍ രോഗങ്ങളെ നേരിടാം. പൊടിരൂപത്തിലുള്ള ഈ മിശ്രിതം കീടശല്യം കണ്ടാലുടന്‍ തന്നെ 15-20 ഗ്രാം എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അരിച്ചെടുക്കണം. ഇതില്‍ 30 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച് ഒരാഴ്ച ഇടവിട്ട് തളിക്കാംഇലചുരുട്ടിപ്പുഴുവിനെ തുരത്താം, മഴക്കാലത്തും വെണ്ട വിളയിക്കാംTake 15-20 gms of this powder mixture in a liter of water and filter it immediately after detection of pests. Dilute 30 gms of bar soap in it and spray it at intervals of one week.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വെര്‍ട്ടിസീലിയം
#Vegetable#Agriculture#Farm#Organic
Share your comments