മൺപാത്രത്തിൽ വച്ച മോര്, ഇതു കേൾക്കുമ്പോൾ തന്നെ ചൂടുകാലത്ത് മനസിനൊരു കുളിരാണ്. അതുപോലെ ചെടികൾക്കും ഏറെ പ്രയോജനം ചെയ്യും ഈ പാനീയം . അതൊന്ന് പുളിപ്പിച്ചെടുക്കണം. ഒരേ സമയം വളര്ച്ച ത്വരകമായും കീട-രോഗ പ്രതിരോധകമായും ഉപയോഗപ്പെടുന്നു.
അതെങ്ങനെയെന്ന് നോക്കാം.
വളരെ എളുപ്പം വീടുകളില്‍ തയാറാക്കാവുന്ന പുളിപ്പിച്ച ദ്രാവക മിശ്രിതം ആണ് ഈ അരപ്പു മോര് .
ഗിബർലിക്ക് ആസിഡ് Gibberellic acid എന്ന സസ്യവളര്‍ച്ചാ ഹോര്‍മോണ്‍ ഈ ലായനിയില്‍ അടങ്ങിയിട്ടുണ്ട്. This solution contains Gibberellic acid, a growth hormone.
ഉണ്ടാക്കുന്ന രീതി.
ഒരു മണ്‍ പാത്രത്തില്‍ അഞ്ച് ലിറ്റര്‍ മോര് എടുക്കുക. വിഷ സംഹാരിയായ നെന്മേനി വാകയുടെ ഇലകള്‍ രണ്ട് കിലോ നല്ലതുപോലെ അരച്ച് അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇതിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. 7 – 10 ദിവസം പുളിക്കാന്‍ വെയ്ക്കുക. 1ഃ10 എ അനുപാതത്തില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ലോകത്തിൽ വെച്ച് ഏറ്റവും രുചിയേറിയ അരികളിൽ ഒന്നാണ് ജാസ്മിൻ അരി (Jasmine rice).
Share your comments