1. Farm Tips

ഈ ജൈവക്കെണി ചെയ്ത് നോക്കൂ കൊമ്പൻചെല്ലിയെ കൂട്ടത്തോടെ പിടിക്കാം.

കൃഷി ഭവനുകളിൽ നല്ലയിനം തെങ്ങിൻ തൈകൾ എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ കരമടച്ച രസീതുമായി വന്ന് തെങ്ങിൻ തൈ വാങ്ങണം എന്ന അറിയിപ്പു കേട്ടയുടൻ ഒരു കർഷകൻ പ്രതികരിച്ചതിങ്ങനെയാണ്. " തെങ്ങിൻ തൈ ലഭിക്കുന്നതൊക്കെ നല്ല കാര്യമാണ്. പിന്നീട് ആ തെങ്ങിൻ തൈയുടെ അവസ്ഥ എന്തെന്ന് ആരും തിരക്കുന്നില്ല. കൂമ്പ് ചീയൽ , അല്ലെങ്കിൽ കൊമ്പൻ ചെല്ലിയുടെ ആക്രമണം ഇങ്ങനെ നാട്ടിലെ തെങ്ങെല്ലാം നശിച്ചു പോവുകയാണ് . ഇതിനൊരു പരിഹാരമാണ് വേണ്ടത്. "

K B Bainda
Kombenchelli

കൃഷി ഭവനുകളിൽ നല്ലയിനം തെങ്ങിൻ തൈകൾ എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ കരമടച്ച രസീതുമായി വന്ന് തെങ്ങിൻ തൈ വാങ്ങണം എന്ന അറിയിപ്പു കേട്ടയുടൻ ഒരു കർഷകൻ പ്രതികരിച്ചതിങ്ങനെയാണ്.

" തെങ്ങിൻ തൈ ലഭിക്കുന്നതൊക്കെ നല്ല കാര്യമാണ്. പിന്നീട് ആ തെങ്ങിൻ തൈയുടെ അവസ്ഥ എന്തെന്ന് ആരും തിരക്കുന്നില്ല. കൂമ്പ് ചീയൽ , അല്ലെങ്കിൽ കൊമ്പൻ ചെല്ലിയുടെ ആക്രമണം ഇങ്ങനെ നാട്ടിലെ തെങ്ങെല്ലാം നശിച്ചു പോവുകയാണ് . ഇതിനൊരു പരിഹാരമാണ് വേണ്ടത്. "

ഈ പരാതി ഒട്ടുമിക്ക . കർഷകർക്കും ഉള്ളതാണ്. ഏതായാലും കൊമ്പൻചെല്ലി രോഗത്തിന് ഫലപ്രദമായ ഒരു ജൈവ മരുന്ന് പ്രയോഗിച്ച് വിജയിച്ച ഒരു വീഡിയോയിലൂടെ ലഭിച്ച അറിവ് പങ്കു വയ്ക്കാം

സാധാരണയായി കൊമ്പൻചെല്ലി (ഒറിക്ടസ് റൈനോസെറസ്) ആക്രമണം ഉണ്ടായാൽ തെങ്ങുകളിലെ ലക്ഷണം ഇവയാണ്.

These are usually the symptoms of palms if they are attacked by the horns (Oryctus rhinocerus).

കൂമ്പു ഭാഗത്ത് തുളച്ചു കയറി ഉൾഭാഗം തിന്ന് ചകിരി പുറത്തേക്കു തള്ളുന്നതായി കാണാം.

മടലുകളിൽ ദ്വാരങ്ങൾ കാണപ്പെടും.

Coconut  tree

പുതുതായി വന്ന കൂമ്പോലകൾക്ക് ത്രികോണാകൃതിയിലുള്ള വെട്ട് കാണുന്നു.

കൂമ്പു ചീയൽ , കൊമ്പൻ ചെല്ലി ആക്രമണം ബാധിക്കുന്നു.

അഴുകിയ ജൈവാവശിഷ്ടങ്ങൾ, ചാണകം എന്നിവയിൽ പെൺചെല്ലികൾ മുട്ടയിടുന്നു.

200 ദിവസങ്ങൾ വരെയാണ് ചെല്ലികളുടെ ആയുസ്സ്.

ഇങ്ങനെയുള്ളപ്പോൾ തുരത്താൻ ചെയ്യുന്ന കാര്യങ്ങൾ ഇവയാണ്.

  1. ചെല്ലി കോലു കൊണ്ട് കുത്തിയെടുക്കുക
  2. കൂമ്പോലക്കു ചുറ്റും 3 – 4 പാറ്റ ഗുളികയിട്ട് മണൽ ഇട്ട് മൂടുക(വേനൽ കാലത്ത്)
  3. മെറ്റാറൈസിയം കുമിൾ 5ml / 1 ലിറ്റർ വെള്ളത്തിൽ 1 ക്യുബിക് മീറ്ററിൽ തളിക്കുക.
  4. പെരുവലത്തിന്റെ ഇല ചാണകക്കുഴികളിൽ ഇടുക.
  5. 3 ഗ്രാം ക്ളോറാൻട്രാനിലിപ്പോൾ 0.4 % g സുഷിരങ്ങളുള്ള ചെറിയ പാക്കുകളിലാക്കി ഓലക്കവിളുകളിൽ വയ്ക്കുക(ഫെർട്ടറ, എൻഫ്യുസ് – വ്യാപാരനാമം)

എന്നാൽ ഒരു കർഷകൻ ചെയ്ത് വിജയിച്ച ജൈവ ക്കെണി തയ്യാറാക്കുന്ന വിധം പറയാം.

8 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു പ്ലാസ്റ്റിക് ബക്കറ്റ് എടുക്കുക . അതിൽ 4 ലിറ്റർ വെള്ളം നിറയ്കുക അതിലേക്ക് 2 കിലോ  ഫ്രഷ് പച്ചച്ചാണകം ഇടുക. നന്നായി mix ചെയ്യുക. ഇതിലേയ്ക്ക് 500 gm കടലപ്പിണ്ണാക്ക് ഇടുക. കൂടെ 300gm ശർക്കര ഇടുക. 4 ദിവസം ബക്കറ്റ് മൂടി സൂക്ഷിക്കുക. 4 ദിവസം കഴിഞ്ഞ് ആ ബക്കറ്റിലെ വെള്ളത്തിന് രൂക്ഷ ഗന്ധമുണ്ടാകും. ഇനി തെങ്ങിൻ തോട്ടത്തിൽ കുഴിയുണ്ടാക്കി ആ

വെള്ളമിരിക്കുന്നബക്കറ്റ് ആ കുഴിയിൽ  ഇറക്കി വയ്ക്കുക. മഴവെള്ളം വീഴാതിരിക്കാൻ മാർഗ്ഗം നോക്കണം

Take a plastic bucket that holds 8 liters of water. Fill 4 liters of water with 2 kg of fresh dung. Mix well. To this add 500 gm of seaweed. Put 300gm jaggery with. Keep the bucket covered for 4 days. After 4 days, the water in that bucket will have a severe odor. Those who dig a coconut plantation

Water bucket Put that pile down. We must look for ways to prevent rainfall

ബക്കറ്റിന്റെ വായ് ഭാഗം തറനിരപ്പിൽ തന്നെ  ഉറപ്പിച്ച് തുറന്നു  വയ്ക്കുക. ഈ ദ്രാവകത്തിന്റെ രൂക്ഷ ഗന്ധത്തിൽ ആകൃഷ്ടരായി കൊമ്പൻചെല്ലി ഈ ബക്കറ്റിലെ ദ്രാവകത്തിൽ  വന്ന് വീഴും. ഇതിൽ വീണു കഴിഞ്ഞാൽ അവ പറക്കില്ല. പിറ്റേദിവസം ആ ബക്കറ്റ് നിറയെ കൊമ്പൻ ചെല്ലിയെ കാണാം. അവയെ കോരി മാറ്റി നശിപ്പിക്കണം. തുടർന്ന് 2 മാസക്കാലം ആ ദ്രാവകം ഇതേ പോലെ ഉപയോഗിക്കാം. ഓരോ ദിവസവും ചെല്ലിയെ കോരി മാറ്റി നശിപ്പിക്കണമെന്ന് മാത്രം. വീണ്ടും ഇതുപോലെ ദ്രാവകം ഉണ്ടാക്കിയെടുക്കാം.

ഇതുപോലെ  ഒന്ന് ചെയ്തു നോക്കൂ. അഭിപ്രായം കമന്റ് ചെയ്യു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കുട്ടനാട്ടിലെ നെല്ല് സംഭരണം പൂര്‍ത്തിയായി

English Summary: Try this organism and you can catch a whole bunch of kombenchelli.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds