-
-
Farm Tips
അസോള .
ശുദ്ധജലത്തിൽ വളരുന്ന പായൽ വർഗ്ഗത്തിൽ പെടുന്ന ഒരു സസ്യമാണ് അസോള. പ്രോട്ടീനും,ധാതുക്കളും,കാത്സ്യവും, അയേണും എല്ലാം അടങ്ങിയിട്ടുണ്ട്.
ശുദ്ധജലത്തിൽ വളരുന്ന പായൽ വർഗ്ഗത്തിൽ പെടുന്ന ഒരു സസ്യമാണ് അസോള. പ്രോട്ടീനും,ധാതുക്കളും,കാത്സ്യവും, അയേണും എല്ലാം അടങ്ങിയിട്ടുണ്ട്. ഒരേ സമയം കാലിത്തീറ്റയായും, കോഴിത്തീറ്റയായും ജൈവവളമായും ഉപയോഗിക്കാം.
പാലുല്പാദനം വർദ്ധിപ്പിക്കുന്ന കാലിത്തീറ്റയായും, കോഴി,കാട,താറാവ് മുതലായവക്ക് തീറ്റയിലിട്ടും കൊടുക്കാം.
അസോള ചെടിയുടെ ചുവട്ടിൽ അല്പം ചാണക വെള്ളം ഒഴിച്ച് മണ്ണിട്ട് മൂടുക.ചെടിയുടെ വളർച്ചക്കാവശ്യമായ നൈട്രജൻ്റെ ഒരുഭാഗം ഇതിൽ നിന്ന് കിട്ടും.
വളർത്തുന്ന രീതി
ഭാഗികമായി തണലുള്ള സ്ഥലമാണ് വേണ്ടത്. 2m നീളവും,വീതിയും,20 cm താഴ്ചയുമുള്ള കുഴിയെടുക്കുക..അതിന്റെ തറ നിരപ്പാക്കി ചുറ്റുഭാഗം കല്ലുകൾ വെച്ച് സിൽപോളിൻ ഷീറ്റ് വിരിക്കുക. അസോളക്കുളം. റെഡി. ഇതിൽ നന്നായി അരിച്ചെടുത്ത മണ്ണിടുക.. 10ലിറ്റർ വെള്ളത്തിൽ 2കിലോ ചാണകമിട്ടിളക്കി ഒഴിച്ചു കൊടുക്കുക. ഈ കുഴിയിൽ ഒരു കിലോ അസോളയിടാം. രണ്ടാഴ്ചക്കുള്ളിൽ അസോള തടം മുഴുവൻ നിറയും. അപ്പോൾ മുതൽ എടുക്കാം. ചാണക മണം മാറാൻ നല്ല വെള്ളത്തിൽ കഴുകുക.ആഴ്ചതോറും ഒരുകിലോ ചാണകം ചേർത്ത് കൊടുക്കുക. പത്ത് ദിവസത്തിലൊരിക്കൽ കാൽഭാഗം വെള്ളം മാറ്റി പുതിയത് നിറക്കുക.ഇത്തരം തടത്തിൽ നിന്ന് ദിവസവും അരക്കിലോ അസോള ലഭിക്കും.
മണ്ണിന്റെ ഫലഭൂയിഷ്ഠത വര്ധിപ്പിക്കുന്ന നല്ല ജൈവവളവും പോഷകഗുണമുള്ള കാലിത്തീറ്റയുമാണ് അസോള എന്ന് പറഞ്ഞല്ലോ. കര്ഷകർ ഏറെ ഫലപ്രദമാണെന്ന് സാക്ഷ്യപ്പെടുത്തിയ അസോള ഉപയോഗിച്ച് കാലിത്തീറ്റയും കോഴിത്തീറ്റയും ഉണ്ടാക്കാം. ബയോഗ്യാസ് ഉത്പാദനത്തിനും ഇത് ഉപകരിക്കുന്നുവെന്ന് നമുക്കറിയാം.ഭാഗികമായി തണൽ ഉള്ള സ്ഥലമായിരിക്കണം അസോള വളര്ത്താന് തെരഞ്ഞെടുക്കേണ്ടത്. ക്ലോറിനേറ്റഡ് അല്ലാത്ത ശുദ്ധജലമായിരിക്കണം വേണ്ടത്. ഇതിനായി 20 സെ.മീ വരെ വെള്ളം നിറച്ച ടാങ്കില് 25 കിലോഗ്രാം വളക്കൂറുള്ള മണ്ണും ഏതാണ്ട് മൂന്ന് ദിവസം പഴക്കമുള്ള 5 കി.ഗ്രാം ചാണകവും ഒരുമിച്ച് ചേര്ക്കണം. ഇപ്രകാരം തയ്യാറാക്കിയ ടാങ്കിൽ വിത്തുകൾ വിതച്ചാൽ ഒരു ആഴ്ച കൊണ്ട് അസോള നിറയും.
ഇപ്രകാരം തയ്യാറാക്കുന്ന ടാങ്കിൽ നിന്ന് ഒരു ദിവസം 1 കിലോ അസോള കര്ഷകര്ക്ക് ലഭിക്കും.വേനല്ക്കാലത്ത് പശുവിന്റെ പാലുത്പാദനം കുറയാതെ സഹായിക്കുന്നു.
കന്നുകാലികള്ക്ക് നല്കുന്ന സാന്ദ്രീകൃതാഹാരത്തിന്റെ അളവ് കുറയ്ക്കാനും അതുവഴി 20-30% വരെ കാലിത്തീറ്റ വാങ്ങുന്നതുകൊണ്ടുള്ള നഷ്ടം പരിഹരിക്കാനും കഴിയുന്നു. കറവപ്പശുക്കള്ക്ക് അസോള നല്കുന്നതു മൂലം 10-20% വരെ പാല് വര്ദ്ധനവിന് സഹായിക്കുന്നു. ഉത്പാദിപ്പിക്കുന്ന 4 ലിറ്റര് പാലിന് ഒരു കിലോ അസോള എന്ന തോതില് തീറ്റപ്പുല്ലുമായി കലര്ത്തി നല്കാം. ഉപയോഗിക്കുന്നതിന് മുന്പ് ശുദ്ധജലത്തിൽ കഴുകി എടുക്കണം. വേനല്ക്കാലത്ത് പശുവിന്റെ പാൽ ഉത്പാദനം കുറയാതിരിക്കാൻ അസോള തീറ്റയായി നല്കുന്നതു വഴി കഴിയുന്നു.
കോഴിമുട്ടയുടെ വലിപ്പം കൂടുന്നു
കോഴി,താറാവ്,പന്നി,ആട്,മുയല് കാട എന്നിവയ്ക്കും അസോള പോഷകഗുണം നിറഞ്ഞ ഭക്ഷണം തന്നെയാണ്. മുട്ടക്കോഴികളില് അസോള നല്കുന്നതു വഴി മുട്ടയുടെ വലിപ്പം കൂടുന്നതായും മഞ്ഞക്കരുവിന്റെ നിറം വര്ദ്ധിക്കുന്നതായും തൃശൂര് കൃഷി വിജ്ഞാന കേന്ദ്രം നടത്തിയ പഠനത്തില് കണ്ടെത്തി. തീറ്റയുടെ ചെലവ് 30% വരെ കുറയ്ക്കാനും കഴിഞ്ഞു. ബ്രോയിലര് കോഴി ആണെങ്കില് തീറ്റയുടെ 20% വരെ അസോള നല്കാന് സാധിക്കും.
പന്നികള്ക്ക് ദിനംപ്രതി 1-1.5 കിലോയും ആടുകള്ക്ക് 250-500 ഗ്രാമും മുയലിന് 100-500 ഗ്രാം വരെയും അസോള നല്കാന് കഴിയും മത്സ്യകൃഷിയിലും ഇത് വളരെ നന്നായി ഉപയോഗിയ്ക്കാം ഇത് കൊടുത്താൽ പെട്ടെന്ന് കുഞ്ഞുങ്ങൾ വളരും നല്ല പ്രതിരോധശേഷിയുമുണ്ടാകും അലങ്കാര മത്സ്യകൃഷിയിലും ഇത് വളരെ എഫക്ടീവാണ് നല്ല കളറും ലഭിയ്ക്കും
English Summary: Azola for healthy farm
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
பங்களிப்பு செய்யுங்கள் (Contribute Now)
Share your comments