-
-
Farm Tips
അടുക്കളത്തോട്ടങ്ങള്‍ക്ക് വളമായി വാഴപ്പഴത്തൊലി
വാഴപ്പഴത്തിൻ്റെ ഗുണത്തെക്കുറിച്ചു നമുക്കെല്ലാം അറിവുള്ളതാണ്.ഏറെ രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നു എന്നത് വാഴപ്പഴത്തെ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു.
വാഴപ്പഴത്തിൻ്റെ ഗുണത്തെക്കുറിച്ചു നമുക്കെല്ലാം അറിവുള്ളതാണ്.ഏറെ രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നു എന്നത് വാഴപ്പഴത്തെ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു. എന്നാൽ നമ്മൾ കഴിച്ചിട്ട് വലിച്ചെറിയുന്ന വാഴപ്പഴത്തിൻ്റെ തൊലി അടുക്കളത്തോട്ടങ്ങള്‍ക്ക് മികച്ച വളമാണ് എന്നത് എത്രപേർക്കറിയാം. ഇതിൽ പൊട്ടാസ്യം, ഫോസ്ഫറസ്, കാല്‍സ്യം, മഗ്‌നീഷ്യം, സോഡിയം, മാംഗനീസ്, സള്‍ഫര്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ നല്ലൊരുജൈവ വളമായിഉപയോഗിക്കാം.
വാഴപ്പഴത്തൊലി ഉണക്കി ചെറുകഷ്ണങ്ങളാക്കിയോ പൊടിച്ചോ ചട്ടികളിലും ഗ്രോബാഗുകളിലും വളമായി ഉപയോഗിക്കാം. നാലഞ്ച് വാഴപ്പഴത്തൊലി ഉണക്കി മൂന്നുമുട്ടയുടെ തോട് ചേര്‍ത്ത് നന്നായി പൊടിച്ചു അതിൽ ഒരു ടീസ്പൂൺ ഇന്തുപ്പ് ചേർത്ത് ദ്രവവളവുമുണ്ടാക്കാം. ഒരു കുപ്പിയില്‍ ഹാന്‍ഡ് സ്‌പ്രേയറില്‍ കൊള്ളുന്നത്ര വെള്ളമെടുക്കുകയും മേല്‍പ്പറഞ്ഞ മിശ്രിതം അതിലിട്ട് നന്നായി കുലുക്കി അടിയാന്‍ വയ്ക്കുക. നാലഞ്ചുമണിക്കൂറിനുശേഷം ലായനി അരിച്ച് സ്‌പ്രേയറില്‍ നിറച്ച് ചെടികളില്‍ നേരിട്ട് തളിക്കാതെ ചുവടിനുചുറ്റും മണ്ണില്‍ തളിക്കുക. വലിയ കൃഷിയിടങ്ങളില്‍ ഈ മിശ്രിതം ചുവട്ടില്‍ ഒഴിക്കുകയും ചെയ്യാം.
English Summary: banana peel
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
பங்களிப்பு செய்யுங்கள் (Contribute Now)
Share your comments