കൃഷിക്ക് വളങ്ങൾ അത്യാവശ്യമാണ്. അത് അടുക്കളത്തോട്ടമായാലും വമ്പൻ തോട്ടങ്ങളിൽ ആയാലും. കീടങ്ങളാക്കും വളർച്ച ത്വരകം ആയും ഒക്കെ നിരവധി വളങ്ങൾ , അത് ചിലപ്പോ ജൈവ വളം ആകാം, ചിലപ്പോൾ രാസവളം ആകാം, ചെടികൾക്ക് വളങ്ങൾ ഒഴിവാക്കാൻ കഴിയില്ല. ഈ വളങ്ങൾക്കെല്ലാം ഓരോ റോൾ ആണുള്ളത്. ചിലവ വളർച്ചയെ പോഷിപ്പിക്കുന്നതു, ചിലതു മൂലകങ്ങളുടെ അഭാവം നികത്തുന്നു. അങ്ങനെ നമ്മൾ കൊടുക്കുന്നവയിൽ പ്രധാനിയാണ് എല്ലുപൊടി. ഇത് നമ്മൾ ഇനി എന്തിനു വേണ്ടിയാണ് എല്ലുപൊടി മണ്ണിൽ ചേർക്കുന്നത് എന്ന് കൂടി അറിഞ്ഞു വയ്ക്കുന്നത് നന്നായിരിക്കും
പ്രധാനമായും ഫോസ്ഫറസിനു വേണ്ടിയാണ് എല്ലുപൊടി കൃഷിയിടങ്ങളിൽ ചേർത്ത് കൊടുക്കുന്നത്. ഈ ഫോസ്ഫറസ് എന്താണ് മണ്ണിൽ ചെയുന്നത് എന്നറിയണ്ടേ?
1.വേരുകൾ പെട്ടെന്ന് വളരുന്നതിനും അങ്ങനെ ചെടികളുടെ വളർച്ചയിലും സഹായിക്കുന്നുHelps in rapid growth of roots and thus in plant growth
.
2. കൂടാതെ ഈ വളം(എല്ലു പൊടി )അടിവളമായി ഇട്ടുകൊടുക്കുന്നു.
3.ചെടികൾ പെട്ടന്ന് പുഷ്പിക്കുന്നതിനും കായ്കളുടെ വളർച്ച മെച്ചപെടുത്തുന്നതിനും ഈ ഫോസ്ഫറസ് ആവശ്യമാണ് എന്ന് കൂടി ഓർക്കുക.Also keep in mind that this phosphorus is essential for the rapid flowering of plants and improvement of fruit growth.
4.കൂടാതെ വിളകൾ പെട്ടെന്ന് മൂപ്പെത്തുന്നതിനും തണ്ടുകൾക്ക് ശക്തി നൽകുന്നതിനും ഈ മൂലകം ആവശ്യമാണ്.
5.അതുപോലെ ചെടികളുടെ ഊർജസംഭരണത്തെയും അതുമായി ബന്ധപെട്ടു ഉള്ള പ്രക്രിയയിലും ഫോസ്ഫറസിന്റെ പങ്ക് ഒഴിച്ചു കൂടാൻ പറ്റാത്തതാണ്.
6. ഫോസ്ഫറസ് എന്ന മൂലകത്തിന്റ കുറവ് വരുമ്പോൾ ചെടികളിൽ അതു പ്രത്യക്ഷത്തിൽ കാണാനാവും. ഇലകൾക്ക് നീലകലർന്ന പച്ച നിറം വരുന്നതായി കാണാം മാത്രമല്ല വേരുകളുടെ വളർച്ച മുരടിച്ചു പോകുന്നു അങ്ങനെ കായ്കളുടെ വളർച്ചയും മോശമാവുന്നു. When the element phosphorus is deficient, it can be seen in plants. Not only are the leaves turning bluish green, but the growth of the roots is stunted and the growth of the pods is deteriorating.
ഇതൊക്കെയാണ് ഫോസ്ഫറസും ചെടികളും തമ്മിലുള്ള ബന്ധം.
ഇവ നമുക്ക് മനസ്സിലാക്കാൻ കഴിയണമെങ്കിൽ നമ്മൾ വളർത്തുന്ന ചെടികളെ നന്നായി നിരീക്ഷിക്കുക. മാത്രമല്ല, ഒരു ചെടി കുറച്ചു അടിവളമൊക്കെ ചേർത്ത് നാട്ടു കഴിഞ്ഞാൽ നമ്മുടെ ജോലി തീരുന്നില്ല. അതിന്റെ കുറവുകളും പോരായ്മകളും കണ്ടു വായിക്കുകയും അറിയാമെങ്കിൽ സ്വയം ഇത്തരം വളങ്ങൾ ചേർത്ത് കൊടുക്കാം. അല്ലെങ്കിൽ അറിയുന്നവരോട് ചോദിച്ചു മനസ്സിലാക്കി പരിഹരിക്കുക. . തുടക്കത്തിൽ തന്നെ ചെയുകയാണെങ്കിൽ ചെടികൾ നശിച്ചു പോകാതെ ഒരു പരിധി വരെ രക്ഷിച്ചു എടുക്കാനും നല്ല വിളവ് കിട്ടാനും സാധിക്കും. ഒരു കുഞ്ഞിനെ വളർത്തുന്നതുപോലെ തന്നെയാണ് നമ്മുടെ ചെടികളെയും പരിപാലിക്കേണ്ടത്
വിവരങ്ങൾക്കു കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വാതരോഗങ്ങൾക്ക് പ്രതിവിധിയാണീ നാടൻ ചെടി കരിയലാങ്കണ്ണി അഥവാ കയ്യോന്നി
#FTB#Phosphorus#Krishijagran#Agriculture
Share your comments