പ്രകൃതി സൗഹൃദ കൃഷിയിൽ കർഷകർ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ജൈവവള കൂട്ടാണ് ബ്രഹ്മാസ്ത്രം. ബ്രഹ്മാസ്ത്ര നിർമാണത്തിന് പ്രധാനമായും വേണ്ടത് 7 തരത്തിലുള്ള ഇലകളാണ്. കുഴമ്പുരൂപത്തിലാക്കുന്ന ഈ ഏഴിനം ഇലകളും, ഗോമൂത്രവും പ്രത്യേക അളവിൽ ചേർത്താണ് ബ്രഹ്മാസ്ത്രം നിർമ്മിക്കുന്നത്.
ബ്രഹ്മാസ്ത്ര വളക്കൂട്ട് നിർമ്മിക്കുവാൻ വേണ്ട ചേരുവകൾ
വേപ്പില 300 ഗ്രാം
ആത്തയില 200ഗ്രാം
പപ്പായയില 200ഗ്രാം
മാതളനാരങ്ങയില 200ഗ്രാം
പേരയില 200ഗ്രാം
ഒരു ലിറ്റർ ഗോമൂത്രം
നിർമിക്കേണ്ട രീതി
മേൽപ്പറഞ്ഞ ഇലകൾ അതേ അളവിൽ എടുത്ത് കുഴമ്പുരൂപത്തിലാക്കി അരച്ച് ഒരു ലിറ്റർ ഗോമൂത്രവുമായി ചേർത്ത് നന്നായി ഇളക്കുക. അതിനു ശേഷം ഈ മിശ്രിതം ഒരു മൺപാത്രത്തിൽ ഒഴിച്ച് അഞ്ചു പ്രാവശ്യമെങ്കിലും തിളപ്പിക്കുക. ഒരു ദിവസം മുഴുവൻ തണുത്തശേഷം അരിച്ചെടുത്തു കുപ്പിയിലാക്കി സൂക്ഷിക്കുക. ബ്രഹ്മാസ്ത്രം ഒരിക്കൽ തയ്യാറാക്കിയാൽ ആറുമാസം വരെ ഇത് കേടുകൂടാതെ സൂക്ഷിക്കാം.
Brahmastra is one of the most widely used organic manures by farmers in eco-friendly agriculture. The Brahmastra is made by mixing these seven types of leaves and cow urine in special proportions.
നിങ്ങളുടെ പച്ചക്കറി തോട്ടത്തിൽ കാണുന്ന എല്ലാവിധത്തിലുള്ള നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെയും, പ്രാണികളെയും ഇല്ലാതാക്കുവാൻ ബ്രഹ്മാസ്ത്രം രണ്ടര മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികൾക്ക് താഴെ തളിച്ചുകൊടുക്കുന്നത് നല്ലതാണ്.
Share your comments