റബ്ബറിൽ നിന്ന് കൂടുതൽ വിളവ് ലഭിക്കുവാൻ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യമാണ് ശാഖ ക്രമീകരണം. തൈകൾ എട്ടര അടി ഉയരത്തിൽ വളർന്ന് മുകൾത്തട്ടിലെ ഇലകൾ മൂപ്പ് എത്തുന്ന മുറയ്ക്ക് ശാഖ ക്രമീകരണം നടത്താം. ശാഖകൾ യഥാർത്ഥത്തിൽ എട്ടര അടിയിലോ അതിന് അല്പം മുകളിലെ ആയാൽ ഭാവിയിൽ നിയന്ത്രിത കമഴ്ത്തിയത് പോലെയുള്ള ടാപ്പിംഗ് രീതികൾ എളുപ്പമാകും.
ബന്ധപ്പെട്ട വാർത്തകൾ: കാലവർഷ സമയത്ത് റബ്ബർ ടാപ്പിംഗ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അതുകൊണ്ടുതന്നെ ശാഖ ക്രമീകരണത്തിന് തൈകളുടെ ഉയരം എട്ടരയ്ക്ക് അടിയ്ക്കും പതിനൊന്നു അടിയ്ക്കും ഇടയിൽ നടത്തുന്നതാണ് നല്ലത്.
ശാഖ ക്രമീകരണം അറിയേണ്ട കാര്യങ്ങൾ
ഉയരം എട്ടര അടിക്കും പതിനൊന്നു അടിക്കും ഇടയിൽ മുകൾത്തട്ടിലെ ഇലകൾ മൂപ്പ് എത്തിയാൽ ഉടൻ ശാഖ ക്രമീകരണം നടത്താം.
അതായത് അഗ്ര മുകുളം നാമ്പ് ഇടുന്നതിനു മുൻപ് താഴെയുള്ള 7 ഇല തണ്ടുകൾ വിട്ട് ബാക്കിയുള്ളവയുടെ ഇലകൾ മടക്കി ചുറ്റുമായി മറയിട്ട് നന്നായി മൂടത്തക്ക വിധം റബർബാൻഡ് കൊണ്ട് മുറുകെ ചുറ്റി കെട്ടുക. വായുവും സൂര്യപ്രകാശവും പരമാവധി തടഞ്ഞു അഗ്രമുകുളത്തിന്റെ വളർച്ച ഇത് തൽക്കാലത്തേക്ക് തടയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കൂടുതൽ ആദായം കിട്ടുന്ന റബ്ബറിന്റെ ഇടവിളകൾ ഏവ ?
ഏകദേശം 13 ദിവസം കഴിയുമ്പോൾ മുകൾതട്ടിൽ സ്വതന്ത്രമാക്കി നിർത്തിയിരിക്കുന്ന ഇല തണ്ടുകളുടെ ചുവട്ടിൽ പുതിയ മുളകൾ വരുന്നു. കെട്ടിവയ്ക്കാൻ ഉപയോഗിച്ച റബർബാൻഡ് നീക്കം ചെയ്തു ഇലകളും ഇല തണ്ടുകളും സ്വതന്ത്രമാക്കുക. ഈ മുളകൾ വളർന്ന് ഒന്നര സെന്റീമീറ്റർ നീളം എത്തുമ്പോൾ കരുത്തുള്ള നാലഞ്ച് മുളകൾ നിലനിർത്തി ബാക്കിയുള്ളവ നീക്കം ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ: റബര്‍ കര്‍ഷകര്‍ക്ക് തുണയാകുന്ന തേനീച്ച വളര്‍ത്തല്‍
Share your comments