<
  1. Farm Tips

വഴുതനങ്ങ കൃഷിയിൽ ഇരട്ടി വിളവിന് 5 നാട്ടറിവുകൾ

വെള്ള, പച്ച, നീല തുടങ്ങി നിറഭേദങ്ങളിൽ കൂടുതൽ വിളവ് തരുന്ന പച്ചക്കറി ഇനമാണ് വഴുതനങ്ങ. വഴുതനയിൽ ഏറ്റവും മികച്ച ഇനമായി കണക്കുകൂട്ടുന്നത് സി ഒ 2 ആണ്. സെന്റിന് രണ്ട് ഗ്രാം വിത്ത് തന്നെ ധാരാളം. വീട്ടിലെ ആവശ്യങ്ങൾക്ക് വഴുതനങ്ങ ആവശ്യമെങ്കിൽ നാലോ അഞ്ചോ ഗ്രോബാഗിൽ ചകിരി ചോറ്, കരിയില, വേപ്പിൻ പിണ്ണാക്ക്, ചുവന്ന മണ്ണ് എന്നിവ കൂട്ടിക്കലർത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കി കൃഷി ആരംഭിക്കാം.

Priyanka Menon

വെള്ള, പച്ച, നീല തുടങ്ങി നിറഭേദങ്ങളിൽ കൂടുതൽ വിളവ് തരുന്ന പച്ചക്കറി ഇനമാണ് വഴുതനങ്ങ. വഴുതനയിൽ ഏറ്റവും മികച്ച ഇനമായി കണക്കുകൂട്ടുന്നത് സി ഒ 2 ആണ്. സെന്റിന് രണ്ട് ഗ്രാം വിത്ത് തന്നെ ധാരാളം. വീട്ടിലെ ആവശ്യങ്ങൾക്ക് വഴുതനങ്ങ ആവശ്യമെങ്കിൽ നാലോ അഞ്ചോ ഗ്രോബാഗിൽ ചകിരി ചോറ്, കരിയില, വേപ്പിൻ പിണ്ണാക്ക്, ചുവന്ന മണ്ണ് എന്നിവ കൂട്ടിക്കലർത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കി കൃഷി ആരംഭിക്കാം.

കൃഷി രീതി(Cultivation method)

തവാരണകളിൽ വിത്തുപാകി കൃഷി ഇറക്കുന്ന രീതിയാണ് പൊതുവേ കേരളത്തിൽ അനുവർത്തിച്ചു പോകുന്നത്. ഇങ്ങനെ മുളച്ചുവരുന്ന തൈകൾ ഒരു മാസം പ്രായമാകുമ്പോൾ നല്ല വളക്കൂറുള്ള, സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലത്ത് 90*60 സെൻറീമീറ്റർ അകലത്തിൽവച്ച് പിടിപ്പിക്കുന്നു. വളക്കൂറുള്ള മേൽമണ്ണും നല്ലപോലെ ഉണക്കിപ്പൊടിച്ച ചാണകവും ചേർത്ത് കുഴികൾ ഒരുക്കാം.

വിത്ത് പാകിയ ശേഷം വാരങ്ങളിൽ പുത ഇടുന്നത് മികച്ച വിളവിന് നല്ലതാണ്. മുള വന്നതിന് ശേഷം പുത മാറ്റുക. രോഗപ്രതിരോധശേഷിക്കുവേണ്ടി ഇടവിട്ട് സുഡോമോണസ് ലായനി തളിച്ച് കൊടുക്കുന്നത് നല്ലതാണ് ഇതുകൂടാതെ ഗോമൂത്രം നേർപ്പിച്ച് ഒഴിച്ചു കൊടുക്കാവുന്നതാണ്. വഴുതനങ്ങ ചെടിയിൽനിന്ന് എട്ടു മാസത്തിനു ശേഷം വിളവെടുക്കാൻ പാകമാകും.

വളപ്രയോഗ രീതി

നന്നായി കിളച്ച് നിരപ്പാക്കിയതിനുശേഷം സെൻറ് ഒന്നിന് രണ്ടു കിലോ കുമ്മായം ചേർത്ത് കൃഷി ഒരുക്കാം. അടിവളമായി സെന്റിന് 100 കിലോ ജൈവവളം ചേർക്കുക. മേൽ വളമായി 10ദിവസം ഇടവേളകളിൽ പാരമ്പര്യമായി കർഷകർ ചെയ്തുപോരുന്ന താഴെപ്പറയുന്ന വള കൂട്ടുകൾ ഉപയോഗിക്കാം.

1. കടലപിണ്ണാക്ക് 200 ഗ്രാം നാല് ലിറ്റർ വെള്ളത്തിൽ കുതിർത്ത് ചെടികൾക്ക് ഒഴിച്ചു കൊടുക്കാം.

2. നാല് കിലോ മണ്ണിര കമ്പോസ്റ്റ് അല്ലെങ്കിൽ കോഴിവളം നൽകുന്നതും ഉത്തമമാണ്.

3. ചാണക പാൽ നേർപ്പിച്ചത് ചെടികൾക്ക് ഒഴിച്ചു കൊടുക്കുക. അല്ലെങ്കിൽ ഗോമൂത്രം രണ്ടുലിറ്റർ എട്ടരട്ടി വെള്ളവുമായി ചേർത്ത് ഒഴിച്ചു കൊടുത്താലും മതി.

4. വെർമിവാഷ് രണ്ട് ലിറ്റർ എട്ടിരട്ടി വെള്ളം ചേർത്ത് ഒഴിച്ചുകൊടുക്കുന്നത് ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തും.

5. ഇത് കൂടാതെ ബയോഗ്യാസ് സ്ലറി 200 ഗ്രാം നാല് ലിറ്റർ വെള്ളത്തിൽ ചേർത്ത് നൽകാവുന്നതാണ്.

CO2 is considered to be the best variety in eggplant. Two grams of seeds gro bags is enough. If you need eggplant for home consumption, you can start the cultivation by preparing a potting mix of four or five grobags mixed with coir rice, charcoal, neem cake and red soil.

കീട നിയന്ത്രണം

നീരൂറ്റിക്കുടിക്കുന്ന ചെറു പ്രാണികളുടെ ആക്രമണം ആണ് പലപ്പോഴും വഴുതനങ്ങ കൃഷിയിൽ നേരിടേണ്ടിവരുന്നത്. ഇതിന് പ്രധാനമായി 5 ശതമാനം വീര്യമുള്ള വേപ്പിൻകുരു സത്ത് ആഴ്ചയിലൊരിക്കൽ പ്രയോഗിച്ചാൽ മതി. അല്ലെങ്കിൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം രണ്ട് ശതമാനം വീര്യത്തിൽ പ്രയോഗിക്കാം. ഇതുകൂടാതെ വേപ്പെണ്ണ 3% വീര്യമുള്ള എമൽഷനും തളിക്കാം.

English Summary: brinjal cultivation

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds