Farm Tips

പഴ ചെടികൾക്ക് എങ്ങനെ രാസ വള പ്രയോഗം ചെയ്യാം

fruit
പഴ ചെടികൾക്ക് എങ്ങനെ  രാസ വള പ്രയോഗം  ചെയ്യാം
 
മെയ്‌ അവസാനം, മഴ തുടങ്ങുന്ന സമയം ചെടികളുടെ തടത്തിൽ കുമ്മായം വിതറും. ഒരുമാസം കഴിഞ്ഞു ആണ് രാസ വളം ഇടുക. 
 
ഒരു ചാക്ക്, 50kg  16-16-16(NPK). അതിലേക്കു 10kg micro rich (micro food ), 5kg യൂറിയ, 5kg പൊട്ടാഷ്, 5kg മഗ്നീഷ്യം സൾഫേറ്റ് എന്നിവ നന്നായി mix ചെയ്തു എടുക്കും. 3 വർഷം മുതൽ പ്രായം ഉള്ള മരങ്ങൾക്കു ഏകദേശം 500ഗ്രാം വീതം ഇതിൽ നിന്നും ഇടാം. മഴ ഉള്ള ദിവസം, വൈകിട്ട് ആണ് ഉത്തമം. ചെടിയുടെ തണ്ടിൽ നിന്ന് ഒരു അടി അകത്തി, വട്ടത്തിൽ വിതറി കൊടുക്കുക. ഇനി ഇത് ഇട്ട ശേഷം 24 മണിക്കൂറിനുള്ളിൽ മഴ കിട്ടിയില്ല എങ്കിൽ നനച്ചു കൊടുക്കുക. അല്ലെങ്കിൽ ഇട്ട വളത്തിനു മുകളിലൂടെ അൽപ്പം മണ്ണ് വിതറുക. ഇനി ഇതിൽ പറയുന്ന 16-16-16 എല്ലായിടത്തും കിട്ടാറില്ല. അപ്പോൾ 20-20-20(ഫാക്റ്റാംഫോസ് ) ഉപയോഗിക്കാവുന്നതാണ്. ഇത് രാസ വളം ആയതു കൊണ്ട് dose വളരെ കുറച്ചുമതി.
 
One sack, 50kg 16-16-16(NPK). It will mix 10kg micro rich (micro food), 5kg urea, 5kg potash and 5kg magnesium sulphate well. Trees aged 3 years can be put approximately 500 g. It's rainy, and evening is the best. Sprinkle one foot away from the stem of the plant and spread it in a circle. If it does not rain within 24 hours after putting it, then wet it. Or sprinkle some soil over the fertilizer. The 16-16-16 mentioned in this is not available everywhere. Then 20-20-20 (factoramphos) can be used. Be careful with dose as it is chemical fertilizer. Small plants need very little amount.
 
ശ്രദ്ധിക്കുക. ചെറിയ ചെടികൾക്ക് വളരെ കുറച്ചു മാത്രം അളവ് മതി. 
 
mango
ഞാൻ ഈ കൂട്ട് വർഷത്തിൽ 3 തവണ ആണ് ഇടാറുള്ളത്. ജൂൺ അവസാനം, ഓഗസ്റ്റ് അവസാനം, ഒക്ടോബർ അവസാനം ഇങ്ങനെ. ഇതിനു ഇടയിൽ മറ്റു വളങ്ങൾ ആയ ചാണക പൊടി, എല്ലുപൊടി എന്നിവ ഉപയോഗിക്കാവുന്നതാണ്... ഈ രീതി പരീക്ഷിച്ചാൽ ചെടികളുടെ വളർച്ച പൂവിടൽ, കായ പിടുത്തം എന്നിവ എല്ലാം മെച്ചപ്പെടും..
രാസവളങ്ങൾ ചെടികൾ വേഗത്തിൽ വലിച്ചെടുക്കുന്നതു കാരണം, ആവശ്യത്തിൽ കൂടുതൽ ഇട്ടാൽ അത് ചെടികൾ നശിച്ച് പോകാൻ കാരണമാകും.  അത് കൊണ്ട് എപ്പോഴും രാസവളം സൂക്ഷിച്ച് ഉപയോഗിക്കുക.
ശാസ്ത്രീയമായി മണ്ണുപരിശോധന നടത്തിയതിനു ശേഷം, മണ്ണിൻ്റെ ഘടന അനുസരിച്ച് വളപ്രയോഗം നടത്തുന്നതാണ് ശരിയായ രീതി.
 ഇവിടെ പറഞ്ഞിരിക്കുന്ന അളവുകൾ ഞാൻ എൻ്റെ തോട്ടത്തിൽ ഉപയോഗിക്കുന്നതാണ്. ഇത് ഒരു ഉദാഹരണമായി മാത്രം എടുത്ത്, അവനവന് ചേരുന്ന രീതിയിൽ വളപ്രയോഗം നടത്തുക.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox