തെങ്ങിൻ തോട്ടങ്ങളിൽ തന്നെ ലഭ്യമായ ഓലകളും മറ്റും ജൈവാവശിഷ്ടങ്ങളും യുഡ്രിലസ് എന്ന മണ്ണിര ഉപയോഗിച്ച് ഉത്തമമായ ജൈവവളമാക്കി മാറ്റാൻ സാധിക്കും.
മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാൻ സിമൻറ് ടാങ്കോ തോട്ടത്തിൽ തന്നെ തയ്യാറാക്കിയ കുഴികളും ഉപയോഗപ്പെടുത്താവുന്നതാണ്. ജൈവവസ്തുക്കൾ തോട്ടങ്ങളിൽ കിടന്ന് അഴുകിയ ശേഷം അവയുടെ ഭാരത്തിൻറെ പത്തിലൊരു ഭാഗം ചാണകം വെള്ളത്തിൽ കലക്കി ജൈവവസ്തുക്കളിൽ തളിച്ച് രണ്ടാഴ്ചയോളം സൂക്ഷിക്കണം.
അതിനുശേഷം ഒരു ടൺ ഓലയ്ക്ക് ഒരു കിലോഗ്രാം എന്ന തോതിൽ മണ്ണിരകളെ ചേർത്തശേഷം അഴുകിയ വൈക്കോലോ, ഓലകളോ, നനഞ്ഞ ചാക്കുകളോ പുതയായി മുകളിൽ ഉപയോഗിക്കണം. ഈർപ്പം നിലനിർത്തുന്നതിന് ഇടയ്ക്കിടെ വെള്ളം തളിച്ചു കൊടുക്കുകയും നേരിട്ടുള്ള സൂര്യപ്രകാശം പതിക്കാത്ത ക്രമീകരിക്കുകയും വേണം. രണ്ടു മൂന്നു മാസം കൊണ്ട് ജൈവവസ്തുക്കൾ തരി രൂപത്തിലുള്ള മണ്ണിരകമ്പോസ്റ്റ് ആയി മാറും. കമ്പോസ്റ്റ് ശേഖരിക്കുന്നതിന് ഒരാഴ്ച മുൻപ് നനയ്ക്കുന്നത് നിർത്തുമ്പോൾ മണ്ണിരകൾ ഈർപ്പമുള്ള അടി ഭാഗത്തേക്ക് പൊയ്ക്കൊള്ളും.
Coconut leaves and other organic wastes available in coconut plantations can be converted into an excellent organic manure using eudrilus.
മുകൾ ഭാഗത്തുനിന്നും കമ്പോസ്റ്റ് മാറ്റി ഉണക്കി അടിച്ചെടുക്കാം. തെങ്ങൊന്നിന് 15 കിലോഗ്രാം എന്ന തോതിൽ മണ്ണിരക്കമ്പോസ്റ്റ് ഇടുകയാണെങ്കിൽ രാസവളമായി ഉപയോഗിക്കുന്ന യൂറിയയുടെ അളവ് 50 ശതമാനമായി കുറയ്ക്കാം.
തെങ്ങോലയിൽ നിന്ന് 4000 കിലോയോളം മണ്ണിരക്കമ്പോസ്റ്റ് ഉണ്ടാക്കാം
Share your comments