മണ്ണിൻറെ ഭൗതിക ഗുണം മെച്ചപ്പെടുത്തുന്നത്തിൽ പ്രധാനപ്പെട്ടതാണ് ചകിരിച്ചോറ്. സസ്യ മൂലക ആഗിരണ ശേഷി വർദ്ധിപ്പിക്കുകയും സസ്യ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ചകിരിച്ചോറ് ജൈവകൃഷിയിൽ ഏറെ പ്രാധാന്യമുള്ളതാണ്. എല്ലാത്തരം വിളകൾക്കും ചകിരിച്ചോർ ഉത്തമമാണ്. ഗ്രോബാഗിൽ പോട്ടിങ് മിശ്രിതം തയ്യാറാക്കുമ്പോൾ ചകിരിച്ചോറ് അനിവാര്യമാണ്. കാരണം മണ്ണിൽ ഈർപ്പം നില ഉയർത്തുകയും, വിളവിന്റെ അളവും ഗുണവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചകിരി കമ്പോസ്റ്റ് നിർമ്മിക്കുന്ന വിധം
നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന ഇടം തെരഞ്ഞെടുത്തു ചകിരി കമ്പോസ്റ്റ് നിർമാണം ആരംഭിക്കാം. ചകിരി കമ്പോസ്റ്റ് നിർമ്മാണത്തിന് കയർബോർഡ് വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന പിത്ത് പ്ലസ് എന്ന പൂപ്പൽ മിശ്രിതം ഉപയോഗിക്കുന്നത് നല്ലതാണ്.
Coir pith is important in improving the physical properties of the soil. Coir pith is very important in organic farming as it enhances the absorption of plant elements and accelerates plant growth.
മീറ്റർ നീളത്തിലും, മൂന്ന് മീറ്റർ വീതിയിലും ആയി 10 സെൻറീമീറ്റർ കനത്തിൽ ആദ്യം ചകിരിച്ചോറ് നിരത്തുക. അതിനുശേഷം 350 ഗ്രാം പിത്ത് പ്ലസ് ഇതിന് ഇതിനു മുകളിലായി വിതറുക. ഈ ക്രമത്തിൽ 10 അടുക്ക് ചകിരിചോറ് വിതറാം. ഈർപ്പ ക്രമീകരണത്തിന് വെള്ളം നൽകണം. ചണച്ചാക്ക് കൊണ്ട് പുത ഇടുന്നതും ഈർപ്പം നിലനിർത്താൻ നല്ലതാണ്.
ഇങ്ങനെ ചെയ്തതിനുശേഷം 40 ദിവസം കൊണ്ട് ചകിരിച്ചോർ നിർമാണം പൂർത്തീകരിക്കാം.
Share your comments