നമ്മുടെ വിളകളുടെ കരുത്തുറ്റ വളർച്ചയ്ക്ക് പ്രധാനമായും വേണ്ട മൂലകങ്ങളാണ് മഗ്നീഷ്യവും സൾഫറും. അതുകൊണ്ടുതന്നെ ഈ മൂലകങ്ങൾ അടങ്ങിയിരിക്കുന്ന വളങ്ങൾ ഏതൊക്കെയാണെന്ന് നാം തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്.
സൾഫർ അടങ്ങിയ വളങ്ങൾ
എലമെന്റൽ സൾഫർ
മണ്ണ് ഫലപുഷ്ടിപ്പെടുത്താൻ വേണ്ട മികച്ച വളക്കൂട്ട് ആണ് എലമെന്റൽ സൾഫർ. ഇതിൽ 85 മുതൽ 100% സൾഫർ അടങ്ങിയിരിക്കുന്നു. മൂലക അവസ്ഥയിൽ സൾഫർ ഒരു ഖര വസ്തുവാണ്. മൂലക സൾഫർ വെള്ളത്തിൽ ലയിക്കില്ല. മണ്ണിൽ ശുദ്ധമായ സൾഫർ പൊടിച്ചു ചേർക്കുമ്പോൾ മണ്ണിലെ സൂക്ഷ്മജീവികൾ ഓക്സിഡൈസ് ചെയ്ത് സൾഫേറ്റ് ആക്കുകയാണ് ചെയ്യുന്നത്.
അമോണിയം സൾഫേറ്റ്
പ്രധാനമായും നൈട്രജൻ അടങ്ങിയിരിക്കുന്ന വളക്കൂട്ട് ആണ് ഇത്. ഇതിൽ 25 % സൾഫറും 21 % നൈട്രജനും അടങ്ങിയിരിക്കുന്നു. മണ്ണിൽ വളരെ ശക്തമായ ഫലം ഇത് ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ അമ്ലാംശം കൂടിയ മണ്ണിൽ ഇത് ശുപാർശ ചെയ്യുന്നില്ല.
ബന്ധപ്പെട്ട വാർത്തകൾ : ചെടികൾ തഴച്ചു വളരണോ മികച്ച 5 ജൈവ വളങ്ങൾ ഉണ്ടാക്കി ചെടികൾക്കുപയോഗിക്കൂ
മഗ്നീഷ്യം അടങ്ങിയ വളങ്ങൾ
മഗ്നീഷ്യം സൾഫേറ്റ്
ഇത് മഗ്നീഷ്യത്തിൻറെ ഒരു വാണിജ്യ വളമാണ്. ഇതിൽ 20 ശതമാനം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.
Magnesium and Sulfur are essential nutrients for the vigorous growth of our crops. Therefore, it is essential that we identify the fertilizers that contain these elements.
മഗ്നീഷ്യം സൾഫേറ്റ് ഹൈഡ്രേറ്റ്
എപ്സം ലവണം എന്നറിയപ്പെടുന്ന അകാർബണിക വളം ആണ് ഇത്. ഇതിൽ 9.6 ശതമാനം മെഗ്നീഷ്യം, 12 ശതമാനം സൾഫർ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇത് വെള്ളത്തിൽ ലയിക്കുന്നതാണ്. പൊട്ടാസ്യം വളങ്ങൾക്ക് ഒപ്പം ഇത് ചേർക്കുമ്പോൾ ഇതിൻറെ ഫലക്ഷമത കുറയുന്നതായി കണ്ടിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ : ഗുണമേന്മയുള്ള ജീവാണു വളങ്ങൾ മണ്ണിനെ ഫലഭൂയിഷ്ടം ആകുന്നു..
ഡോളോമൈറ്റ്
അമ്ലാംശം ഉള്ള മണ്ണിൽ ഇത് കുമ്മായ വസ്തുവായി ഉപയോഗിക്കുന്നു. ഇതിൽ 21 ശതമാനം കാൽസ്യവും 13% മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ : പ്രകൃതിദത്തമായി ഉണ്ടാക്കാം വീട്ടിലേക്ക് ആവശ്യമായ വളങ്ങൾ
Share your comments