<
  1. Farm Tips

അശോക മരത്തിൻറെ കൃഷിരീതിയും ഔഷധ പ്രയോഗങ്ങളും

ഔഷധ ആവശ്യങ്ങൾക്ക് വേണ്ടി വ്യാപകമായ ദുരുപയോഗപ്പെടുത്തുന്ന വൃക്ഷമാണ് അശോകം. ശോകം അകറ്റുന്ന വൃക്ഷം എന്നാണ് ആയുർവേദത്തിൽ അശോകത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

Priyanka Menon
അശോകം
അശോകം

ഔഷധ ആവശ്യങ്ങൾക്ക് വേണ്ടി വ്യാപകമായ ദുരുപയോഗപ്പെടുത്തുന്ന വൃക്ഷമാണ് അശോകം. ശോകം അകറ്റുന്ന വൃക്ഷം എന്നാണ് ആയുർവേദത്തിൽ അശോകത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. സീതാദേവി അശോകവനത്തിൽ ഇരുന്നത് കൊണ്ടാവാം ശോകം അകറ്റുന്ന വൃക്ഷമായി അശോകം മാറിയത്. നിരവധി ഔഷധങ്ങൾക്ക് ഒറ്റമൂലി കൂടിയാണ് അശോകം. ഔഷധ ആവശ്യങ്ങൾക്ക് പുറമേ വീടിന് അലങ്കാരം നൽകുവാൻ മുറ്റത്ത് തണൽമരമായും ഇവ നട്ടുപിടിപ്പിക്കുന്നവർ ഏറെയാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഔഷധം അശോകം; മേന്മകളറിയാം...

കൃഷി രീതി

കേരളത്തിൽ എവിടെയും ഏത് കാലാവസ്ഥയിലും മികച്ച രീതിയിൽ കൃഷി ചെയ്യാവുന്ന ഔഷധസസ്യമാണ് അശോകം. വിത്തു വഴിയും എയർ ലയറിങ് വഴിയും അശോകത്തിൻറെ പ്രവർദ്ധനം നടത്താം. ഏകദേശം ഏഴ് വർഷം പ്രായമായ മാതൃസസ്യത്തിൽ നിന്ന് അടർന്നു വീഴുന്ന വിത്തുകൾ ശേഖരിച്ച് അശോകം നട്ടു പിടിപ്പിക്കാം. വിത്തിന്റെ അങ്കുരണ ശേഷി വർദ്ധിപ്പിക്കുവാൻ 12 മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തതിന് ശേഷം വാരങ്ങളിൽ നടുന്നത് നല്ലതാണ്. ഏകദേശം 20 ദിവസം കൊണ്ട് ഇത് മുളയ്ക്കുന്നു. പിന്നീട് പോളി ബാഗിലേക്ക് മാറ്റി നടാം. രണ്ടുമാസം കഴിഞ്ഞാൽ തൈകൾ സൂര്യപ്രകാശം ലഭ്യമാകുന്ന നല്ല നീർവാർച്ചയുള്ള മണ്ണിൽ പറിച്ചുനടാം. വിത്ത് മാത്രമല്ല അശോക മരത്തിന് ചുവട്ടിൽ കാണപ്പെടുന്ന തൈകൾ പറിച്ചു നട്ടു കൃഷി ഒരുക്കാം. 

ബന്ധപ്പെട്ട വാർത്തകൾ: വീടിൻറെ വടക്ക് ഭാഗത്ത് അശോകമരം നട്ടുപിടിപ്പിച്ചാൽ?

തൈകൾ പറിച്ചു നടുന്നതിന് മുൻപ് 60*60*60 സെൻറീമീറ്റർ അളവിൽ കുഴികളെടുത്ത് അതിൽ മേൽമണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ ചേർത്ത് ഒരുക്കണം. അതിനുശേഷം ഏകദേശം രണ്ടു മാസം പ്രായമായ തൈകൾ ഇതിലേക്ക് പറിച്ച് നടാവുന്നതാണ്. ചെടികൾ തമ്മിൽ 3 മീറ്റർ ഇടയകലം പാലിച്ചിരിക്കണം. അശ്വിനി എന്നുപറയുന്ന അശോക മരത്തിൻറെ ഇനമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഔഷധ ആവശ്യങ്ങൾക്ക് വേണ്ടി വച്ചുപിടിപ്പിക്കുന്നത്. വർഷത്തിൽ അശോക ത്തിന് നൽകേണ്ട വളങ്ങൾ ഒരു സെന്റിന് 195 ഗ്രാം യൂറിയ, 250 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 75 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിലാണ്. ഇത് കൂടാതെ രണ്ട് കിലോ കാലിവളം വർഷത്തിൽ രണ്ട് തവണ നൽകണം. ഏകദേശം അഞ്ച് വർഷം ആകുമ്പോഴേക്കും 10 കിലോ എന്ന രീതിയിൽ കാലിവളം നൽകുക. 50 വർഷം വരെ അശോക മരത്തിന് ആയുസ്സുണ്ട്. എങ്കിലും 20 വർഷം ആകുമ്പോഴേക്കും മരം വെട്ടി തടി എടുക്കുന്നതാണ് നല്ലത്. ഇതിന് 15 സെൻറീമീറ്റർ ഉയരത്തിൽ വച്ച് മരം മുറിക്കുക. തായ്ത്തടി മുറിച്ചുമാറ്റിയ കുറ്റിയിൽ വളവും വെള്ളവും ചേർത്താൽ പുതിയ മുളകൾ പൊട്ടുകയും അഞ്ചുവർഷം കഴിയുമ്പോൾ വീണ്ടും വിളവെടുക്കുകയും ചെയ്യാവുന്നതാണ്.

ഔഷധപ്രയോഗങ്ങൾ

1. പ്രധാനമായും അശോകം ഉപയോഗപ്പെടുത്തുന്നത് വായയുടെ അകത്ത് കാണപ്പെടുന്ന വ്രണങ്ങൾ ഇല്ലായ്മ ചെയ്യുവാൻ ആണ്. ഇതിനുവേണ്ടി ഔഷധ കടകളിൽ ലഭ്യമാകുന്ന അശോകത്തിൻറെ തൊലി ഉപയോഗപ്പെടുത്തി കഷായംവെച്ച് കവിൾ കൊണ്ടാൽ മതി.

2. വായയിലെ വ്രണങ്ങൾ മാത്രമല്ല ശരീരത്തിൽ മുറിവുകൾ ഉണ്ടായാൽ അശോകത്തൊലി വെള്ളത്തിൽ അരച്ച് പുരട്ടിയാൽ പെട്ടെന്ന് ഭേദമാകും.

3. കുട്ടികളിൽ കാണുന്ന കരപ്പൻ പോലുള്ള അസുഖങ്ങൾ അകറ്റുവാൻ ഇതിൻറെ പൂവ് ഉണക്കി പൊടിച്ച് വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചി പുരട്ടിയാൽ മതി.

4. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാൻ അശോകത്തൊലി കഷായം ഏറെ മികച്ചതാണ്.

5. മുഖകാന്തി വർധിപ്പിക്കാൻ അശോകത്തൊലി കഴുകിയുണക്കി പൊടിയാക്കി ഒരു ടീസ്പൂൺ വീതം പാലിൽ ചേർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. ഈ പ്രയോഗം സ്ത്രീകളിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലായ്മ ചെയ്യുവാനും കാരണമാകും.

ബന്ധപ്പെട്ട വാർത്തകൾ: അശോകത്തിന് പകരം കൈമരുത്, കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കണ്ടെത്തല്‍

English Summary: Cultivation and medicinal uses of Ashoka tree

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds