സ്ഥലസൗകര്യം അധികമില്ലാത്തവർക്ക് അല്ലെങ്കിൽ കൃഷിയിടങ്ങളിൽ ആവിശ്യത്തിന് സൂര്യപ്രകാശം കിട്ടാതെ വരുമ്പോൾ ചില പച്ചക്കറികൾ കൃഷി ചെയ്യാൻ പ്രയാസം നേരിടാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളെ മറികടന്ന് നമുക്ക് ചെയ്യാൻ കഴിയുന്ന ചില കൃഷികളുണ്ട് അവ എന്തൊക്കെ ആണെന്ന് നോക്കാം.
വെള്ളരി, കുമ്പളം, മത്തൻ, എന്നിവ വാഴത്തടം തെങ്ങിൻത്തടം തുടങ്ങി ഏതു മരത്തണലിലും ഈസിയായി കൃഷി ചെയ്യാവുന്നതാണ്. അതിനായി വെള്ളരി എങ്ങനെ മരത്തണലുകളിൽ കൃഷി ചെയ്‌ത് വിളവെടുക്കാമെന്ന് നോക്കാം. വിത്തുകൾ പത്തു മിനിറ്റ് വെള്ളത്തിൽ കുതിർത്തി വെക്കണം. ആവശ്യമുള്ള വെള്ളത്തിൽ ഒരൊറ്റ് ഹൈഡ്രജൻ പെറോക്‌സൈഡ് ചേർത്തിയ ശേഷം വേണം കുതിർത്താനിടാൻ.
മരത്തണലിൽ വിത്ത് പാകുന്നതിന് മുൻപ്, കൃഷിയിടം കരിയില, ഉണക്കയില, പുല്ല്, എന്നിവ കത്തിച്ച് രണ്ടു ദിവസത്തിനു ശേഷം, ആ ചാരത്തിൽ വേണം നടാൻ. വേരിൽ തട്ടാതിരിക്കാനാണ് ഇത് ചെയ്യുന്നത്.
മത്താനാണ് വിളവെടുക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ, കുരു നന്നായി കഴുകിയ ശേഷം വേണം പാകാൻ, അല്ലെങ്കിൽ ഉറുമ്പുകൾ തിന്നു നശിപ്പിക്കും. കുമ്പളമാണ് മരത്തണലിൽ വളർത്താൻ ഉദ്ദേശിക്കന്നതെങ്കിൽ, നെയ്ക്കുമ്പളം തെരഞ്ഞെടുക്കുക. വള്ളി വീശാൻ തുടങ്ങുമ്പോൾ മരത്തിൽ പടർത്തുന്നതാണ് ഏറ്റവും നല്ലത്.
തണലത്ത് വളർത്താൻ സാധിക്കുന്ന മറ്റു ചെടികളാണ് മുതിരയും, ചെറുപയറും. ഇതിന് കൂടുതലായി സൂര്യപ്രകാശം വേണമെന്നില്ല. പയറു നട്ടുട്ടുണ്ടെങ്കിൽ, അതിനു താഴെയോ, വാഴ, തെങ്ങിൻ തടങ്ങളിലോ വളർത്താം. അതിനായി ചെറുപയർ കുറച്ചു നേരം വെള്ളത്തിലിട്ട് കുതിർത്തി മണ്ണിൽ പാകി കിളിർപ്പിക്കാം. വാഴക്കും, തെങ്ങിനും വെള്ളമൊഴിക്കുമ്പോൾ ഇവയ്ക്കും നനവ് ലഭിച്ചോളും. ചെറുപയർ ഗ്രോബാഗിൽ കിളിർപ്പിച്ച ശേഷം മരത്തണലിൽ പറിച്ചുനടുകയും ചെയ്യും.
ഇങ്ങനെ തണലത്ത് വളർത്തി വിളവെടുക്കാൻ പറ്റിയ മറ്റു പച്ചക്കറികളാണ് ഉരുളകിഴങ്ങും, എല്ലാ തരം കാന്താരി മുളകുകളും. പൈനാപ്പിൾ കൃഷിയും യാതൊരു പരിചരണവുമില്ലതെ തണലത്ത് ധാരാളം വളർത്തി വിളവെടുക്കാൻ പറ്റിയ കൃഷിയാണ്.
Share your comments