വാഴകളിൽ പ്രധാനമായും കണ്ടുവരുന്ന രോഗമാണ് സിഗടോക്ക ഇലപ്പുള്ളി രോഗം. വേനൽമഴ രൂക്ഷമായതോടെ പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ ഈ രോഗം വളരെ വേഗത്തിൽ ബാധിക്കുന്നുണ്ടെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
പ്രധാന ലക്ഷണങ്ങൾ(symptoms)
താഴെയുള്ള ഇലകളിൽ കണ്ണിൻറെ പോലെയുള്ള പുള്ളികൾ ഉണ്ടാകുന്നതാണ് പ്രധാന രോഗലക്ഷണം. രോഗം തുടങ്ങുന്നതിനു സമാന്തരമായി ഇളം മഞ്ഞനിറത്തിലുള്ള പൊട്ടുകളും വരകളും ആയാണ് ഇത് കാണപ്പെടുക. പിന്നീട് പൊട്ടുകളും വരകളും വലുതാകുകയും തവിട്ടുനിറം ആകുകയും ചെയ്യുന്നു.
ഇവയുടെ മധ്യഭാഗം കരിഞ്ഞ ചാരനിറം ആകുകയും ചെയ്യുന്നു. പലപ്പോഴും ഈ ലക്ഷണങ്ങൾ ഇലകൾ അകാലത്തിൽ മഞ്ഞച്ചു തൂങ്ങുന്നതിന് കാരണമാകുന്നു. ചെറു വാഴകളുടെ താഴ്ത്ത ഇലകളിൽ ഇത് ഇരുണ്ട തവിട്ടു നിറത്തിൽ ദീർഘവൃത്താകൃതിയിലോ വൃത്താകൃതിയിലോ കാണപ്പെടുന്നു. ഈ പാടുകളുടെ മധ്യഭാഗം ഉണങ്ങി അരിക് കറുക്കുന്നു. രോഗം കൂടുമ്പോൾ ഇലകൾ പൊള്ളിയത് പോലെ കാണപ്പെടുന്നു. ഇലകൾ ഒടിഞ്ഞു തൂങ്ങി കിടക്കുന്നു. കൂമ്പ് ഇലയും അതിനോട് ചേർന്നുള്ള രണ്ട് ഇലകളും ലക്ഷണങ്ങൾ ഒന്നുംതന്നെ കാണിക്കാറില്ല. രോഗം ബാധിച്ചിട്ടുള്ള ഉൽപാദിപ്പിക്കുന്ന കുലകൾ വളർച്ചയെത്താത്ത നശിക്കുന്നു. ചൂടുള്ള മഴക്കാലത്താണ് രോഗം കൂടുതലായി പടരുക.
ബന്ധപ്പെട്ട വാർത്തകൾ : വാഴ രോഗങ്ങളും പ്രതിവിധികളും
നിയന്ത്രണ മാർഗങ്ങൾ(Control measures)
ഗുരുതരമായ രോഗം ബാധിച്ച വാഴകളും ഇലകളും നീക്കം ചെയ്തു നശിപ്പിക്കുക. കൃഷി കൃഷി സ്ഥലത്ത് നീർവാർച്ച ഉറപ്പുവരുത്തണം. കളനിയന്ത്രണം നടത്തുക. വാഴ കൃത്യമായി ഇട അകലത്തിൽ നടുക. മിനറൽ ഓയിൽ എമൽഷൻ 10 മില്ലി ഒരു ലിറ്റർ വെളളത്തിൽ തളിക്കുക. ബോർഡോമിശ്രിതം ഒരു ശതമാനം വീര്യത്തിൽ പശയും ചേർത്തു തളിക്കുക.
ബന്ധപ്പെട്ട വാർത്തകൾ : വാഴ കൃഷിയിൽ അറിഞ്ഞിരിക്കേണ്ട വളപ്രയോഗങ്ങൾ
രോഗം രൂക്ഷമായ സാഹചര്യത്തിൽ കാർബെൻഡേസിയം 50WP (ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ മാങ്കോസെബ് 75WP (3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) പശ ചേർത്ത് കഴിക്കുക. ഇതു കൂടാതെ ഹെക്സോകോണോസോൾ 5 EC (ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ) ചേർത്ത് തളിക്കുക.
ബന്ധപ്പെട്ട വാർത്തകൾ : ടിഷ്യുകൾച്ചർ വാഴ കൃഷിചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Share your comments