കേരളത്തിലെ ഭക്ഷണങ്ങൾ പുറംനാടുകളിലും വളരെ പ്രചാരമേറിയതാണ്. വ്യത്യസ്തത രുചിയുള്ള കേരളത്തിന്റെ വിഭവങ്ങളിൽ കായ വറുത്തതിനും പഴംപൊരിയ്ക്കും പ്രധാന സ്ഥാനമുണ്ട്. കൂടാതെ, ഊണിനും പായസത്തിനുമെല്ലാം വാഴപ്പഴമോ പച്ച വാഴയ്ക്കായോ ധാരാളമായി നമ്മൾ ഉപയോഗിക്കാറുണ്ട്.
മലയാളിയ്ക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് വാഴയിലയിലെ ചോറൂണ്. വിശേഷ ദിവസങ്ങളിൽ സദ്യ കഴിക്കാൻ വാഴയില കൂടിയേ തീരൂ. ഇതിന് പുറമെ, വാഴയുടെ എല്ലാ ഭാഗങ്ങളിലും ഔഷധഗുണങ്ങളുള്ളതിനാൽ വാഴയുടെ ബാക്കി ഭാഗങ്ങളും ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്.
ആഹാരത്തിൽ ഇങ്ങനെ പല രൂപത്തിൽ കടന്നുവരുന്ന വാഴ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസൃതമായി കൃഷി ചെയ്യാവുന്ന ഒരു വിള കൂടിയാണ്. ഈർപ്പം നിലനിൽക്കുന്ന മണ്ണാണ് വാഴകൃഷിയ്ക്ക് യോജിച്ചത് എന്നതിനാൽ നമ്മുടെ വീട്ടുവളപ്പിൽ ഇവ നന്നായി കൃഷി ചെയ്യാം. ഇങ്ങനെ കാര്യമായി ആദായമുണ്ടാക്കാം.
വാഴകൃഷി ചെയ്യുമ്പോൾ ശരിയായ രീതിയിൽ വളപ്രയോഗം നടത്തിയാൽ ആരോഗ്യമുള്ള വിളവ് ലഭിക്കുമെന്നത് തീർച്ചയാണ്. ഇതിനായി എന്താണ് ചെയ്യേണ്ടതെന്ന് വായിച്ചറിയാം.
വാഴയ്ക്ക് പറ്റിയ കൃഷി (Banana Farming)
വാഴ നടാനുള്ള കന്ന് തെരഞ്ഞെടുക്കുമ്പോൾ വാഴയുടെ ചുവട്ടിൽ നിന്നും വളർന്നു വരുന്ന കന്നാണ് ഉപയോഗിക്കേണ്ടത്.
വാഴ നടുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കാം. വാഴക്കന്ന് ചരിച്ച് നട്ടാൽ മുളങ്കരുത്ത് കൂടുമെന്നും കൂടുതൽ നല്ല വിളവ് ലഭിക്കുമെന്നും പറയുന്നു. കൂടാതെ, നടുന്നതിന് മുൻപ് വാഴക്കന്ന് ചൂടുവെള്ളത്തിൽ മുക്കി വക്കുന്നത് നിമാവിരയെ അകറ്റാൻ സഹായിക്കും.
വാഴക്കന്ന് നടുമ്പോൾ കുറച്ച് താഴ്ത്തി നടുന്നതിനായി ശ്രദ്ധിക്കണം. കാരണം, ഇത് വളം ശരിയായ രീതിയിൽ വാഴയിലെത്തുന്നതിന് ഉപകരിക്കും. കാരണം, ഇങ്ങനെ ചെയ്യുമ്പോൾ വളപ്രയോഗ സമയത്ത് മേൽമണ്ണ് അൽപം മാറ്റിയാൽ മതി.
ബന്ധപ്പെട്ട വാർത്തകൾ: ഒരു പിടി ചോറ് മതി, കിടിലൻ ജൈവവളവും കീടനാശിനിയും റെഡി!
വാഴയ്ക്ക് നൽകേണ്ട ആദ്യ വളപ്രയോഗം ആട്ടിൻകാഷ്ഠം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയാണ്. വാഴ നന്നായി കുലയ്ക്കുന്നതിന് കൃത്യമായ ഇടവേളകളിൽ തന്നെ വളപ്രയോഗം നടത്തുക. വാഴ നട്ട് 45 ദിവസമാകുമ്പോൾ ആദ്യത്തെ വളപ്രയോഗം ചെയ്യാം. 21 ദിവസം കഴിഞ്ഞ് അടുത്ത വളപ്രയോഗമാകാം. ഈ ഇടവേള തുടർന്നും പിന്തുടരാം.
രോഗപ്രതിരോധ ശേഷിയ്ക്കും മികച്ച വിളവിനും സഹായിക്കുന്ന ജൈവവളങ്ങളാണ് ചാണകത്തിന്റെ സ്ലറി. അതുമല്ലെങ്കിൽ ചാണകവും കടലപിണ്ണാക്കും ചേർത്ത് മിശ്രിതമുണ്ടാക്കി പിറ്റേ ദിവസം വാഴയ്ക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. ഓരോ തവണയും വെവ്വേറ വളങ്ങൾ നൽകാനും ശ്രദ്ധിക്കണം. അതായത്, കോഴിക്കാഷ്ഠം, സെറാമിൽ എന്നിവ മൂന്നാമത്തെയോ നാലാമത്തെയോ തവണ പ്രയോഗിക്കാവുന്നതാണ്.
ജലസേചനം നന്നായി ലഭിക്കുമെന്ന് ഉറപ്പുവരുത്തിയിട്ട് വേണം കോഴിക്കാഷ്ഠം ഇട്ടുകൊടുക്കേണ്ടത്. അതുപോലെ വാഴ നടുന്ന സമയത്ത് മഴയോ വെയിലോ നല്ലതല്ല. എപ്രിൽ- മെയ് മാസങ്ങളും ഓഗസ്റ്റ്- സെപ്തംബർ മാസങ്ങളും വാഴക്കൃഷിയ്ക്ക് അനുയോജ്യമാണ്. നട്ട് ഏഴോ എട്ടോ മാസത്തിൽ കുലയുണ്ടാവും.
Share your comments