നിങ്ങളുടെ തോട്ടങ്ങളിലേക്ക് കൂടുതൽ തേനീച്ചകളെയും ചിത്രശലഭങ്ങളെയും ആകർഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
പരാഗണം നടത്തുന്നതിൽ തേനീച്ചകളും, ചിത്രശലഭങ്ങളും നല്ലൊരു പങ്ക് വഹിക്കുന്നതുകൊണ്ട്, നിങ്ങളുടെ തോട്ടത്തിൽ ഒരു അത്ഭുതം തന്നെ ഇവർക്ക് സൃഷ്ടിക്കാൻ കഴിയും. പരാഗണം നടത്തുന്നതിലൂടെ തേനീച്ച ഭൂമിയുടെ പരിസ്ഥിതി വ്യവസ്ഥ നിലനിർത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.
കൂടുതൽ തേനീച്ചകളെയും ചിത്രശലഭങ്ങളെയും ആകർഷിക്കുന്ന അഞ്ച് പഴങ്ങളും പച്ചക്കറികളും
തോട്ടത്തിൽ കൂടുതൽ തേനീച്ചകളെയും ചിത്രശലഭങ്ങളെയും ആകർഷിക്കാൻ കഴിയുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും ലിസ്റ്റ് :
ബ്ലൂബെറി
മറ്റ് ഷഡ്‌പദങ്ങളെക്കാൾ കൂടുതൽ തവണ വൻതേനീച്ചകൾ ബ്ലൂബെറി പൂക്കൾ സന്ദർശിക്കാറുണ്ട്. ബ്ലൂബെറി പുഷ്പത്തിന്റെ corolla, ബെൽ ആകൃതിയിലുള്ളതിനാലും, പുഷ്‌പത്തിന്റെ ഏറ്റവും അടിയിലാണ് തേൻ സ്രവിക്കപ്പെടുന്നത് എന്നതുകൊണ്ടും പല ഷഡ്‌പദങ്ങളും ഇതിലെ തേൻ കുടിക്കാൻ പ്രയാസം നേരിടാറുണ്ട്, എന്നാൽ ഈ പുഷ്പങ്ങളിൽ നിന്ന് തേൻ വേർതിരിച്ചെടുക്കുന്നതിൽ വൻതേനീച്ചകൾ ഒരു ബുദ്ധിമുട്ടും നേരിടുന്നില്ല.
ആപ്പിൾ
പരാഗണം നടത്തുന്നവർ, പ്രത്യേകിച്ച് തേനീച്ചകൾ ഫലവൃക്ഷങ്ങളെ കൂടുതൽ ഇഷ്ടപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ആപ്പിൾ ഉൽപാദക രാജ്യമാണ് ചൈന, അതിനുശേഷം USA, Turkey, Italy and France. ഇന്നത്തെ ലോകത്തിന്റെ ആവശ്യം നിറവേറ്റുന്നതിന്, ആപ്പിളിൽ ക്രോസ്-പരാഗണം അനിവാര്യമാണ്. ഇത് നടത്തുന്നതിൽ തേനീച്ചയുടെ പങ്ക് നിർണായകമാണ്. ആപ്പിൾ മരം നട്ടുപിടിപ്പിക്കുന്നതിലൂടെ, തേനീച്ച സന്ദർശിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാം.
വെള്ളരിക്ക, കാക്കിടി
കൊടും വേനലിൽ തണുപ്പിക്കാൻ വെള്ളരിക്ക നല്ല ഓപ്ഷനാണ്. ഇവയുടെ തണുത്തതും, ചാറ് നിറഞ്ഞതും, ക്രഞ്ചിയുമൊക്കെയായ സ്വാദ് സലാഡുകൾ, സാൻഡ്‌വിച്ചുകൾ എന്നിവയ്‌ക്ക് മാത്രമല്ല, തേനീച്ചകളെ ആകർഷിക്കുക കൂടി ചെയ്യുന്നു. തേനീച്ചകൾ ഇല്ലായിരുന്നെങ്കിൽ, കുക്കുമ്പർ വിളവിന്റെ ഭൂരിഭാഗവും ഇന്ന് നിലനിൽക്കുകയില്ലായിരുന്നു. തേനീച്ചക്കൂട് പച്ചക്കറികളുടെ മുകളിലുള്ള തലത്തിൽ സൂക്ഷിക്കാനും നിർദ്ദേശമുണ്ട്. തേനീച്ചയ്ക്ക് ചുറ്റിക്കറങ്ങാൻ മതിയായ ഇടമുണ്ടായിരിക്കണം. തേനീച്ച കുടിക്കാൻ പച്ചക്കറികൾക്കിടയിൽ നിലത്ത് പ്ലേറ്റുകളിൽ വെള്ളം വയ്ക്കണം.
മത്തൻ
മത്തൻറെ പൂക്കൾ സന്ദർശിക്കുന്ന ഷഡ്‌പദങ്ങൾ സാധാരണയായി താഴത്തുതന്നെ കൂടുണ്ടാക്കി ജീവിക്കുന്ന തേനീച്ചകളാണ്. പെൺ തേനീച്ചകളാണ് കുക്കുർബിറ്റ് പൂക്കളിൽ നിന്ന് (സ്ക്വാഷ്, മത്തങ്ങകൾ എന്നിവ) തേൻ ശേഖരിക്കുന്നത്. ഈ തേനീച്ചകൾ അതിരാവിലെയാണ് തേൻ കുടിക്കാനെത്തുന്നത്. പിന്നീടുള്ള സമയങ്ങളിൽ ഇവരെ കാണില്ല.
സ്ട്രോബെറി
നല്ലവണ്ണം പാകമായ സ്ട്രോബെറികൾ ധാരാളം തേനീച്ചകളെയും ചിത്രശലഭങ്ങളെയും ആകർഷിക്കുന്നു. സ്ട്രോബെറിയുടെ സുഗന്ധവും, സ്വാദും, മാധുര്യവുമൊക്കെ പരാഗണം മൂലമുണ്ടാകുന്നതാണ്. നല്ല പരാഗണത്തിന്, സ്ട്രോബെറിക്ക് തേനീച്ചകളിൽ നിന്ന് ഏകദേശം 21 സന്ദർശനങ്ങൾ ആവശ്യമാണ്. ഒരൊറ്റ സ്ട്രോബെറിയുടെ ഉപരിതലത്തിൽ 400-500 വിത്തുകൾക്കിരിക്കാൻ സാധിക്കും.
അതിനാൽ തേനീച്ചയുടെയും ചിത്രശലഭങ്ങളുടെയും പതിവ് സന്ദർശനം പരാഗണത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു.
Share your comments