പയർ കൃഷിയിലുണ്ടാകുന്ന കീടങ്ങളെ എങ്ങനെ എന്നന്നേക്കുമായി അകറ്റാൻ സാധിക്കുമെന്ന് നോക്കാം. പയർ കൃഷിയിൽ കാണുന്ന രണ്ട് കീടശല്യമാണ് മുഞ്ഞ ശല്യവും, ചാഴി ശല്യവും.
മുഞ്ഞ ശല്യം
നട്ട ചെടിയുടെ കടയ്ക്കൽ ഉറുമ്പ് ശല്യം ഉണ്ടെങ്കിൽ ഉടനെ മഞ്ഞപ്പൊടി വിതറിക്കൊടുക്കണം. കാരണം ഉറുമ്പ് വരുകയാണെങ്കിൽ തീർച്ചയായും അതിൻറെ കൂടെ മുഞ്ഞശല്യവും ഉണ്ടാകുന്നതാണ്. ഇലകളിലാണ് മുഞ്ഞശല്യം ഉണ്ടാകുന്നതെങ്കിൽ, ആ ഇലകൾ നുള്ളി അവിടെത്തന്നെ ഇടാതെ കമ്പോസ്റ്റ് കുഴിയിൽ ഇടേണ്ടതാണ്. അതിനുശേഷം ചെടിയിലും കടയ്ക്കലും എല്ലാം ചാരം വിതറണം. രണ്ടു ദിവസം കഴിഞ്ഞു വീണ്ടും ശല്യമുണ്ടെങ്കിൽ വീണ്ടും വിതറിക്കൊടുക്കണം. അങ്ങനെ ആഴ്ച്ചയിൽ രണ്ടുദിവസം ചാരം വിതറുകയാണെങ്കിൽ തീർച്ചയായും മുഞ്ഞശല്യം എന്നന്നേക്കുമായി അകറ്റാം. ചാരവും അതിനു മുകളിൽ മണ്ണും കടയ്ക്കൽ ഇട്ടുകൊടുക്കുകയാണെങ്കിൽ പയറുചെടി കരുത്തോടെ വളരും.
ചെടികളിൽ വള്ളി വരാൻ തുടങ്ങുമ്പോൾ, പടരാനായി വടി കുത്തികൊടുക്കണം. നല്ലവണ്ണം വളർന്നശേഷം പന്തൽ ഉണ്ടാക്കികൊടുക്കണം. വേറൊരു കാര്യം, ചെടികൾ വളരുമ്പോൾ, അതിലെ ഇലകൾ കീടശല്യമില്ലെങ്കിലും നുള്ളി മാറ്റണം. ഇങ്ങനെ ചെയ്‌താൽ ചെടി എളുപ്പം വളരുകയും, പൂക്കൾ വരാൻ തുടങ്ങുകയും ചെയ്യുന്നു. നുള്ളിയ ഇലകൾ കൊണ്ട് കറികൾ വെക്കാൻ സാധിക്കും.
കുമിൾ രോഗവും പുഴുക്കളുടെ ആക്രമണവും
ചെടി കുറച്ചു വളർന്നു കഴിച്ചാൽ പുഴുക്കളുടെ അക്രമണമുണ്ടാകാം. കഞ്ഞിവെള്ളത്തിൽ ചാരം ചേർത്തിയത് നന്നായി തളിച്ചുകൊടുത്താൽ ഉടനെ തന്നെ ശമനം ലഭിക്കുന്നതാണ്. പക്ഷെ ആരംഭത്തിൽ തന്നെ ചെയ്യണമെന്ന് മാത്രം.
Share your comments