കാലവർഷത്തിന്റെ വരവറിയിച്ചു കൊണ്ട് ജൂൺ മാസത്തിൽ മഴ ലഭിച്ചു തുടങ്ങി. കൃഷികൾക്ക് നല്ല പരിചരണം കൊടുത്താൽ ഈ സമയവും നല്ല വിളവ് ഉണ്ടാക്കാം. പ്രത്യേകിച്ച് കരപ്രദേശങ്ങളിൽ മഴക്കാലം വേനൽക്കാലം ഭേദമില്ലാതെ കൃഷി ചെയ്യാം. നല്ല വിളവും കിട്ടും.കേൾക്കുമ്പോ ഇതെല്ലാം അറിയുന്നതല്ലേ എന്ന് തോന്നാം. എങ്കിലും ഓർത്തു വച്ചോളൂ.
വീട്ടമ്മമാരോട് പറയുകയാണെങ്കിൽ
അടുക്കളത്തോട്ടത്തില് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട കാലമാണ് ഇത്. നന്നായി പരിപരിപാലിച്ചാല് ഇക്കാലത്തും നല്ല വിളവ് ലഭിക്കുകയും ചെയ്യും. എന്നാൽ വേനലിനെ അപേക്ഷിച്ച് കീടങ്ങളുടെയും പ്രാണികളുടെയും ആക്രമണം മഴകാലത്ത് കുറവാണ്.
But insect and insect attacks are less in the rainy season than in the summer
മഴയത്ത് ഇടയ്ക്കിടയ്ക്ക് ഇലകളില്‍ പതിക്കുന്ന വെള്ളം ചെടികളെ ആക്രമിക്കുന്ന കീടങ്ങളെയും പ്രാണികളെയുമൊക്കെ അലോസരപ്പെടുത്തും. ഇതിനാല്‍ ഇവ പെരുകുന്നതും ഇല്ലാതാകും. മഴക്കാലത്ത് അടുക്കളത്തോട്ടത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
-
തടങ്ങള്‍ ഉയര്‍ത്തുകRaise the barriers
മഴകാലത്ത് പച്ചക്കറിത്തൈകളുടെ ചുവട്ടില്‍ വെള്ളം കെട്ടി കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വേരു ചീഞ്ഞു പോകാനിതു കാരണമാകും. വെള്ളം കെട്ടി നില്‍ക്കാത്ത രീതിയില്‍ തടം മണ്ണിട്ട് ഉയര്‍ത്തണം. കൂടാതെ വെള്ളമൊഴുകിപ്പോകാന്‍ കാന കീറുന്നതും നല്ലതാണ്.
-
ഗ്രീന്‍ നെറ്റ്Green Net
ശക്തമായ മഴയില്‍ ചെടികള്‍ നശിക്കുന്നത് കേരളത്തില്‍ എപ്പോഴുമുണ്ടാകുന്ന പ്രശ്‌നമാണ്. നമ്മുടെ പച്ചക്കറിത്തോട്ടത്തെ വലിയ മഴയില്‍ നിന്നു സംരക്ഷിക്കാന്‍ ഗ്രീന്‍ നെറ്റ് വലിച്ച് കെട്ടുന്നത് സഹായിക്കും. താഴേയ്ക്ക് പതിക്കുന്ന മഴവെള്ളത്തിന്റെ ശക്തി കുറയ്ക്കാന്‍ പര്യാപ്തമാണ് ഈ നെറ്റുകള്‍.
-
മള്‍ച്ചിങ്ങ്Mulching
പ്രത്യേക തരം ഷീറ്റുകള്‍ പച്ചക്കറിത്തടത്തില്‍ വിരിക്കുകയാണ് ഇതു പ്രകാരം ചെയ്യുന്നത്. ശക്തമായ മഴയില്‍ പച്ചക്കറിത്തടത്തിലെ വളക്കൂറുള്ള മണ്ണൊലിച്ചു പോകാതിരിക്കാനും തടത്തില്‍ കളകള്‍ വളരാതിരിക്കാനും മള്‍ച്ചിങ്ങ് സഹായിക്കും.
വളപ്രയോഗം ഒഴിവാക്കുകAvoid using fertilizer ശക്തമായ മഴയത്ത് വളപ്രയോഗം ഒഴിവാക്കുന്നതാണ് നല്ലത്. തടത്തില്‍ കൊടുക്കുന്ന വളങ്ങള്‍ ഒലിച്ചു പോകാന്‍ സാധ്യത ഏറെയാണ് ഇക്കാലത്ത്.
- താങ്ങ് നല്‍കുകProvide support
മഴയിലും കാറ്റിലും പച്ചക്കറി വിളകള്‍ മറിഞ്ഞുപോകാന്‍ സാധ്യത ഏറെയാണ്. താങ്ങ് കൊടുക്കുന്നത് ഇതൊരു പരിധിവരെ തടയാന്‍ സാധിക്കും. ഇതിനായി ഉറപ്പുള്ള കമ്പുകള്‍ മണ്ണില്‍ കുത്തി ചെടിയുമായി കെട്ടണം, കെട്ട് മുറുകാതെ നോക്കണം. പ്ലാസ്റ്റിക് കയർ, തുണിക്കഷണം എന്നിവ കൊണ്ട് കെട്ടുന്നതും ഒഴിവാക്കണം. കെട്ടുമുറുകി അവിടം വച്ച് ഒടിഞ്ഞു പോകാനോ ചെടികൾ വളരുംതോറും കെട്ട് മുറുകി പോകാനോ സാധ്യതയുണ്ട്. വാഴപ്പോള കയറാക്കി കെട്ടുന്നതാണ് ഉചിതം. ഓർക്കുക, ചെടികൾക്കും ജീവനുണ്ട്. ആ ഓർമ്മയിലാവണം അവയെ പരിചരിക്കേണ്ടത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: യുവാക്കൾക്കും പ്രവാസികൾക്കും കൈത്താങ്ങ് ആയി സുഭിക്ഷ കേരളം ബൃഹത് പദ്ധതി
Share your comments