മഴ സമയത്ത് അധികം പരിചരണം വേണ്ട വിളകളാണ് ജാതി, കശുമാവ്, കവുങ്ങ് തുടങ്ങിയവ. ഓരോന്നിനും പ്രത്യേകം ചെയ്യേണ്ട കാര്യങ്ങൾ ഇതാ.
കശുമാവ്
ഇടകയ്യാലകളും, ബണ്ടും കെട്ടി മണ്ണൊലിപ്പ് തടയണം. തോട്ടത്തിൽ നീർകുഴികൾ എടുക്കുവാൻ മറക്കരുത്. 10 ശതമാനത്തിൽ താഴെ ചരിവുള്ള കൃഷിയിടങ്ങളിൽ 34 നീർകുഴികൾ എടുക്കാവുന്നതാണ്. 10% ചരിവിന് 46 എണ്ണം, 20% ചരിവിന് 57 എണ്ണം, 25% ചരിവിന് 60 എണ്ണം എന്ന രീതി പിന്തുടരാം. ചരിവ് തോട്ടങ്ങളിൽ മണ്ണ് ഇളക്കരുത്. മഴക്കാലം കഴിയുന്നതോടെ കശുമാവ് നല്ലരീതിയിൽ വളം നൽകണം.
ബന്ധപ്പെട്ട വാർത്തകൾ: കശുമാവ് കൃഷിയിലൂടെ ലാഭം നേടാം
ജാതി
ഈമാസം കള നിയന്ത്രിച്ച് വളം ചേർക്കാവുന്നതാണ്. തൈകൾക്ക് 10 കിലോ ജൈവവളം വീതവും, പ്രായമായവയ്ക്ക് 15 മുതൽ 50 കിലോ വരെ ജൈവവളവും നൽകാവുന്നതാണ്. രാസവളം നൽകുമ്പോൾ ഒരു വർഷം പ്രായമായ തൈകൾക്ക് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് വളം തുടങ്ങിയവ 20,45,40 എന്ന അളവിലും, പ്രായമായവയ്ക്ക് 40,90,80 ഗ്രാം വീതവും നൽകാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വരുമാനം കൂട്ടാനായി ജാതികൃഷി ചെയ്യാം , ആറേഴു വർഷങ്ങൾക്കുള്ളിൽ വിളവുകിട്ടും
തുടർന്നുള്ള വർഷങ്ങളിൽ രാസവളത്തിൻറെ അളവ് വർദ്ധിപ്പിക്കാം. മഴക്കാലത്ത് മണ്ണൊലിപ്പ് തടയുവാനുള്ള കാര്യങ്ങൾ ചെയ്യുക. നീർച്ചാലുകൾ വൃത്തിയാക്കണം. ഇലകരിച്ചിൽ, ഇലപ്പൊട്ട് തുടങ്ങിയവ ഇല്ലാതാക്കുവാൻ ഒരുതവണ ബോർഡോമിശ്രിതം തളിക്കാം.
കവുങ്ങ് കൃഷി
മഴക്കാലത്ത് മഹാളി രോഗസാധ്യത ഉള്ളതിനാൽ ബോർഡോമിശ്രിതം തളിക്കാം. അധിക വെള്ളം കെട്ടി നിന്നാൽ മഞ്ഞളിപ്പ് രോഗം ഉണ്ടാകും.
കഴിഞ്ഞ വർഷം ചേർത്തില്ലെങ്കിൽ ഈ വർഷം ഓരോ ചുവടിനും 500 ഗ്രാം വീതം കുമ്മായം ചേർത്ത് നൽകണം. വേരുത്തീനി പുഴുക്കളുടെ ആക്രമണം ഉണ്ടായാൽ കവുങ്ങ് നശിക്കും. ഈ സാധ്യത ഇല്ലാതാക്കണം.അതിനായി മഴ കിട്ടുന്നതോടെ തോട്ടം താഴ്ത്തി കിളച്ച് മണ്ണ് മറിക്കുക. അങ്ങനെ ചെയ്താൽ പുറത്തുവരുന്ന പുഴുക്കളെ കാക്കകൾ കൊത്തി തിന്നും.
ബന്ധപ്പെട്ട വാർത്തകൾ: കവുങ്ങ് അഥവാ അടയ്ക്കാമരം കൃഷി ചെയ്യാം. വലിയ ചിലവില്ലാതെ
Share your comments