1. Farm Tips

മഴക്കാലത്ത് അധിക പരിചരണം വേണ്ട ചെടികളും, നിറയെ പൂക്കൾ ഉണ്ടാവാൻ പൂന്തോട്ടത്തിൽ പ്രയോഗിക്കേണ്ട വളക്കൂട്ടുകളും

പൂന്തോട്ടത്തിന് അഴക് അല്പം കുറയുന്ന സമയമാണ് മഴക്കാലം. മഴ സമയത്ത് നിരവധി കീടരോഗ സാധ്യതകൾ പൂന്തോട്ടത്തിൽ കണ്ടുവരാറുണ്ട്. മലർവാടി മനോഹരമാക്കുന്ന റോസ്,

Priyanka Menon

പൂന്തോട്ടത്തിന് അഴക് അല്പം കുറയുന്ന സമയമാണ് മഴക്കാലം. മഴ സമയത്ത് നിരവധി കീടരോഗ സാധ്യതകൾ പൂന്തോട്ടത്തിൽ കണ്ടുവരാറുണ്ട്. മലർവാടി മനോഹരമാക്കുന്ന റോസ്, ചെമ്പരത്തി, ചെത്തി തുടങ്ങിയവയിൽ ധാരാളമായി പൂക്കൾ ഇക്കാലയളവിൽ കാണാറില്ല. എന്നാൽ ഇവയ്ക്ക് പ്രത്യേകശ്രദ്ധ നൽകിയാൽ എല്ലാക്കാലവും ഒരേപോലെ പൂക്കൾ ലഭ്യമാകും. ഇതുകൂടാതെ നല്ല പച്ച നിറത്തോടെയും, കരുത്തോടെയും പുൽത്തകിടി മനോഹരമാക്കി തീർക്കുവാനും ചില വഴികളുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കൊക്ക കോള എങ്ങനെ പൂന്തോട്ടത്തില്‍ ഉപയോഗിക്കാം? അറിയാം

മലർവാടി മനോഹരമാക്കാൻ എളുപ്പവഴികൾ

കടലാസ്സുചെടി, ചെമ്പരത്തി, റോസ് തുടങ്ങിയ പൂച്ചെടികൾക്ക് മഴക്കാലത്ത് രോഗ സാധ്യത കൂടുതലായതിനാൽ കമ്പുകോതൽ വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. ചട്ടികളിൽ പരിപാലിക്കുന്നവർക്ക് ഇത് മനോഹരമായ കുറ്റിച്ചെടിയായി വളർത്തുവാൻ മികച്ച വിദ്യയാണ്. മഴക്കാലത്ത് കുത്തനെ മുകളിലേക്ക് വരുന്ന പുതിയ കമ്പുകൾ പലപ്പോഴും പൂവ് ഇടാറില്ല. ഇത്തരം കമ്പുകൾ മഴ മാറുന്ന സമയത്ത് മുറിച്ചു കളയണം. കൂടുതൽ പൂക്കൾ ലഭ്യമാക്കുവാൻ മഴ സമയത്തിന് മുൻപുതന്നെ പ്രൂണിങ് നടത്തിയിരിക്കണം. കൂടാതെ ചട്ടിയിൽ നട്ട ചെടി തിങ്ങിനിറഞ്ഞിരിക്കുന്ന അവസ്ഥ ഉണ്ടെങ്കിൽ പുതിയ പോട്ടിങ് മിശ്രിതം തയ്യാറാക്കി മറ്റൊരു ചട്ടിയിലേക്ക് മാറ്റി നടാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: നിസ്സാരം, അനായാസം; വീട്ടിലെ പൂന്തോട്ടത്തിൽ സീനിയ വളർത്താം

ഇങ്ങനെ മാറ്റി നടുമ്പോൾ കേടുവന്ന വേരുകൾ ശ്രദ്ധയോടെ നീക്കം ചെയ്യുക. ചെടി മാറ്റി നട്ടു പുതിയ തളിർപ്പുകൾ ഉണ്ടായാൽ നല്ല രീതിയിൽ പൂക്കൾ ഉണ്ടാകുവാൻ കടല പിണ്ണാക്ക് പുളിപ്പിച്ചത് അതിൻറെ തെളിയെടുത്ത് നേർപ്പിച്ച ചെടികൾക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. പൂച്ചെടികളിൽ നന്നായി പൂക്കൾ ലഭ്യമാക്കുവാൻ വേപ്പിൻപിണ്ണാക്കും, എല്ലുപൊടിയും നൽകാം.

The monsoon season is a time when the beauty of the garden diminishes a bit. During the rainy season, many pests are found in the garden.

ഇതുകൂടാതെ മഴക്കാലത്ത് പുൽത്തകിടിയിൽ കുമിൾ രോഗസാധ്യത ഉണ്ടാകാറുണ്ട്. ഇതിനെ പ്രതിരോധിക്കുവാൻ പുല്ല് വെട്ടി കനംകുറച്ച് സംരക്ഷിക്കണം. മഴ കഴിയുന്നതോടെ പുല്ല് നന്നായി വളരുവാൻ യൂറിയ ഉപയോഗപ്രദമാണ്. 100 ചതുരശ്ര അടി പുൽത്തകിടിയിലേക്ക് കാൽ കിലോ യൂറിയ എന്ന അളവിൽ രാസവളം കട്ട നീക്കംചെയ്തു മണൽത്തരി രൂപത്തിൽ വിതറിയാൽ മതി.

കൂടാതെ നല്ല രീതിയിൽ പച്ചനിറം ലഭിക്കുവാൻ മഗ്നീഷ്യം സൾഫേറ്റ് ഒരു ലിറ്റർ വെള്ളത്തിൽ ലായിനിയായി തളിച്ച് നൽകണം. കളകൾ വരാതെ എപ്പോഴും ശ്രദ്ധിക്കുക. മഴവെള്ളം അധികം കെട്ടിനിൽക്കുന്ന സാഹചര്യങ്ങളിലാണ് പായൽ വരുന്നത്. ഈ സാധ്യത ഇല്ലാതാക്കണം. ഇങ്ങനെ വന്നാൽ വെയിൽ സമയത്ത് പായൽ നിലത്ത് ഉറച്ചു സിമൻറ് പോലെ ആകും. ഇങ്ങനെ വന്നാൽ ആ ഭാഗങ്ങളിൽ പുല്ല് വളരില്ല. പായൽ നീക്കം ചെയ്യാൻ കുമ്മായം നേരിയതോതിൽ വിതറാം.

ബന്ധപ്പെട്ട വാർത്തകൾ: ബോഗൺവില്ല പൂന്തോട്ടത്തിൽ വളർത്തേണ്ട വിധം

English Summary: Plants that require extra care during the rainy season and fertilizers that need to be applied in the garden to produce full blooms

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds