<
  1. Farm Tips

എക്കൽ മുതൽ വനമണ്ണ് വരെ; കേരളത്തിലെ മണ്ണിനങ്ങളെ കുറിച്ചറിയാം

കേരളത്തിൽ പ്രധാനമായും എട്ട് രീതിയിലുള്ള മണ്ണിനങ്ങൾ ആണ് കാണപ്പെടുന്നത്. രാസ ഭൗതിക സ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ ഇവയെ ശാസ്ത്രീയമായി തരംതിരിച്ചിരിക്കുന്നു. വർഷപാതത്തിന്റെ വ്യതിയാനങ്ങൾ, താപനിലയും ഇടവിട്ടുള്ള ഈർപ്പവും വരണ്ടതുമായ അവസ്ഥകളും പ്രത്യേകിച്ച് പടിഞ്ഞാറൻ തീരപ്രദേശം തൊട്ട് കിഴക്കൻ മലനിരകൾ വരെയും വേഗത്തിലൊഴുകുന്ന പുഴകളും എല്ലാം കേരളത്തിലെ മണ്ണിനങ്ങളെ സ്വാധീനിക്കുന്നുണ്ട്.

Priyanka Menon
കേരളത്തിലെ മണ്ണിനങ്ങളെ കുറിച്ചറിയാം
കേരളത്തിലെ മണ്ണിനങ്ങളെ കുറിച്ചറിയാം

കേരളത്തിൽ പ്രധാനമായും എട്ട് രീതിയിലുള്ള മണ്ണിനങ്ങൾ ആണ് കാണപ്പെടുന്നത്. രാസ ഭൗതിക സ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ ഇവയെ ശാസ്ത്രീയമായി തരംതിരിച്ചിരിക്കുന്നു. വർഷപാതത്തിന്റെ വ്യതിയാനങ്ങൾ, താപനിലയും ഇടവിട്ടുള്ള ഈർപ്പവും വരണ്ടതുമായ അവസ്ഥകളും പ്രത്യേകിച്ച് പടിഞ്ഞാറൻ തീരപ്രദേശം തൊട്ട് കിഴക്കൻ മലനിരകൾ വരെയും വേഗത്തിലൊഴുകുന്ന പുഴകളും എല്ലാം കേരളത്തിലെ മണ്ണിനങ്ങളെ സ്വാധീനിക്കുന്നുണ്ട്. 

There are eight major types of soils in Kerala. They are scientifically classified on the basis of chemical and physical properties.

കേരളത്തിൽ വിവിധ ജില്ലകളിൽ കാണുന്ന ഏകദേശം 82 ഓളം വരുന്ന മണ്ണിനങ്ങൾ തിരുവനന്തപുരത്തെ പാറാട്ടു കോണത്ത് കേന്ദ്ര മണ്ണ് ഗവേഷണ കേന്ദ്രത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അവയിൽ കുറച്ചു മണ്ണിനങ്ങളെ പരിചയപ്പെടുത്താം

എക്കൽ മണ്ണ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന മണ്ണാണ് എക്കൽ മണ്ണ്. ഏറെ ഫലപുഷ്ടിയുള്ള എക്കൽ മണ്ണിൽ വിളകളും നന്നായി വിളയും. പുഴയോരത്തും അതിനോട് ബന്ധപ്പെട്ട സമതല പ്രദേശത്തും കൂടുതലായും കണ്ടുവരുന്ന മണ്ണാണിത്.

കരിമണ്ണ്

ഇരുമ്പിന്റെയും, അലൂമിനിയത്തിന്റെയും അംശം ധാരാളമായി അടങ്ങിയിരിക്കുന്ന കരിമണ്ണ് ആലപ്പുഴ,കോട്ടയം ജില്ലകളിൽ കൂടുതലായി കാണപ്പെടുന്നു. മണൽ കലർന്ന കളിമണ്ണ് ആണിത്.

ചെമ്മണ്ണ്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ പ്രധാനമായും കാണുന്ന മണ്ണിനമാണ് ചെമ്മണ്ണ്. ക്ഷാരഗുണമുള്ള ചെമ്മണ്ണ് ഫലഭൂയിഷ്ടം അല്ല. കൂടാതെ സസ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന മൂലകങ്ങളുടെ അംശവും ചെമ്മണ്ണിൽ താരതമ്യേന കുറവാണ്.

കറുത്ത പരുത്തി മണ്ണ്

കേരളത്തിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലും, തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയോട് ചേർന്നുള്ള മലയോര മേഖലകളിലും കാണപ്പെടുന്ന മണ്ണിനമാണ് കറുത്ത മണ്ണ് അഥവാ കാതര മണ്ണ്. ഏറെ ഫലഭൂയിഷ്ടമായ ഈ മണ്ണിൻറെ പി എച്ച് മൂല്യം ഏഴിനോട് അടുത്തുവരുന്നു. പരുത്തി,നിലക്കടല, കരിമ്പ് എന്നിവ കൃഷി ചെയ്യാൻ ഏറ്റവും മികച്ച മണ്ണാണിത്. 

വെട്ടുകൽ മണ്ണ്

കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന മണ്ണാണ് ലാറ്ററൈറ്റ് മണ്ണ് അഥവാ വെട്ടുകൽ മണ്ണ്. മഞ്ഞകലർന്ന തവിട്ടുനിറം മുതൽ ചുവപ്പു കലർന്ന തവിട്ടു നിറം വരെ ഈ മണ്ണിനം കേരളത്തിൽ അങ്ങോളമിങ്ങോളം കാണപ്പെടുന്നു.

മലയോര മണ്ണ്

വെട്ടുകൽ മണ്ണ് പോലെ ഏറെ ഫലഭൂയിഷ്ടമായ മണ്ണാണ് മലയോര മണ്ണ്. ചരലിന്റെ അംശം താരതമ്യേനെ കുറവാണ്. കടുത്ത തവിട്ടുനിറം മുതൽ മഞ്ഞ കലർന്ന തവിട്ടുനിറം വരെ ഇത് കാണപ്പെടുന്നു.

വന മണ്ണ്

കേരളത്തിലെ വനപ്രദേശങ്ങളിൽ കണ്ടുവരുന്ന നല്ല ഫലഭൂയിഷ്ടം ഉള്ള മണ്ണാണിത്.
English Summary: From laterite to forest soil; Get to know the soil types in Kerala

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds