<
  1. Farm Tips

ജൈവമാലിന്യ കമ്പോസ്റ്റ് നിർമ്മാണത്തിലെ ഇൻഡോർ രീതി പരിചയപ്പെടാം, അനായാസം കമ്പോസ്റ്റ് വീട്ടിൽ നിർമ്മിക്കാം

സസ്യങ്ങൾക്ക് മികച്ചരീതിയിൽ വളർച്ച സാധ്യമാക്കുന്ന ജൈവവളങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇൻഡോർ രീതി. കാലിവളം കമ്പോസ്റ്റ് ആക്കാനാണ് ഈ രീതി പ്രധാനമായും അവലംബിക്കുന്നത്.

Priyanka Menon
ജൈവമാലിന്യ കമ്പോസ്റ്റ്
ജൈവമാലിന്യ കമ്പോസ്റ്റ്

സസ്യങ്ങൾക്ക് മികച്ചരീതിയിൽ വളർച്ച സാധ്യമാക്കുന്ന ജൈവവളങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇൻഡോർ രീതി. കാലിവളം കമ്പോസ്റ്റ് ആക്കാനാണ് ഈ രീതി പ്രധാനമായും അവലംബിക്കുന്നത്.

ഇൻഡോർ രീതി എപ്രകാരം?

ഓരോ ദിവസവും നീക്കം ചെയ്യുന്ന കാലി മൂത്രത്തിൽ കുതിർന്ന മാലിന്യവും ചാണകവും മറ്റും 15 സെൻറീമീറ്റർ കനത്തിൽ അടുക്കായി അനുയോജ്യമായ സ്ഥലത്ത് ഇടുക.

ബന്ധപ്പെട്ട വാർത്തകൾ: വെർമി കമ്പോസ്റ്റ് അഥവാ മണ്ണിര കമ്പോസ്റ്റ്

കാലിത്തൊഴുത്തിൽ നിന്ന് വലിച്ചെടുക്കുന്ന മൂത്രത്തിൽ കുതിർന്ന മണ്ണ് വെള്ളത്തിൽ കുതിർത്ത് ഈ അടുക്കിനു മുകളിൽ ദിവസത്തിൽ രണ്ടോ മൂന്നോ തവണ വിതറി കൊടുക്കുക. രണ്ടാഴ്ചയോളം ഈ പ്രക്രിയ തുടർന്നു കൊണ്ടിരിക്കണം. അതിനുശേഷം നല്ലവണ്ണം അഴുകിയ കമ്പോസ്റ്റിനു മുകളിൽ കനം കുറഞ്ഞ ഒരു അടുക്ക് ഇടുക. ഇവിടെ അഴുകിയ കമ്പോസ്റ്റ് സൂക്ഷ്മജീവികളുടെ സ്രോതസ്സായി പ്രവർത്തിക്കുന്നു.

The indoor method is one of the most important organic fertilizers that allows plants to grow optimally. This method is mainly used to compost manure.

15,30,60 ദിവസങ്ങളിൽ ഘട്ടംഘട്ടമായി ഇളക്കി കൊടുത്തു വായുസഞ്ചാരം ഉറപ്പുവരുത്തി മാലിന്യം അഴുകാൻ അനുവദിക്കണം. പിന്നീട് ഒരു നേരിയ അടുക്ക് മണ്ണുകൊണ്ട് ഈ കൂന പൊതിയുക. തുടർന്ന് ഇത് ഒരു മാസത്തേക്ക് ഇളക്കാതെ വയ്ക്കുക. അതുകഴിഞ്ഞ് കമ്പോസ്റ്റ് നല്ലവണ്ണം കുതിർത്ത് ഇളക്കി ഉപയോഗിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: തെങ്ങോല കമ്പോസ്റ്റ് തയ്യാറാക്കാം

കമ്പോസ്റ്റ് ഗുണമേന്മ വർദ്ധിപ്പിക്കുവാൻ ചില കാര്യങ്ങൾ

അസറ്റോബാക്ടർ അസോസ്പൈറില്ലം എന്നീ നൈട്രജൻ വലിച്ചെടുക്കാൻ കഴിയുന്ന ബാക്ടീരിയകളെ ചേർത്ത് കൊടുത്തുകൊണ്ട് കമ്പോസ്റ്റിന് ഗുണമേന്മ വർധിപ്പിക്കാൻ കഴിയും. ദ്രവ രൂപത്തിലോ ഖരരൂപത്തിലുള്ള ബാക്ടീരിയ കൾച്ചർ ജൈവ വളത്തിൽ തളിക്കുക. ഇത് കമ്പോസ്റ്റിൽ നൈട്രജൻ അളവ് രണ്ടു ശതമാനം വർധിക്കും. ഇതോടൊപ്പം മറ്റു സസ്യ പോഷകങ്ങളുടെ അളവും കൂടും. മാത്രമല്ല അഴുകൽ പ്രക്രിയ ത്വരിതപ്പെടും.

ബന്ധപ്പെട്ട വാർത്തകൾ: ഇറച്ചി, മൽസ്യം, എന്നിവയുടെ അവശിഷ്ടങ്ങള്‍ കൊണ്ട് കമ്പോസ്റ്റുണ്ടാക്കാം

English Summary: Get acquainted (with present-day techniques of bio-waste composting and make compost easily at home

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds