<
  1. Farm Tips

ശീമക്കൊന്ന ജൈവ വളം 

ഒരു പാഴ്ച്ചെടിയായി നമ്മൾ കരുതുന്ന ദുർഗന്ധം വമിക്കുന്ന ഇലകൾ ഉള്ള ശീമക്കൊന്ന ഒരു ഉത്തമ ജൈവ വളമാണെന്ന് എത്ര പേർക്കറിയാം.പറമ്പിന്റെ വേലികളിലോ അതിരുകളിലോ  ആർക്കും വേണ്ടാതെ എത്ര വെട്ടിക്കളഞ്ഞാലും വീണ്ടും വീണ്ടും മുളച്ചുവരുന്ന ഒന്നാണ് ശീമക്കൊന്ന.

KJ Staff
seema konna
ഒരു പാഴ്ച്ചെടിയായി നമ്മൾ കരുതുന്ന ദുർഗന്ധം വമിക്കുന്ന ഇലകൾ ഉള്ള ശീമക്കൊന്ന ഒരു ഉത്തമ ജൈവ വളമാണെന്ന് എത്ര പേർക്കറിയാം.പറമ്പിന്റെ വേലികളിലോ അതിരുകളിലോ  ആർക്കും വേണ്ടാതെ എത്ര വെട്ടിക്കളഞ്ഞാലും വീണ്ടും വീണ്ടും മുളച്ചുവരുന്ന ഒന്നാണ് ശീമക്കൊന്ന.  വളരെ സമ്പുഷ്ടമായ ഒരു പച്ചില വളം ആണിത് പച്ചില . സമ്പുഷ്ടമായ നൈട്രജന്റെ സാന്നിധ്യമുള്ളതുകൊണ്ട് ശീമക്കൊന്ന ഇലയും ചാണകവും ചേർത്ത് നെൽ വയലുകളിലും തെങ്ങിൻ തോട്ടങ്ങളിലും വളമായി ഉപയോഗിക്കുന്നു. കൂടാതെ തടങ്ങളിൽ പുതയിടാനും കാലിത്തീറ്റയായും ഉപയോഗിക്കുന്നു. 

അന്തരീക്ഷത്തില്‍നിന്ന് നൈട്രജന്‍ വലിച്ചെടുത്ത് ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന രൂപത്തില്‍ ശേഖരിച്ചുവയ്ക്കാമെന്നത് ഇവയുടെ പ്രത്യേകത. ഇവയുടെ വേരുപടലം ആഴത്തിലുള്ള സസ്യമൂലകങ്ങള്‍ വലിച്ചെടുത്ത് ഉപയോഗിക്കുന്നു. ശീമക്കൊന്നയില മണ്ണില്‍ അഴുകിച്ചേരുമ്പോള്‍ മേല്‍മണ്ണിലേക്കുതന്നെ സസ്യമൂലകങ്ങള്‍ എത്തിച്ചേരുന്നു. പൂക്കുന്നതിനുമുമ്പ് മണ്ണില്‍ ഉഴുതുചേര്‍ക്കാനും ഒരുമീറ്റര്‍ ഉയരത്തില്‍ കൂടുതല്‍ വളരാതെ കൊമ്പ് കോതി പച്ചിലവളം ഇടുകയാണെങ്കില്‍ പരമാവധി മൂലകങ്ങള്‍ വിളകള്‍ക്ക് ലഭ്യമാക്കാമെന്നത് ശീമക്കൊന്നയുടെ മാത്രം പ്രത്യേകത.
English Summary: Gliricidia sepium In malayalam called seema konna is a green manure

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds