എളുപ്പത്തില്‍ തയ്യാറാക്കാവുന്ന നിരവധി ജൈവ വളങ്ങൾ നമുക്കറിയാം. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ / ആവണക്കെണ്ണ എമല്‍ഷന്‍, വേപ്പെണ്ണ എമല്‍ഷന്‍,പുകയില കഷായം, പാല്‍ക്കായ മിശ്രിതം എന്നിങ്ങനെ കുറെയേറെ ജൈവ വളങ്ങൾ നമുക്കറിയാം. അവയിൽ ഒന്നാണ് ഗോമൂത്രം- കാന്താരി മുളക് മിശ്രിതം. നല്ല ഒന്നാംതരം ജൈവവളമാണ് ഇത്. വളരെ എളുപ്പത്തില്‍ നമുക്ക് ഈ ജൈവ കീട നാശിനി ഉണ്ടാക്കാം . അതിനായി വേണ്ട സാധനങ്ങള്‍.
1, ഗോമൂത്രം – 1 ലിറ്റര്‍
2, കാന്താരി മുളക് – 1 കൈപ്പിടി
3, ബാര്‍ സോപ്പ് – 50 ഗ്രാം
കാന്താരി മുളക് നന്നായി അരച്ചെടുക്കുക, അതിലേക്കു ഒരു ലിറ്റര്‍ ഗോ മൂത്രം ചേര്‍ക്കുക. ഇതിലേക്ക് ഇതില്‍ 60 ഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ച് ചേര്‍ത്തിളക്കുക. ഈ മിശ്രിതം നന്നായി അരിച്ചെടുത്ത് 10 ഇരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്തു കൊടുക്കാം. മൃദുശരീരികളായ കീടങ്ങളായ പടവലപ്പുഴു , വരയന്‍ പുഴു, ഇലപ്പുഴു, കൂടുകെട്ടി പുഴു, പയര്‍ ചാഴി , കായ് തുരപ്പന്‍ പുഴു, ഇലതീനി പുഴുക്കള്‍ ഇവയ്ക്കെതിരെ ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഉപയോഗിക്കാം.
കീടങ്ങള്‍
നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ – മുഞ്ഞ , വണ്ടുകള്‍ , വെള്ളീച്ച , മീലിമുട്ട , പച്ചത്തുള്ളന്‍ , ഇലപ്പേന്‍ എന്നിവയാണ് സാധാരണ പച്ചക്കറികളിൽ കാണുന്ന കീടങ്ങൾ.
ലക്ഷണം
ഈ കീടങ്ങള്‍ ചെടിയുടെ ഇല, തണ്ട് , പൂവ് , കായ് തുടങ്ങിയവയില്‍ നിന്നും നീരൂറ്റി കുടിക്കുന്നതിനാല്‍ ആരോഗ്യം കുറഞ്ഞു വളര്‍ച്ച മുരടിക്കുന്നു.ഇലകള്‍ വാടുന്നു , ചെടികളുടെ ഇലയിലും തണ്ടിലും മഞ്ഞളിപ്പ് ബാധിക്കുന്നു, ഇവയൊക്കെയാണ് ലക്ഷണങ്ങൾ
പ്രതിവിധി
0.1% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , 2.5-10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ , പുകയില കഷായം, 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.
മണ്ടരി
ഇളം ഇലകളുടെ ഉപരിതലത്തില്‍ നിന്നും നീരൂറ്റിക്കുടിക്കുന്നതിനാല്‍ ഇലകള്‍ വിളറി നില്‍ക്കും
0.1% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , 2.5-10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ , പുകയില കഷായം, 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.
ഇലചുരുട്ടി പുഴുക്കള്‍ , കായ് /തണ്ടു തുരപ്പന്‍ പുഴുക്കള്‍
പുഴുക്കളും ലാര്‍വകളും ഇലകള്‍ തിന്നുകയും കായ് , തണ്ട് ഇവ തുരക്കുന്നതായും കാണുന്നു.
പുഴുക്കളെയും ലാര്‍വകളെയും എടുത്തു നശിപ്പിക്കുക. 5% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , ഗോമൂത്രം കാന്താരി മുളക് ലായനി , 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.
കായീച്ച
കയീച്ചകള്‍ കായ്ക്കുള്ളില്‍ മുട്ടയിടുന്നു. പുഴുക്കള്‍ കായ്കള്‍ തിന്നു നശിപ്പിക്കുന്നു.
കേടു വന്ന കായ്കള്‍ പറിച്ചെടുത്തു നശിപ്പിക്കുക. ആണീച്ചകളെ നശിപ്പിക്കാനായി ഫിറമോണ്‍ കെണിയും പെണ്ണീച്ചകളെ നശിപ്പിക്കാന്‍ പഴ/കഞ്ഞിവെള്ള/മീന്‍ / തുളസി/ശര്‍ക്കര കെണി , ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുക.
Pluck and destroy the damaged nuts. Use the pheromone trap to kill the males and the fruit / porridge / fish / mint / jaggery trap to kill the females, any one of these.
ചീയല്‍ രോഗം
ചെടികളില്‍ വേരില്‍ നിന്നും തൊട്ടു മുകളിലായി കാണുന്ന ഭാഗം ചീഞ്ഞു മറിഞ്ഞു വീഴുന്നു.
വിത്തിടുന്നതിനു മുന്‍പ് ട്രൈക്കൊര്‍ഡമ ജൈവ വള മിശ്രിതം മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.
ചീരയിലെ ഇലപ്പുള്ളി രോഗം
ഇലകളില്‍ വെളുത്ത നിറത്തിലുള്ള പൊട്ടുകള്‍ കാണപ്പെടുന്നു.
മഞ്ഞള്‍പൊടി മിശ്രിതം തളിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക.
ഇലപ്പുള്ളി രോഗം , മൃദു രോമ പൂപ്പല്‍ രോഗം
ബ്രൌണ്‍ നിറത്തിലോ , മഞ്ഞ നിറത്തിലോ പാടുകള്‍ ഇലകളുടെയും കായുകളുടെയും പുറത്ത് കാണുന്നു.
പാടുവീണ ഇലകളുടെ ഭാഗങ്ങള്‍ നശിപ്പിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക.
ചൂര്‍ണ്ണ പൂപ്പല്‍ രോഗം
വെള്ള നിറത്തിലുള്ള പൂപ്പല്‍ ഇലകളുടെ പ്രതലത്തില്‍ കാണുന്നു.
പാടുവീണ ഇലകളുടെ ഭാഗങ്ങള്‍ നശിപ്പിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക.
വാട്ടം
ചെടികള്‍ മൊത്തമായും മഞ്ഞ നിറം ബാധിച്ചു ഉണങ്ങി നശിക്കുന്നു.
പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക. വാട്ടം ബാധിച്ച ചെടികള്‍ നശിപ്പിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക. ചാണകപ്പാല്‍ ലായനി തളിച്ച് കൊടുക്കുക.Use resistant items. Destroy wilted plants. Pour 2% Pseudomonas solution on the bottom. Sprinkle with cow dung solution.
മൊസൈക് രോഗം
മഞ്ഞ നിറത്തിലുള്ള പാടുകള്‍ ചെടികളില്‍ കാണുകയും വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു.
പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക. മുരടിച്ചചെടികള്‍തീര്‍ത്തുംനശിപ്പിക്കുക. രോഗം പരത്തുന്ന പ്രാണികളെ നശിപ്പിക്കാന്‍ 1% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , 2.5-10 % വീര്യമുള്ളവേപ്പെണ്ണ എമല്‍ഷന്‍ , പുകയില കഷായം, 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ തളിക്കുക.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പയർ കൃഷിയും കീടങ്ങളും നിയന്ത്രണ മാർഗങ്ങളും.
#Farmer#Agriculture#FTB#Vegetable
Share your comments