മല്ലിയില സ്വാദിലും മണത്തിലും മികച്ചതും എല്ലാവരും ഇഷ്ടപ്പെടുന്നതുമാണ്. വീട്ടുവളപ്പിൽ കൃഷി ചെയ്തുണ്ടാക്കാമെങ്കിലും മിക്കവരും ഇത് കടയിൽനിന്നു വാങ്ങുകയാണ് പതിവ്. അയൽനാട്ടിൽനിന്ന് എത്തിക്കുന്ന ഇവ വാടിയതും പഴകിയതുമായിരിക്കും. മല്ലിയുടെ യഥാർത്ഥ സ്വാദും മണവും ലഭിക്കാൻ അന്നന്ന് പറിച്ചെടുത്ത് ഉപയോഗിക്കണം.
Vitamin C, Vitamin K, protein, calcium, phosphorous, potassium, thiamin, niacin, carotene, എന്നി പോഷകങ്ങളടങ്ങിയ കൊത്തമല്ലി പ്രമേഹം, acidity, തുടങ്ങി പല രോഗങ്ങൾക്കും പരിഹാരമാണ്.
വീട്ടിൽ മല്ലി വളർത്തുന്നത് വളരെ നീണ്ടതും മടുപ്പിക്കുന്നതുമായ പ്രക്രിയയാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. വിത്തുകൾ ഉൽപാദിപ്പിക്കാനും അവയിൽ നിന്ന് മുളപ്പിക്കാനും ഏകദേശം മൂന്നാഴ്ചയെടുക്കും. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ മല്ലി വളർത്താൻ കഴിയുമെങ്കിൽ അതും വിത്തുകളില്ലാതെ? വിപണിയിൽ നിന്ന് വാങ്ങിയ പുതിയ മല്ലി ഉപയോഗിച്ചാണ് ലുധിയാനയിൽ നിന്നുള്ള Mona Chopra ഇത് ചെയ്യുന്നത്. ഇത് വളരെ എളുപ്പവും ലളിതവുമാണ്.
ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം
ഓർക്കുക, ഇതെല്ലാം പ്രവർത്തികമാക്കുന്നതിന് വിപണിയിൽ നിന്നോ, കൃഷിയിടങ്ങളിൽ നിന്നോ വാങ്ങിയ ഫ്രഷും പുതുമയുള്ള മല്ലി മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. വേരുകൾ മൃദുവും പുതുമയുള്ളതുമായിരിക്കണം - Mona പറഞ്ഞു. വേരുകളിൽ സാധാരണ മണ്ണ് പിടിച്ചിരിക്കും. ഇത് കൊത്തമല്ലി ഫ്രഷാണെന്ന് സൂചിപ്പിക്കുന്നു. വേരുകൾ സ്പർശിച്ചുകൊണ്ടോ, ചെറുതായി വളയ്ക്കുകയോ ചെയ്യുന്ന വഴി ചെടി പുതുമയുള്ളതാണോയെന്ന് പരിശോധിക്കാനാകുമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. അടുത്ത ഘട്ടം തണ്ട് പകുതിയായി മുറിക്കുക എന്നതാണ്. വേരുകൾക്ക് മുകളിൽ രണ്ടോ മൂന്നോ ഇഞ്ച് എങ്കിലും ചില്ലകളുടെ താഴത്തെ ഭാഗം മുറിക്കണം, വേരുകൾ വേർതിരിച്ചുകഴിഞ്ഞാൽ, അവ ചട്ടിയിലോ, വീട്ടുവളപ്പിലോ, നിങ്ങൾ അവയെ വളർത്താൻ ആഗ്രഹിക്കുന്ന സ്ഥലത്ത് നടുക. മല്ലി വേരുകൾ പിടിക്കുന്നതിനായി വലിയ ചട്ടിയോ അല്ലെങ്കിൽ കട്ടിയുള്ള മണ്ണോ ആവശ്യമില്ല. 5-6 ഇഞ്ചുള്ള ചെറിയ ചട്ടി മതിയാകും. തയ്യാറാക്കിയ ചട്ടിയിൽ ജൈവ വളം അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് കലർത്തിയിട്ടുള്ള അയഞ്ഞ മണ്ണ് വേണം ഉപയോഗിക്കാൻ. ഈ ആവശ്യത്തിനായി, അടുക്കളയിലെ നനഞ്ഞ മാലിന്യമാണ് ഏറ്റവും നല്ലതെന്നും, അതാണ് താൻ ഉപയോഗിക്കാറുള്ളതെന്നും Mona പറയുന്നു.
സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന വിധത്തിൽ വേണം ചട്ടി സൂക്ഷിക്കാൻ. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ, പുതിയ നാമ്പുകൾ അല്ലെങ്കിൽ തളിരിലകൾ വളരാൻ തുടങ്ങും. ഇലകൾ വേഗത്തിൽ വളരുന്നതിനുള്ള കാരണം ചെടിയെ നേരിട്ട് മണ്ണിൽ വേരൂന്നുന്നതുകൊണ്ടാണ്. ഇത് മുളയ്ക്കുന്നതിൻറെയും ചെടിയുടെ വളരുന്ന കാലഘട്ടതിൻറെയും സമയം ലാഭിക്കുന്നു.
പുതിന, ചീര, തുടങ്ങിയ leafy vegetable വളർത്തി വിളവെടുക്കാനും, ഈ പ്രക്രിയ ഉപയോഗപ്രദമാണെന്ന് Mona പറയുന്നു.
അനുയോജ്യമായ വാർത്തകൾ മല്ലിയില കൃഷി ചെയ്യാം
#krishijagran #kerala #farmtips #coriander #togrow #in5days
Share your comments