കല്പവൃക്ഷമായ തെങ്ങ് കേരളത്തിൻറെ കാർഷിക സമ്പദ് വ്യവസ്ഥയിൽ ഒരു സുപ്രധാന പങ്കു വഹിക്കുന്നു. ലക്ഷക്കണക്കിന് കർഷക കുടുംബങ്ങൾക്ക് തെങ്ങുകൃഷി പ്രധാന ഉപജീവന മാർഗമാണ്. മികച്ച വിളവ് തരുന്ന ഇനങ്ങളെ പ്രധാനമായും രണ്ടു വിഭാഗമായി തിരിക്കുന്നു. നെടിയ ഇനങ്ങളും കുറിയ ഇനങ്ങളും.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങിൻ തൈ നടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
നെടിയ ഇനങ്ങൾ
ലോകമെമ്പാടും പൊതുവേ കണ്ടുവരുന്ന ഒരിനമാണ് ഉയരം കൂടിയ ഇനം. സാധാരണ ഗതിയിൽ ഇവ നട്ടു കഴിഞ്ഞ് ഏകദേശം അഞ്ചു മുതൽ ഏഴു വർഷം കൊണ്ട് കായ്ക്കാൻ തുടങ്ങും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് പശ്ചിമതീര നെടിയ ഇനവും പൂർവ്വതീര നെടിയ ഇനവും ആണ്. ചന്ദ്ര കല്പ,കേര ചന്ദ്ര, കല്പ പ്രതിഭ, കൽപ തരു, കല്പ മിത്ര, കല്പ ഹരിത, കല്പ ശതാബ്ദി തുടങ്ങിയവയാണ് സി പി സി ആർ ഐ യിൽ നിന്ന് പുറത്തിറക്കിയ നെടിയ ഇനങ്ങൾ.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷിയിലെ രോഗങ്ങളും പ്രതിവിധിയും
കുറിയ ഇനങ്ങൾ
ആയുർദൈർഘ്യം കുറഞ്ഞ കുറിയ ഇനങ്ങൾ പ്രധാനമായും ഇളനീർ ആവശ്യത്തിനും സങ്കര ഇനങ്ങളുടെ ഉൽപാദനത്തിനും വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. കുറിയ ഇനങ്ങൾ നട്ടു കഴിഞ്ഞാൽ ഏകദേശം നാലുവർഷംകൊണ്ട് കായ്ക്കാൻ തുടങ്ങും. കല്പശ്രീ, കല്പ രക്ഷ, കല്പ ജ്യോതിക, കല്പ സൂര്യ എന്നിവ സിപിസിആർഐ യിൽ നിന്ന് പുറത്തിറക്കിയ കുറിയ ഇനങ്ങൾ ആണ്. ഇവയിൽ കല്പശ്രീ, കല്പ രക്ഷ എന്നിവ കാറ്റുവീഴ്ച രോഗബാധയുള്ള പ്രദേശങ്ങളിലേക്ക് അനുയോജ്യമാണ്. ചാവക്കാട് ഓറഞ്ച് എന്നയിനം ഇളനീരിന് ഏറ്റവും അനുയോജ്യമാണ്.
Coconut cultivation is the main source of livelihood for millions of farming families. The best yielding varieties are mainly divided into two categories. Long varieties and short varieties
സങ്കരയിനങ്ങൾ
നെടിയ ഇനങ്ങളും കുറിയ ഇനങ്ങളും തമ്മിലുള്ള വർഗ്ഗസങ്കരണത്തിലൂടെയാണ് സങ്കരയിനങ്ങൾ ഉൽപാദിപ്പിക്കുന്നത്. സങ്കരയിനങ്ങൾ ഉല്പാദനക്ഷമത കൂടിയവയും നേരത്തെ കായ്ക്കുന്നവയും ആണ്. ജലസേചനം, വളപ്രയോഗം തുടങ്ങിയ വിള പരിപാലനമുറകൾ നന്നായി അനുവദിക്കാൻ കഴിയുന്ന സാഹചര്യങ്ങളിൽ സങ്കരയിനങ്ങൾ മികച്ച വിളവു നൽകുന്നു. കല്പ സമൃദ്ധി, കല്പ ശങ്കര, കല്പ ശ്രേഷ്ഠ, കേരസങ്കര, ചന്ദ്രസങ്കര, ചന്ദ്ര കല്പ തുടങ്ങിയവ സിപിസിആർഐ യിൽ നിന്ന് പുറത്തിറക്കിയ സങ്കര ഇനങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷിയിലെ നാട്ടറിവുകൾ അറിയുക. തെങ്ങിൻറെ മികച്ച വളർച്ചയ്ക്കും വിളവിനും
Share your comments