വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും നമ്മുടെ മട്ടുപ്പാവിൽ കൃഷി ചെയ്യാവുന്നതാണ്. ഒരു ചെറിയ കുടുംബത്തിന് വേണ്ട പച്ചക്കറികൾ വെറും 300 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ടെറസ്സിൽ പോലും കൃഷി ചെയ്യുവാൻ സാധിക്കും. ഇതിനുവേണ്ടി പ്ലാസ്റ്റിക് ചാക്കോ, പഴയ ടയറോ ഉപയോഗപ്പെടുത്താം. എന്നാൽ എല്ലാത്തിനും മുൻപ് കൃത്യമായ രൂപകല്പന വേണമെന്ന് മാത്രം.
മട്ടുപ്പാവ് കൃഷിയുടെ മാതൃക
പച്ചക്കറി നടുന്നതിനായി രണ്ടര മീറ്റർ നീളവും ഒരു മീറ്റർ വീതിയും 45 സെൻറീമീറ്റർ ഉയരവുമുള്ള തടങ്ങൾ വശങ്ങളിൽ ഇഷ്ടികവെച്ച് രൂപപ്പെടുത്തുക.
ബന്ധപ്പെട്ട വാർത്തകൾ: എന്നും വിളവെടുക്കാം മട്ടുപ്പാവിൽ നിന്നും
ഈ തടത്തിലെ ഇരുവശത്തുമായി രണ്ടര മീറ്റർ നീളവും 50 സെൻറീമീറ്റർ വീതിയും 40 സെൻറീമീറ്റർ ഉയരവുമുള്ള മറ്റു രണ്ട് തടങ്ങൾ കൂടി വശങ്ങളിൽ കനത്തിൽ ഇഷ്ടികകൾ വച്ച് തയ്യാറാക്കാം. അടിയിൽ കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റ് വിരിയിക്കണം. അധികജലം വാർന്നു പോകാൻ തടങ്ങളുടെ അടിയിൽ ഒരിഞ്ച് വ്യാസത്തിൽ രണ്ട് സുഷിരങ്ങൾ ഇടുകയും വേണം. ഒറ്റ യൂണിറ്റ് ആയുള്ള മൂന്നു തടങ്ങൾ കഴിഞ്ഞാൽ അടുത്ത മൂന്നു തടങ്ങൾക്കിടയിൽ നടക്കാനും പരിചരണത്തിനും സൗകര്യത്തിനായി 50 സെൻറീമീറ്റർ വീതിയിൽ വഴി ഉണ്ടാകണം.
ബന്ധപ്പെട്ട വാർത്തകൾ: മട്ടുപ്പാവ് കൃഷിയിലെ 'ലളിത' മാതൃക
ഉയരവും വലിപ്പവും കൂടിയ തടങ്ങളിൽ ചേന, ചേമ്പ്, കാച്ചിൽ, വാഴ, കറിവേപ്പില, പപ്പായ, മുരിങ്ങ തുടങ്ങിയവ നട്ടു പിടിപ്പിക്കാം മറ്റു ചെറിയ തടങ്ങളിൽ പച്ചക്കറികളും നടാം. തടങ്ങളിൽ ചെങ്കൽ പൊടി, മണൽ, പാകപ്പെടുത്തിയ ചകിരിച്ചോറ്, ചാണകം, മണ്ണ് എന്നിവ 1:1:1:1:2 എന്ന അനുപാതത്തിൽ വേണം നിറയ്ക്കുവാൻ. ടെറസിൽ കൃഷി ചെയ്യുമ്പോൾ മിതമായ നന പ്രയോഗം മതി. ചെറിയ പ്ലാസ്റ്റിക് കവർ /ഒഴിഞ്ഞ കുടിവെള്ള കുപ്പി എന്നിവയിൽ വെള്ളം നിറച്ചു കെട്ടിവെച്ച ശേഷം മൊട്ടുസൂചി കൊണ്ട് ചെറിയ ദ്വാരങ്ങൾ ഇട്ടു ചെടിയുടെ ചുവട്ടിൽ വച്ച് കൊടുക്കുന്ന വിദ്യ എല്ലാവരും അവലംബിക്കുന്ന ഒന്നാണ്.
All the vegetables we need for home can be grown on our terrace. Vegetables for a small family can be grown even on a terrace of just 300 square meters.
തുള്ളിനന രീതി ഈർപ്പം നിലനിർത്തുവാനും മികച്ച വിളവിനും കാരണമാകുന്നു. കീടനിയന്ത്രണത്തിന് ആഴ്ചയിലൊരിക്കൽ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം മാത്രം ഉപയോഗിച്ചാൽ മതിയാകും.
ബന്ധപ്പെട്ട വാർത്തകൾ: മട്ടുപ്പാവ് മനോഹരമാക്കാൻ റൂഫ് ടോപ് ഗാർഡൻ മാതൃക
Share your comments