പ്രത്യേകിച്ചും ഇലകളുടെ അടിഭാഗത്ത് കാണുന്ന ഒരുതരം ഈച്ചകളാണ് വെളീച്ചകൾ (Whieflies). ഇലയിലെ വെള്ളം മുഴുവൻ വലിച്ചെടുക്കുന്നു. മുളക്, തക്കാളി, എന്നി പച്ചക്കറികളിലാണ് വെളീച്ച ശല്യം നമ്മൾ കൂടുതലായി അനുഭവിക്കുക. ഇവനെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ കൃഷി തന്നെ മടുത്തു പോകുമെന്നുള്ള ഒരു അവസ്ഥ വരാൻ സാദ്ധ്യതയുണ്ട്.
നീരൂറ്റി കുടിക്കുന്ന ഇവൻ പരത്തുന്ന വൈറസ് ആണ് മുളക് ചെടിയുടെ ഇല കുരിടിപ്പിന് ഒരു കാരണം. ഇലയുടെ അടി ഭാഗത്ത് മുട്ടയിട്ട് ഇവ പെരുകുന്നു. വളരെ വേഗം പെരുകുന്ന ഇവർ ധാരാളമായി കണ്ടുവരുന്നത് മരച്ചീനി ഇലകളിലുമാണ്.
വെളീച്ചയെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ
- 5 മില്ലി വേപ്പെണ്ണ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി വെള്ളീച്ച അക്രമണമുള്ള ഇലകളുടെ അടിയിലും, മുകളിലും തണ്ടുകളിലും വീഴും വിധം തളിക്കുക
- വേപ്പിൻ പിണ്ണാക്ക് കുതിർന്ന ലായിനി എടുത്തു ഇരട്ടി വെള്ളത്തിൽ നേർപ്പിച്ച് ഇലകളിൽ തളിക്കുക.
- വേപ്പെണ്ണ 5 മില്ലി, ആറല്ലി വെളുത്തുള്ളി ചതച്ചത്, എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് കൊടുക്കാം.
- ബിവേറിയ മിത്രകുമിൾ 20 gm ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു വൈകുന്നേരം ഇലകളുടെ അടിയിലും മുകളിമായി തളിക്കാം.
- മഞ്ഞ കെണി - മഞ്ഞ നിറത്തോടു വെള്ളീച്ചയ്ക്ക് പ്രത്യേക ആകർഷണം ഉണ്ട്. മഞ്ഞ കളറുള്ള പ്ലാസ്റ്റിക് കാർഡോ, മഞ്ഞ പെയിന്റ് അടിച്ച ടിന്നോ മറ്റോ ആവണക്ക് എണ്ണ അല്ലെങ്കിൽ ഗ്രീസ്സ് പുരട്ടി കെട്ടി തൂക്കുക, വെള്ളിച്ച അതിൽ പറ്റി പിടിച്ചു നശിക്കും.
- കഞ്ഞിവെള്ളവും പുകയില കഷായം മിക്സ് ചെയ്‌ത് നേർപ്പിച്ച ലായിനി തളിച്ച് കൊടുക്കുന്നതും ഫലപ്രദമാണ്.
How to get rid of from whiteflies.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് - 13- പായ്ഞാറ്റടിയും പ്രധാന കൃഷിയിടവും തയ്യാറാക്കല്‍
Share your comments