1. Farm Tips

കാപ്പിച്ചെടി വീട്ടിൽ വളർത്തി വിളവെടുക്കാം.

കാപ്പി ചെടി വളർത്തുന്നതിന്  നിങ്ങൾ കൂർഗിലെയോ ചിക്മഗലൂരിലെയോ മലയോര പ്രദേശങ്ങളിൽ നിന്നുള്ളവരാകേണ്ടതില്ല. അവ എവിടെനിന്നും വളർത്തി വിളവെടുക്കാം. നിങ്ങളുടെ ഹോം ബാൽക്കണിയിൽ കാപ്പി ചെടി (espresso plant) ഫലപ്രദമായി നിലനിർത്താനും കഴിയും. അത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

Meera Sandeep
Coffee plant
Coffee plant

കാപ്പി ചെടി വളർത്തുന്നതിന്  നിങ്ങൾ കൂർഗിലെയോ ചിക്മഗലൂരിലെയോ മലയോര പ്രദേശങ്ങളിൽ നിന്നുള്ളവരാകേണ്ടതില്ല. അവ എവിടെനിന്നും വളർത്തി വിളവെടുക്കാം. നിങ്ങളുടെ ഹോം ബാൽക്കണിയിൽ കാപ്പി ചെടി (espresso plant) ഫലപ്രദമായി നിലനിർത്താനും കഴിയും. അത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

- ബക്കറ്റ് (20-25 litre)

- കമ്പോസ്റ്റ് അല്ലെങ്കിൽ വളം

- ചകിരിച്ചോറ്

- മണ്ണ്

- കല്ലുകൾ അല്ലെങ്കിൽ ചരൽ

- തണലുള്ള സ്ഥലം

ചെയ്യേണ്ട രീതി

സ്റ്റെപ് 1

- നിങ്ങൾ ഉപയോഗിക്കുന്ന ബക്കറ്റിൻറെ അടിയിൽ മൂന്ന് ചെറിയ വലുപ്പത്തിലുള്ള ദ്വാരങ്ങൾ ഉണ്ടാക്കുക.  ഇത് മലിനജലത്തെ പുറംതള്ളുന്നതിനാണ്. ഇത് വളരെ നിർണ്ണായകവുമാണ്. ദ്വാരങ്ങൾ സൃഷ്ടിക്കുമ്പോൾ, അതിൽ കുറച്ച് കല്ലുകൾ വയ്ക്കുക. കല്ലുകൾ വയ്ക്കുമ്പോൾ, ദ്വാരങ്ങളെ പൂർണ്ണമായും മൂടാതിരിക്കാൻ ശ്രമിക്കുക. കാരണം  ബക്കറ്റിൽ ധാരാളം വെള്ളം ഉള്ളപ്പോൾ അത് എളുപ്പത്തിൽ കാലിയാക്കാൻ ശ്രദ്ധിക്കണം.  ബക്കറ്റിൻറെ 2 ഭാഗങ്ങൾ മണ്ണുകൊണ്ടും, 2 ഭാഗങ്ങൾ ചികിരിചോറുകൊണ്ടും, 2 ഭാഗങ്ങൾ വളം കൊണ്ടും നിറയ്ക്കണം.

സ്റ്റെപ് 2

- നിങ്ങളുടെ coffee plant വളർത്തുന്നതിന് വീട്ടിലെ ഭാഗികമായി ഷേഡുള്ള ഒരു സ്ഥലം കണ്ടെത്തുക. കാപ്പി ചെടികൾക്ക് നേരിട്ട് സൂര്യപ്രകാശം ആവശ്യമില്ലെന്ന വസ്തുത ഓർക്കുക, അതിനാൽ യോജിച്ച സ്ഥലം കണ്ടെത്തണം. - പകൽ വെളിച്ചം ലഭിക്കുന്ന വീടിനുള്ളിലെ ഏതെങ്കിലും ഒരു സ്ഥലത്ത് സൂക്ഷിക്കണം.

സ്റ്റെപ് 2

- കാപ്പിച്ചെടിയുടെ വളർച്ചയ്ക്ക് നനവും ഈർപ്പവും ആവശ്യമാണ്. മണ്ണ് അല്പം ഈർപ്പമുള്ളതും ഒരിക്കലും വരണ്ടതല്ലെന്നും എല്ലായ്‌പ്പോഴും ഉറപ്പാക്കണം. മണ്ണിൽ ഒരു വടികൊണ്ട് കുഴിച്ചുനോക്കി മണ്ണിൻറെ ഈർപ്പം പരിശോധിക്കുക. വടികൊണ്ട് മണ്ണ് എളുപ്പത്തിൽ കുഴിയുകയാണെങ്കിൽ, ആ മണ്ണിൻറെ ഈർപ്പം വളർച്ചയ്ക്ക് ഉത്തമമാണ്.  മണ്ണ് നനവുള്ളപ്പോൾ ബക്കറ്റിൻറെ ഉപരിതലത്തിൽ പഴകിയ വെള്ളം ഉണ്ടാകരുത്.  ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിന് മണ്ണിൽ ചകിരിച്ചോറ് ചേർക്കുന്നു.

കൃഷിരീതി

- നന്നായി പഴുത്ത് പാകം വന്നശേഷം നല്ലതുപോലെ ഉണക്കിയ കാപ്പിക്കുരുവേണം നടീലിന് ഉപയോഗിക്കാൻ. ഉണ്ടാക്കിവെച്ച ബക്കറ്റിൽ വിത്തുകൾ വിതയ്ക്കുക. ചെടി നടുകയാണെങ്കിലും, direct അല്ലാത്ത പകൽ വെളിച്ചം ഉറപ്പാക്കുക. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

- എല്ലാ 12-15 ദിവസങ്ങളിലും ബക്കറ്റിൽ കമ്പോസ്റ്റ് ചേർക്കുക

- രാസവളങ്ങൾ (Pesticides/chemicals) ചേർക്കാതിരിക്കുക 

- കീടങ്ങളുടെ ആക്രമണം ഉണ്ടെങ്കിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് (GGG - Ginger, Garlic, Green Chilli) എന്നിവയുടെ മിശ്രിതമോ വേപ്പിൻ വെള്ളമോ തളിക്കുക. 

- കാപ്പിക്കുരു ബ്രൗൺ നിറമാകുമ്പോൾ വിളവെടുപ്പ് നടത്താം

- ഇന്ത്യയിലെ ഏതു സ്ഥലത്തുവേണമെങ്കിലും കാപ്പിച്ചെടി വളർത്തി വിളവെടുക്കാം. പക്ഷെ, തണലുള്ള സ്ഥലമാണെന്ന് ഉറപ്പുവരുത്തുക.

- പ്രത്യേകിച്ച് സീസൺ ഒന്നുമില്ല. തണലുള്ള സ്ഥലം മാത്രം മതി.

- നടീലിനുള്ള കാപ്പിക്കുരു ലോക്കൽ നഴ്സറിയിൽ ലഭ്യമാണ്.

- ഗ്രാഫ്റ്റാണ് ഉപയോഗിക്കുന്നതെങ്കിൽ, ഫലങ്ങളുണ്ടാകാൻ രണ്ടുവർഷവും, കാപ്പികുരുവാണ് ഉപയോഗിക്കുന്നതെങ്കിൽ 6 വർഷവുമെടുക്കുന്നു.

- ദിവസേന നനച്ചുകൊടുക്കണം. വേനൽകാലത്ത് മണ്ണ് ഉണങ്ങുകയാണെങ്കിൽ രണ്ടു പ്രാവശ്യം നനയ്ക്കണം. 

- നന്നായി പൊടിച്ച വീട്ടിലുണ്ടാക്കിയ ചകിരിച്ചോറുവേണം ഉപയോഗിക്കാൻ.

വിളവെടുപ്പ്

- ഫലങ്ങൾ ബ്രൗൺ നിറമാകുന്നതുവരെ കാത്തിരിക്കുക.

- ചെടികളിൽ നിന്ന് പഴുത്ത ഫലങ്ങൾ നീക്കം ചെയ്യുക, കുരുവിൽ നിന്ന് തൊലി നീക്കം ചെയ്യണം.

- കുരുക്കളുടെ തൊലിയും പൾപ്പും മാറ്റുന്നതിനായി, കുരുക്കൾ വെള്ളത്തിൽ കുതിർത്തിവെക്കുക.

- ശേഷം നല്ല വെയിലിൽ ഒട്ടും ഈർപ്പമില്ലാതെ ഉണക്കിയെടുക്കണം.

- നല്ലവണ്ണം ഉണ്ടാക്കിയെടുത്ത കാപ്പിക്കുരുക്കൾ ആവശ്യാനുസരിച്ച് വീട്ടിലോ, വെളിയിൽ കൊടുത്തോ പൊടിച്ച് കോഫി ബ്രൂ ഉണ്ടാക്കാവുന്നതാണ്.

അനുബന്ധ വാർത്തകൾ കാപ്പി തോട്ടങ്ങളിലെ മഴക്കാല രോഗ നിയന്ത്രണം

English Summary: How to grow coffee plant at home ?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds