മണ്ണിര കമ്പോസ്റ്റിനെ ജയിക്കാൻ മറ്റൊരു ജൈവവളവും ഇല്ല. ഇത് കൊടുത്തു വളർത്തുന്ന സസ്യങ്ങളുടെ അഴകും ആരോഗ്യവും അവ തരുന്ന വിളവും ഒന്ന് വേറെ തന്നെയാണ്.
അടുക്കള അവശിഷ്ടങ്ങളില്‍ നിന്ന് എങ്ങനെ മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാമെന്ന് നോക്കാം :-
- 45 x 30 x 45 cm വിസ്തൃതിയിലുള്ള തടികൊണ്ടുള്ളതോ, പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ച പരന്ന പാത്രങ്ങളോ (Basin) ഇതിനായി ഉപയോഗിക്കാം.
- തടിപ്പെട്ടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ സുഷിരങ്ങള്‍ ഇട്ട ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് പെട്ടിയുടെ
- അടിയില്‍ ഇട്ടാല്‍ തടി പെട്ടെന്ന് കേടാകുന്നത് ഒഴിവാക്കാം.
- തടിപ്പെട്ടി ബേസിന്റെ ഏറ്റവും അടിയിലായി 3 cm കനത്തില്‍ പൊടി അതിനു മുകളിലായി 5 cm കനത്തില്‍ ചകിരിയും വിരിക്കുക.
- അതിനുശേഷം ഒരു നിര ഉണങ്ങിയ ചാണകവുമോ കമ്പോസ്റ്റോ വിതറിയിട്ട് മണ്ണിരയെ നിക്ഷേപിക്കുക.
- ഓരോ ദിവസവും അടുക്കളയില്‍ നിന്നും കിട്ടുന്ന അവശിഷ്ടങ്ങള്‍ കുറേശ്ശെയായി ഇതില്‍ ഇട്ടു കൊടുക്കുക.
- ചാക്കുകൊണ്ടോ, തുണികൊണ്ടോ മൂടി, കമ്പോസ്റ്റിനുള്ളില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നതിനെ തടയുക.
- ആഴ്ചയിലൊരിക്കല്‍ ജൈവാവശിഷ്ടങ്ങള്‍ ഇളക്കി കൊടുക്കുക.
- ഓരോ ദിവസവും കമ്പോസ്റ്റിനുള്ളിലെ നനവ് പരിശോധിക്കുക. നനവ് കൂടുതലായി കണ്ടാല്‍
- കടലാസ് കഷണങ്ങളോ, ഈര്‍പ്പം ആഗിരണം ചെയ്യുന്ന പദാര്‍ത്ഥങ്ങളോ ഇട്ട് ഇളക്കി കൊടുക്കുക.
- പെട്ടിയോ, ബേസിനോ അവശിഷ്ടങ്ങള്‍ കൊണ്ടു നിറഞ്ഞു കഴിഞ്ഞാല്‍ ഒരാഴ്ചത്തേയ്ക്കു കൂടി സൂക്ഷിക്കുക.
Food scraps alone will not produce compost. Be sure to include a good balance of both kitchen waste (greens) as well as carbon-rich materials (browns) when you add things to your composter. Brown items include straw or hay, small wood chips, or sawdust. A readily available source of brown matter is dead leaves.
അനുബന്ധ വാർത്തകൾ
Share your comments