<
  1. Farm Tips

ബോർഡോ മിശ്രിതം എങ്ങനെ തയ്യാറാക്കാം?

കേരളത്തിലെ കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന കുമിൾനാശിനി ആണ് ബോർഡോമിശ്രിതം. പ്രധാനമായും കേരളത്തിൽ കമുങ്ങ്, റബർ, തെങ്ങ് തുടങ്ങിയ വിളകളുടെ കുമിൾ രോഗം ഫലപ്രദമായി പ്രതിരോധിക്കുവാൻ വേണ്ടിയാണ് ബോർഡോ മിശ്രിതം ഉപയോഗപ്പെടുത്തുന്നത്.

Priyanka Menon
ബോർഡോ മിശ്രിതം
ബോർഡോ മിശ്രിതം

കേരളത്തിലെ കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന കുമിൾനാശിനി ആണ് ബോർഡോമിശ്രിതം. പ്രധാനമായും കേരളത്തിൽ കമുങ്ങ്, റബർ, തെങ്ങ് തുടങ്ങിയ വിളകളുടെ കുമിൾ രോഗം ഫലപ്രദമായി പ്രതിരോധിക്കുവാൻ വേണ്ടിയാണ് ബോർഡോ മിശ്രിതം ഉപയോഗപ്പെടുത്തുന്നത്. പച്ചക്കറികൾ നെല്ല് തുടങ്ങിയവയ്ക്ക് ഇവ ഉപയോഗിക്കാൻ നിർദേശം ഇല്ല.1882ൽ യൂറോപ്പിലെ മുന്തിരിത്തോട്ടങ്ങളിൽ കണ്ടുവന്ന കുമിൾ ബാധയെ പ്രതിരോധിക്കുവാൻ ബോർഡോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ശ്രീ പിയർ മാരി അലക്സിസി മില്ലർ ഡെറ്റ് ബോർഡോ കണ്ടെത്തിയതാണ് ബോർഡോ മിശ്രിതം.

ബോർഡോ മിശ്രിതം എങ്ങനെ നിർമ്മിക്കാം?

അഞ്ച് ലിറ്റർ വെള്ളത്തിൽ 100 ഗ്രാം തുരിശ് അതായത് കോപ്പർ സൾഫേറ്റ് നന്നായി ലയിപ്പിക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ അഞ്ച് ലിറ്റർ വെള്ളത്തിൽ 100ഗ്രാം നീറ്റുകക്ക എന്ന രീതിയിൽ കലക്കി അരിച്ചെടുക്കുക. ശേഷം ഈ രണ്ടു മിശ്രിതങ്ങളും മറ്റൊരു പാത്രത്തിൽ ഒഴിച്ച് നന്നായി ഇളക്കുക.

Bordeaux mixture is a widely used fungicide by farmers in Kerala. Bordeaux mixture is mainly used in Kerala for effective control of fungal diseases of crops like cumin, rubber and coconut.

ഇങ്ങനെ തയ്യാറാക്കിയ മിശ്രിതത്തിൽ തേച്ചുമിനുക്കിയ ഇരുമ്പിന്റെ കത്തി കുറച്ചുസമയം മുക്കി പിടിക്കുക. ചെമ്പിന്റെ അംശം കൂടുതലുള്ള കത്തി ഉപയോഗിച്ചാൽ കുമിൾനാശിനി കൂടുതൽ വീര്യം ഉള്ളതാകുന്നു. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം ഉപയോഗിക്കുന്നതാണ് ഏറ്റവും മികച്ചത്. ബോർഡോ മിശ്രിതം തയ്യാറാക്കിയ അന്ന് തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്.

ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കാം

1. തെങ്ങിൻറെ മണ്ട ചീയൽ, ചെന്നൊരിലിപ്പ്.

2. കവുങ്ങിന്റെ മഹാളി.

3. കുരുമുളകിൻറെ ദ്രുതവാട്ടം.

4. റബർ കശുമാവ് എന്നിവയിൽ കാണപ്പെടുന്ന പിങ്ക് രോഗം.

English Summary: How to prepare Bordeaux mixture

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds