അന്തരീക്ഷ താപനില വർദ്ധിക്കുകയും വേനൽ മഴ ശുഷ്‌ക്കമാവുകയും ചെയ്യുന്നത് കാർഷിക വിളകൾക്ക് പ്രയാസകരമായ സാഹചര്യമാണ്.
അന്തരീക്ഷ താപനിലയേക്കാൾ മണ്ണിൻറെ താപനില കൂടിയ പശ്ചാത്തലത്തിൽ കാർഷിക രംഗത്ത് ചില മുൻകരുതലുകളും പരിപാലന മുറകളും അനുവർത്തിക്കാവുന്നതാണ്. കാർഷിക പ്രവർത്തനങ്ങൾ പകൽ 12 മുതൽ 3 മണി വരെ ഒഴിവാക്കേണ്ടതാണ്.
രാസകീടനാശിനികൾ ഈ സമയങ്ങളിൽ പ്രയോഗിക്കാതിരിക്കുക. മണ്ണിലുള്ള ഈർപ്പം നിലനിർത്തുന്നതിനായി പുതയിടൽ ഏറ്റവും ആവശ്യമായി അനുവർത്തിക്കേണ്ടതാണ്.
ജൈവ പുതയിടൽ - ഉണങ്ങിയ തെങ്ങോലകൾ, തൊണ്ട്, വിള അവശിഷ്‌ടങ്ങൾ, എന്നിവ ഉത്തമമായ പുത വസ്തുക്കളാണ്. തടങ്ങളിൽ തൊണ്ട് കമിഴ്ത്തി അടുക്കുന്ന രീതി എല്ലാ ദീർഘകാല വിളകൾക്കും ഏറെ അനുയോജ്യമാണ്.
ജൈവശിഷ്ടങ്ങൾ ഒരു കാരണവശാലും കത്തിക്കരുത്. തീയിടുന്നത് അന്തരീക്ഷ താപനിലയും മണ്ണിലെ താപനിലയും ക്രമാതീതമായി ഉയരുന്നതിനും അനുബന്ധപ്രശ്‌നങ്ങൾക്കും ഇടയാകുന്നതിനാൽ ചപ്പുചവറുകൾ പുതയിടുന്നതിനായി മാത്രം ഉപയോഗിക്കുക.
തീയിടുന്നത് അന്തരീക്ഷ താപനിലയും മണ്ണിലെ താപനിലയും ക്രമാതീതമായി ഉയരുന്നതിനും അനുബന്ധപ്രശ്‌നങ്ങൾക്കും ഇടയാകുന്നതിനാൽ ചപ്പുചവറുകൾ പുതയിടുന്നതിനായി മാത്രം ഉപയോഗിക്കുക.
Share your comments