ലോക്ഡോൺ കാലത്ത് മലയാളികൾ ഏറ്റവും കൂടുതൽ ഭക്ഷണം ആക്കിയത് ചക്ക കൊണ്ടുള്ള വിഭവങ്ങൾ ആണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് പ്ലാവ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്. പോഷകമൂല്യം ഏറെ ഉള്ളതുകൊണ്ട് ചക്ക വിവിധ ഭക്ഷണ രൂപങ്ങളിലാക്കി മലയാളികൾ അത് പാഴാക്കാതെ ഉപയോഗപ്പെടുത്തുന്നു ഈ കോവിഡ് കാലത്ത് ചക്ക കൊണ്ടുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് ഡിമാൻഡ് ഏറുകയാണ്.
പക്ഷേ പ്ലാവ് നട്ടു പിടിപ്പിക്കുന്നവർക്ക് ഇടയിൽ വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യം പ്ലാവിൽ കായ്ഫലം ഉണ്ടാകുന്നില്ല എന്നതാണ്. അല്ലെങ്കിൽ ഉണ്ടാകുന്ന ചക്കകൾ എല്ലാം പെട്ടെന്ന് വിണ്ടുകീറി പോകുന്നുവെന്നതാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരായാലും, തൊടികളിൽ ഒന്നോ രണ്ടോ പ്ലാവ് വച്ചുപിടിപ്പിക്കുന്നരാണെങ്കിലും അവർക്കിടയിൽ എല്ലാം തന്നെ ഈ പ്രശ്നം ഉണ്ടാകുന്നുണ്ട്.
എപ്സം സാൾട്ട് എന്ന മാന്ത്രികവിദ്യ
എന്നാൽ പ്ലാവ്, മാവ്, സപ്പോട്ട, റംബൂട്ടാൻ തുടങ്ങി എല്ലാ ഫലവൃക്ഷങ്ങളും പെട്ടെന്ന് പൂക്കുവാനും പൂവ് പിടിക്കാനും, ഫലങ്ങൾ വിണ്ടുകീറുന്ന പ്രശ്നം ഒഴിവാക്കുവാനും ഒരേയൊരു പരിഹാരമാർഗം ഒരു ചിരട്ട ഉപ്പും മാത്രമാണ്. ഈ ഉപ്പിന്റെ പേരാണ് എപ്സം സാൾട്ട് അഥവാ മഗ്നീഷ്യം സൾഫേറ്റ്. ചക്ക, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾ പെട്ടെന്ന് പൂക്കുവാൻ നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം ഈ ഫലവൃക്ഷങ്ങളുടെ താഴെ ഒരു ചെറിയ തടം ഉണ്ടാക്കി വലിയ വൃക്ഷം ആണെങ്കിൽ രണ്ടു ചിരട്ട എപ്സം സാൾട്ട് എന്ന അളവിൽ ഇട്ട് കൊടുത്താൽ മതി. വർഷത്തിൽ രണ്ടുതവണ ഈ പ്രയോഗം ചെയ്യാം.
ഇങ്ങനെ ചെയ്താൽ കൂടുതൽ കായ്ഫലം ഉണ്ടാകുകയും, ഉണ്ടാകുന്ന കായകൾ ഒരിക്കലും വിണ്ടുകീറുകയും ഇല്ല. മാവും, പ്ലാവും (വലുതാണെങ്കിൽ) പെട്ടെന്ന് പൂക്കാൻ ചെയ്യുന്ന മറ്റൊരു കാര്യം ഇതിൻറെ താഴെ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ച് പുക കൊള്ളിക്കുക എന്നതാണ്.
Share your comments