നെല്ലിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട കുമിൾ രോഗങ്ങളാണ് കുലവാട്ടം, പോള രോഗം തവിട്ട് പുള്ളിക്കുത്ത്, സ്റ്റാക്ക് ബേൺ, പോള അഴുകൽ, ലക്ഷ്മി രോഗം തുടങ്ങിയവ. കർഷകർക്ക് ഏറെ തലവേദന സൃഷ്ടിക്കുന്ന ഈ കുമിൾ രോഗങ്ങളുടെ ലക്ഷണങ്ങളാണ് ചുവടെ നൽകുന്നത്.
ലക്ഷ്മി രോഗം
കതിരിൻറെ ചില മണികളിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്. രോഗം ബാധിച്ച നെന്മണികൾ അതിൻറെ ഇരട്ടിയോളം വലുപ്പത്തിൽ ഗോളാകൃതിയിൽ കുമിളിന്റെ സ്പോറുകളുടെ കൂട്ടമായി മാറന്നു. ആദ്യം മഞ്ഞനിറമുള്ള മണിക്ക് ക്രമേണ പച്ചനിറമോ കറുപ്പുനിറമോ ആകുന്നു. കർഷകർക്ക് ഇടയിൽ വാരി പൂവ് എന്ന ഈ രോഗം അറിയപ്പെടുന്നു. ഇത് ഐശ്വര്യത്തിന്റെ പ്രതീകമാണെന്നും അടുത്ത് കൃഷിയിൽ നല്ല വിളവ് ഉണ്ടാകുന്നതിന്റെ സൂചനയാണെന്ന് കർഷകർ വിശ്വസിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: നെൽകർഷകർക്ക് തലവേദന ആകുന്ന ലക്ഷ്മി രോഗത്തെ നിയന്ത്രിക്കാൻ വഴികൾ
പോള അഴുകൽ
കതിര് വരുന്ന സമയത്താണ് ഈ രോഗം പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. ഒന്നാം വിളയിൽ വൈകി നടന്ന അവസരങ്ങളിൽ ഈ രോഗം കൂടുതലായി കാണപ്പെടുന്നു. കതിരിനെ പൊതിയുന്ന പോളയിൽ കറുത്തതോ തവിട്ടുനിറത്തിലുള്ളതായ പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യലക്ഷണം.
സ്റ്റാക്ക് ബേൺ
വളരെ ചെറിയ തോതിൽ മാത്രം കാണുന്ന രോഗമാണ് ഇത്. ഇലകളിൽ തവിട്ടു നിറത്തിൽ വൃത്താകൃതിയിലോ ദീർഘവൃത്താകൃതിയിലുള്ള പാടുകൾ ഉണ്ടാകുന്നതാണ് ആദ്യലക്ഷണം പിന്നീട് ഈ പൊട്ടുകളുടെ മധ്യഭാഗം ഇളം തവിട്ടു നിറത്തിലോ വെള്ള നിറത്തിലോ ആയി തീരും.
ബന്ധപ്പെട്ട വാർത്തകൾ: നെല്‍കൃഷി- എ ടു ഇസഡ് (Paddy cultivation- A to Z ) പാര്‍ട്ട് -7 - കളകളും കളനിയന്ത്രണവും
ലീഫ് സ്കാൾഡ്
ഇലയുടെ അറ്റത്ത് നിന്നോ വശങ്ങളിൽ നിന്നോ തുടങ്ങുന്ന ദീർഘവൃത്താകൃതിയിലുള്ള ജലസിക്തമായ പാടുകളാണ് ഇതിൻറെ ലക്ഷണം. പിന്നീട് ഈ പാടുകളിൽ ഇടവിട്ട് കടും തവിട്ടു നിറത്തിലും ഇളം തവിട്ടു നിറത്തിൽ തിരമാലകൾ പോലെയുള്ള പാടുകൾ ഉണ്ടാകുന്നു.
The major fungal diseases found in paddy are Kulavattam, Pola disease, brown spot, Stack burn, Pola fermentation and Lakshmi disease.
കുലവാട്ടം
വായുവിലൂടെയും വിത്തിലൂടെയുമാണ് രോഗസംക്രമണം. ഇലകളിൽ കാണുന്ന നീല കലർന്ന തവിട്ടുനിറത്തിലുള്ള പുള്ളിക്കുത്തുകൾ ആണ് ഈ രോഗത്തിൻറെ ആദ്യലക്ഷണം. ക്രമേണ ഇവ വലുതായി ഏതാണ്ട് കണ്ണിൻറെ ആകൃതിയിൽ നടുവിൽ ചാരനിറവും ചുറ്റും തവിട്ടുനിറവും ആയിത്തീരുന്നു. അനുകൂല പരിതസ്ഥിതിയിൽ ഈ പുള്ളിക്കുത്തുകൾ കൂടിച്ചേർന്ന് ഇല മുഴുവൻ കരിയുന്നു. കതിർ നിരക്കുന്ന സമയത്താണ് രോഗബാധ ഉണ്ടാകുന്നത്. ഒടുവിൽ കതിരിന്റെ നിറം കറുപ്പ് ആവുകയും കതിര് ഒടിഞ്ഞുപോവുകയും ചെയ്യുന്നു.
പോള രോഗം
ഇത് ഒരു കുമിൾ രോഗമാണ്. രോഗ ഹേതുവായ കുമളിന് മണ്ണിൽ വർഷങ്ങളോളം ജീവിക്കാൻ കഴിയും. നെൽച്ചെടിയുടെ ഏറ്റവും പുറമേയുള്ള ഓലകൾ മഞ്ഞ നിറം ആകുന്നതാണ് ഇതിൻറെ ഒരു ലക്ഷണം. കടഭാഗം നോക്കിയാൽ ജലനിരപ്പിന് തൊട്ട് മുകളിലായി ഇലകളിൽ കറുത്ത പാടുകൾ കാണാവുന്നതാണ്. ചിലസമയങ്ങളിൽ തിളച്ച വെള്ളം വീണ് പൊള്ളിയ പോലെ ചാരനിറം കലർന്ന ഇളംപച്ച പാടുകൾ ആയിരിക്കും. ഈ പാടുകൾ കണ്ടു മുഴുവൻ വ്യാപിച്ച് പൂർണ്ണമായിട്ടും ചെടി നശിക്കുന്നു. കതിര് വരുന്ന പ്രായത്തിൽ ഈ രോഗം വന്നാൽ മണികൾ പതിരായി മാറുന്നു.
തവിട്ട് പുള്ളിക്കുത്ത്
ഒന്നാം വിളയുടെ അവസാനഘട്ടത്തിലാണ് രോഗം സാധാരണ കാണുന്നത്. എന്നാൽ രണ്ടാം വിളയിൽ ഞാറ്റ് അടിയിൽ തന്നെ രോഗബാധ ഉണ്ടായേക്കാം. ഞാറ്റടിയിൽ ഈ രോഗം വന്നാൽ ഞാറ് കരിഞ്ഞു നശിച്ചുപോകുന്നു. നെല്ലോലകളിൽ വൃത്താകൃതിയിലോ തവിട്ടു നിറത്തിലോ പാടുകൾ കാണപ്പെടുന്നു. നെന്മണികളിൽ കറുത്ത പാടുകൾ ഉണ്ടാവുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: നെല്‍ക്കൃഷി തന്ന വാക്കുകള്‍
Share your comments