മണ്ണൊലിപ്പിനും മറ്റും സാധ്യതയുള്ളതുകൊണ്ട്, മഴക്കാലം പച്ചക്കറികൾ നടാൻ അത്ര യോജിച്ച കാലമല്ല. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ സമയത്തും ലാഭകരമായി കൃഷി ചെയ്യാവുന്നതാണ്. ചില പൊടികൈകൾ നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാം
- മഴക്കാലത്ത് വിത്തുകൾ നേരിട്ട് മണ്ണിൽ പാകാതെ മാറ്റി നടണം നേരിട്ട് മണ്ണിൽ പാകിയാൽ അവ ചീഞ്ഞുപോകും.
- മഴക്കാലത്ത് മണ്ണൊരുക്കുമ്പോൾ വെള്ളം കെട്ടി നിൽക്കാതെ നീർവാഴ്ചയുള്ള സ്ഥലം തിരഞ്ഞെടുക്കുക.
- മഴക്കാലത്തിനു മുമ്പേ നട്ടു വലുതാക്കിയ ചെടികൾക്ക് വേര് പുറത്ത് വരാതെ ഇരിക്കാൻ അടിയിൽ മണ്ണ് കൂട്ടി കൊടുക്കുക.
- മഴക്കാലത്ത് ചെടികളെ കീടങ്ങൾ ആക്രമിക്കാൻ സാധ്യത കൂടുതലായതിനാൽ ജൈവകീടനാശിനികൾ ദിവസേന തളിച്ച് കൊടുക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ബാൽക്കണിയിൽ പച്ചക്കറികൾ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മഴക്കാലത്ത് മണ്ണ് ഒലിച്ചു പോകാതിരിക്കാൻ മണ്ണിന്റെ കൂനയുടെ മുകളിൽ കരിയിലകൾ നിറച്ചാൽ മതിയാകും.
- മണ്ണിലെ അമ്ലം നിയന്ത്രിക്കുന്നതിനായി ചെടികൾക്ക് കുമ്മായം ഇട്ടുകൊടുക്കാവുന്നതാണ്.
- കീടങ്ങളുടെ ശല്യം ഉണ്ടാകാതിരിക്കാൻ ആര്യവേപ്പില നീര് തളിക്കുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍
- ഇലകളിൽ കുരുടിപ്പ് ഉണ്ടാക്കുന്ന വെള്ളീച്ചയുടെ ആക്രമണം തടയാൻ വെളുത്തുള്ളി നീര് വെള്ളത്തിൽ ചേർത്ത് തളിച്ചാൽ മതി.
- തൈകൾ നടുന്ന സമയത്ത് അടിവളമായി ജൈവവളം നൽകണം. ഇത് പച്ചക്കറി പുഷ്ടിയോടുകൂടി വളരാൻ സഹായിക്കും.
മഴക്കാലം നല്ല വിളവ് ലഭിക്കുന്ന കാലമാണെങ്കിലും ഈ കാലത്ത് കൃഷി ചെയ്യാനുള്ള പച്ചക്കറികൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. മികച്ച വിളവ് ലഭിക്കാൻ കാലാവസ്ഥ അനുയോജ്യമാണോന്ന് അറിഞ്ഞിരിക്കണം. പയർ, വെണ്ട, മുളക്, പാവല്‍, കൂർക്ക, വഴുതന, എന്നിവ മഴക്കാലത്ത് കൃഷി ചെയ്യാൻ പറ്റിയ പച്ചക്കറികളാണ്.
Share your comments