അലങ്കാരസസ്യങ്ങളിൽ എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ് റോസാ ചെടി. നിരവധി വർണ്ണ വൈവിധ്യങ്ങളിൽ ഉള്ള റോസാപ്പൂക്കൾ സൗരഭ്യം കൊണ്ടും, നിറ ഭംഗി കൊണ്ടും എല്ലാവരുടെയും മനസ്സ് കീഴടക്കുന്നു. എല്ലാവരും വീട്ടിൽ നട്ടുപിടിപ്പിക്കാൻ ആഗ്രഹിക്കുന്ന റോസാ ചെടി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ പലപ്പോഴും റോസ് ചെടി നടന്നവർ ഉന്നയിക്കുന്ന ഒരു പ്രധാന പ്രശ്നം മൂത്ത കമ്പുകൾ നടാൻ എടുത്തിട്ട് പോലും നല്ല രീതിയിൽ ഇവ വേരുപിടിച്ച് കാണുന്നില്ല എന്നതാണ്. റോസാ ചെടി വേരുപിടിപ്പിക്കാൻ പല വിദ്യകൾ ഉണ്ട്. അതിലൊന്ന് ഇവിടെ പരാമർശിക്കുന്നു
പെട്ടെന്ന് വേരുപിടിപ്പിക്കാൻ ഏത് ഹോർമോൺ ഉപയോഗിക്കാം?
ഇന്നത്തെ കാലത്ത് പലരും ബഡ് തൈകൾ നട്ട് റോസാച്ചെടികൾ പരിപാലിക്കുന്നു. എന്നാൽ ബഡ് തൈകളെക്കാൾ കൂടുതൽ കാലം നിൽക്കുന്നതും, കൂടുതൽ പൂക്കൾ ഉണ്ടാക്കുന്നതും നാടൻ ഇനങ്ങളിലാണ്. ഇവ തന്നെ പല നിറങ്ങളിൽ ഉണ്ട്. നാടൻ ഇനങ്ങളുടെ മൂത്ത തണ്ടുകൾ മുറിച്ച് നമുക്ക് ഇവ നട്ടു പരിപാലിക്കാം. പക്ഷേ വേരു നല്ലപോലെ പിടിക്കാത്തത് കൊണ്ട് പലരും ഈ ശ്രമം ഉപേക്ഷിക്കുന്നു.
അതുകൊണ്ടുതന്നെ പ്രകൃതിദത്ത റൂട്ടിംഗ് ഹോർമോണുകളായ തേൻ, കരി, കറ്റാർവാഴ എന്നിവ ഉപയോഗപ്പെടുത്താം. റോസ് ചെടിയെ സംബന്ധിച്ചോളം ഏറ്റവും മികച്ചത് കറ്റാർവാഴ തന്നെയാണ്. അതിനായി കറ്റാർവാഴയുടെ ഒന്നര ഇഞ്ച് നീളമുള്ള കറ്റാർവാഴ കഷണം എടുക്കുക. അതിനുശേഷം നിങ്ങൾ നടുവാൻ തെരഞ്ഞെടുത്ത മൂപ്പെത്തിയ തണ്ട് ഇതിലേക്ക് ആഴ്ത്തി വയ്ക്കുക. 10 മിനിറ്റ് നേരം ഈ കൊമ്പ് ഇങ്ങനെ വെച്ച് പുറത്തു വെക്കണം.
കൊമ്പ് മുറിക്കുമ്പോൾ ചരിച്ചു മുറിക്കുവാൻ ശ്രദ്ധിക്കുക. തണ്ടിന്റെ മുകൾഭാഗത്തെ ഇലകൾ അടങ്ങിയ ഭാഗം നീക്കം ചെയ്യുകയും വേണം. അതിനുശേഷം ചെറിയൊരു കവറിൽ മണ്ണും മണലും ചാണകപ്പൊടിയും ചേർത്ത് മിശ്രിതം തയ്യാറാക്കുക. അതിലേക്ക് കറ്റാർവാഴ അടക്കമുള്ള ആ തണ്ട് മണ്ണുമാറ്റി വെക്കുക.
രണ്ടുദിവസം ഇത് നനയ്ക്കേണ്ട കാര്യമില്ല. ഏകദേശം മൂന്ന് മാസമാകുമ്പോഴേക്കും വേര് നന്നായി പിടിക്കും. ഈ കാലയളവിൽ കൃത്യമായ നനയും, ചാണക പൊടിയും ഇട്ടു നൽകാം. വേര് പുറത്തു വരുന്ന സമയങ്ങളിൽ ആവശ്യത്തിന് മണ്ണിട്ടു നൽകാം. മൂന്നുമാസത്തിനുശേഷം വേര് നന്നായി പിടിച്ചിരിക്കും. അതിനുശേഷം മണ്ണിലേക്ക് നടാം. ഇങ്ങനെ ചെയ്യുന്നത് വഴി വഴി കൂടുതൽ പൂക്കൾ ഉണ്ടാക്കുകയും, ദീർഘകാലം ഇവ നിൽക്കുകയും ചെയ്യുന്നു.
Rose is one of the favorite ornamental plants. Roses of many colors captivate everyone with their aroma and colorful beauty. There are people in our country who grow the rose plant commercially that everyone wants to plant at home.
മേൽപറഞ്ഞ മൂന്ന് മാസക്കാലയളവിൽ മുട്ടത്തോട്, ഉള്ളി വേസ്റ്റ്, പഴം തൊലി തുടങ്ങിയവയെല്ലാം ജൈവ സ്ലറി എന്ന രൂപത്തിലാക്കി താഴെ ഒഴിച്ചു കൊടുക്കുന്നതും ഉത്തമമാണ്.
Share your comments