ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഒരു വിളയാണ് പരുത്തി. കേരളത്തിൽ പാലക്കാട് ജില്ലയിലും ധാരാളമായി ഇത് കൃഷിചെയ്യുന്നു. ലോകത്താകമാനം വസ്ത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രകൃതിദത്ത നാരാണ് പരുത്തി. അതുകൊണ്ടുതന്നെ പരുത്തിയുടെ വിപണനം ഏറെ ആദായകരമായ ഒന്നാണ്. ഉഷ്ണമേഖലാ കാലാവസ്ഥ നിലനിൽക്കുന്നതും സമുദ്രനിരപ്പിൽനിന്ന് 1000 മീറ്റർ ഉയരമുള്ളതും 500 മുതൽ 750 മില്ലി മീറ്റർ മഴ ലഭ്യമാക്കുന്നതുമായ എവിടെയും പരുത്തികൃഷി മികച്ച രീതിയിൽ ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ: പാകമാകും മുമ്പ് കുരുമുളക് മണികൾ കൊഴിയുന്നുണ്ടോ? പ്രതിവിധി അറിയാം
കൃഷിക്ക് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്?
എല്ലാത്തരം മണ്ണിലും പരുത്തി മികച്ച രീതിയിൽ കൃഷി ചെയ്യാവുന്നതാണ്. നിലം ഏകദേശം നാല് തവണ ഒരു ഉഴുത്തതിനുശേഷം ചാലുകളും വരമ്പുകളും ഉണ്ടാക്കി കൃഷിക്ക് ഒരുങ്ങാം. ചാലുകളിൽ വിത്തുപാകി കൃഷി ചെയ്യാം. കള നിയന്ത്രണത്തിന് വേണ്ടി ബാസലിൻ ഹെക്ടറിന് 2 ലിറ്റർ എന്ന തോതിൽ നിലം ഉഴുന്നതിന് മുൻപ് പ്രയോഗിച്ചാൽ നല്ലത്. വിത്ത് ഇടുന്നതിന് മുൻപ് ഒരു വിത്തിന് 4 ഗ്രാം എന്ന തോതിൽ ട്രൈക്കോഡർമ വിരിഡോ വിത്തിൽ പുരട്ടേണ്ടത് നല്ല വിളവിന് കാരണമാകും.
ബന്ധപ്പെട്ട വാർത്തകൾ: ഉത്പാദനക്ഷമത കൂടിയ ഗംഗാബോണ്ടം തൈകൾ മാത്രം തെങ്ങ് കൃഷിക്ക് തെരഞ്ഞെടുക്കൂ, ആദായം പത്തിരട്ടിയാക്കാം
മഴയെ ആശ്രയിച്ച് കൃഷിചെയ്യുമ്പോൾ ഹെക്ടറിന് 12 ടൺ എന്ന തോതിലും ജലസേചിത കൃഷിയിൽ 25 ടൺ എന്ന തോതിലും കാലിവളമോ കമ്പോസ്റ്റോ ചേർക്കണം. ചെടികൾ 15 മുതൽ 20 സെൻറീമീറ്റർ ഉയരം ആയി കഴിയുമ്പോൾ ഒരു ചുവട്ടിൽ രണ്ട് തൈകൾ വീതം നിർത്തി ബാക്കിയുള്ളവ കളയണം. സങ്കരയിനം വിത്ത് ആണെങ്കിൽ ഒരെണ്ണം നിർത്തി ബാക്കിയുള്ളവ നീക്കം ചെയ്യണം. സമയങ്ങളിൽ കള നിയന്ത്രിച്ചാൽ മാത്രമേ വിള മികച്ചരീതിയിൽ വളരുകയുള്ളൂ. ജലസേചിത കൃഷിയിൽ 2 ആഴ്ച കൂടുമ്പോൾ ചെടികൾ നനച്ചുകൊടുക്കണം. നല്ല രീതിയിൽ കായ ഉണ്ടാകുവാനും പൂക്കുവാനും സമയാസമയങ്ങളിൽ ജലസേചനം നടത്തിയിരിക്കണം. വിതച്ചു ഏകദേശം 120 ദിവസം കഴിയുമ്പോൾ കായ്കൾ പൊട്ടാൻ തുടങ്ങും. ഈ സമയങ്ങളിൽ വിളവെടുക്കാം.
സസ്യസംരക്ഷണം
പ്രധാനമായും പരുത്തി കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ കണ്ടുവരുന്നത് മുഞ്ഞ, തുള്ളൻ, ഇല പേനുകൾ തുടങ്ങി നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ശല്യമാണ്. ഇതിനെ നിയന്ത്രിക്കുവാൻ വേപ്പെണ്ണ മിശ്രിതം തളിക്കുന്നതാണ് നല്ലത്. കൂടാതെ കായ്തുരപ്പൻ പുഴുക്കളുടെ ആക്രമണം പരിത്തി കൃഷിയിൽ ധാരാളമാണ്.
ഇത് ഇല്ലാതാക്കുവാൻ ക്വിനോൽഫോസ്/ ക്ലോർപൈറിഫോസ് ഇവയിൽ ഏതെങ്കിലും തളിച്ചു കൊടുക്കാം. ചെടിയുടെ വളർച്ചയ്ക്ക് അനുസരിച്ച് ഒരു ഹെക്ടറിൽ തളിക്കുന്നതിന് രണ്ടു മുതൽ മൂന്നു ലിറ്റർ വരെ കീടനാശിനി വേണ്ടിവരുന്നു. ഇലപ്പുള്ളി രോഗം കണ്ടാൽ ഹെക്ടറിന് ഒന്നര കിലോഗ്രാം കോപ്പർ ഓക്സിക്ലോറൈഡ് തളിച്ചു കൊടുത്താൽ മതി. കൂടാതെ ബാക്ടീരിയൽ ബ്ലൈൻഡ് രോഗം കണ്ടാൽ കോപ്പർ ഓക്സി ക്ലോറൈഡും(ഹെക്ടറിന് 1.5 കിലോഗ്രാം) സ്ട്രെപെറ്റോസൈക്ലിനും(ഹെക്ടറിന് 50 ഗ്രാം) കൂട്ടിക്കലർത്തി കൃഷിയിടത്തിൽ തളിച്ചു കൊടുത്താൽ മതി.
ബന്ധപ്പെട്ട വാർത്തകൾ: അരി വെള്ളം ഇങ്ങനെ ഉപയോഗിച്ചാൽ ചെടികൾ തഴച്ച് വളരും
Share your comments