നമ്മുടെ അടുക്കളത്തോട്ടത്തിൽ മികച്ച വിളവ് തരുന്ന പച്ചക്കറികളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിലാണ് വെണ്ട. പ്രധാനമായും മൂന്ന് സീസണുകളിൽ ആണ് ഇത് കൃഷി ചെയ്യുന്നത് ജനുവരി - ഫെബ്രുവരി മാസങ്ങളിലും മെയ്-ജൂൺ മാസങ്ങളിലും സെപ്തംബർ-ഒക്ടോബർ മാസങ്ങളിലും. തടങ്ങളിലും ചട്ടികളിലും വെണ്ടകൃഷി മികച്ച രീതിയിൽ ചെയ്യാവുന്നതാണ്. മഴ സമയമായതുകൊണ്ട് വരികൾ തമ്മിൽ 60 സെൻറീമീറ്ററും ചെടികൾ തമ്മിൽ 45 സെൻറീമീറ്ററും അകലത്തിൽ രണ്ടോ മൂന്നോ വിത്ത് പരമാവധി ഇടാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ : വെണ്ട നിറയെ പൂത്ത് കായ്ക്കാൻ എന്ത് ചെയ്യണം
കാലങ്ങളിൽ 45 സെൻറീമീറ്റർ അകലത്തിലാണ് വിത്തുകൾ ഇടേണ്ടത്. വിത്ത് ഇടുന്നതിനു മുൻപ് മൂന്ന് - നാല് മണിക്കൂർ സമയം വിത്ത് വെള്ളത്തിലിട്ട് കുതിർക്കുന്നത് നല്ലതാണ്. വെള്ളത്തിൽ കുതിർക്കാൻ എടുക്കുന്ന സമയ ദൈർഘ്യം ഏകദേശം 16 മണിക്കൂർ വരെയാകാം. കുതിർക്കുന്ന വെള്ളത്തിൽ സ്യൂഡോമോണസ് ചേർക്കുന്നത് വളരെ പ്രയോജനപ്രദമാണ്. വിത്ത് ഇടുന്നതിനു മുൻപ് കൃഷിയിടത്തിൽ ഹെക്ടറൊന്നിന് 500 കിലോ എന്ന നിരക്കിൽ കുമ്മായവും 25 ടൺ നിരക്കിൽ ജൈവവളങ്ങളും പ്രയോഗിക്കുന്നത് ചെടിയുടെ വളർച്ച വേഗത്തിലാക്കാൻ സഹായകരമാകും.
Ladies Finger is at the forefront of the list of best yielding vegetables in our kitchen garden.
ബന്ധപ്പെട്ട വാർത്തകൾ : ആനക്കൊമ്പൻ വെണ്ട കൃഷിയിൽ കൂടുതൽ വിളവിന് ഈ വളപ്രയോഗം മാത്രം മതി
പരിപാലനമുറകൾ
ട്രൈക്കോഡർമ എന്ന വളപ്രയോഗം രോഗപ്രതിരോധത്തിന് കൂടുതൽ സഹായകമാണ്. വിത്ത് നട്ടതിനുശേഷം 15 ദിവസം ഇടവിട്ട് ചാണകത്തിന്റെ തെളി, ബയോഗ്യാസ് സ്ലറി,ഗോമൂത്രം, വെർമിവാഷ് എന്നിവ മണ്ണിലേക്ക് ഒഴിച്ച് കൊടുക്കുന്നതും വെർമി കമ്പോസ്റ്റ് ഹെക്ടറിന് ഒരു ടൺ എന്ന നിരക്കിൽ മണ്ണിലേക്ക് ചേർക്കുന്നതും മികച്ച വിളവിന് കാരണമാകും. ഇലകളിലെ കീട ബാധ അകറ്റുവാൻ ചാണകത്തിന്റെ തെളി, വെർമിവാഷ്, ഗോമൂത്രം എന്നിവ നേർപ്പിച്ചു ഇടവിട്ട് തളിച്ചുകൊടുക്കുന്നത് ഗുണകരമായിരിക്കും. വേനൽക്കാലത്ത് ചട്ടികൾ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നതെങ്കിൽ ദിവസം രണ്ട് നേരം നന നൽകിയിരിക്കണം.
കീടരോഗങ്ങളും പ്രതിവിധികളും
നീരൂറ്റിക്കുടിക്കുന്ന ചെറു കീടങ്ങൾ, തണ്ടും കായയും തിരക്കുന്ന കീടങ്ങൾ, ഇലചുരുട്ടിപ്പുഴു, വേരിനെ ബാധിക്കുന്ന നിമാവിരകൾ തുടങ്ങിയവ വെണ്ട കൃഷിയിൽ ധാരാളമായി കാണുന്ന കീടങ്ങളാണ്. ഒരു പരിധിവരെ നീരൂറ്റിക്കുടിക്കുന്ന ഇത്തരം പ്രാണികളെ ഇല്ലാതാക്കുവാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, 10 ശതമാനം വീര്യമുള്ള പുൽത്തൈല ലായനി തുടങ്ങിയവയാണ് മികച്ചത്. കായ്തുരപ്പൻ പ്രാണികളെ ഇല്ലാതാക്കുവാൻ നാലു ശതമാനം വീര്യമുള്ള വേപ്പില ലായിനി, അഞ്ചു ശതമാനം വീര്യമുള്ള വേപ്പിൻ കായ ലായനി തുടങ്ങിയവ ഉപയോഗിക്കാം. ഇതുകൂടാതെ വെണ്ടയിൽ കാണപ്പെടുന്ന മറ്റൊരു വൈറസ് രോഗമാണ് ഇല മഞ്ഞളിപ്പ്. ഇത് പ്രതിരോധിക്കുവാൻ രോഗപ്രതിരോധശേഷി കൂടിയ ഇനങ്ങൾ മാത്രം തിരഞ്ഞെടുക്കുകയാണ് ഏറ്റവും നല്ല വഴി.
ചില സമയങ്ങളിൽ നിമാവിരകൾ വെണ്ടയെ ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ ആസാം പച്ച ചെടി ഒന്നിന് 250 ഗ്രാം എന്ന നിരക്കിൽ തടത്തിൽ ഇട്ടു കൊടുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ വേപ്പിൻപിണ്ണാക്ക്, ആവണക്കിൻ പിണ്ണാക്ക് ഇവയിലൊന്ന് ഹെക്ടറിന് ഒരു ടൺ എന്ന നിരക്കിൽ മണ്ണിൽ വിതറിയാൽ മതി. ഇത്തരത്തിൽ മികച്ച രീതിയിൽ വളപ്രയോഗം നടത്തുകയും കീടരോഗ സാധ്യത കുറയ്ക്കുവാൻ വേണ്ടി കീടനാശിനികൾ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്താൽ വിത്ത് വിതച്ചു ഏകദേശം ഒരു മാസം കഴിയുമ്പോൾ തന്നെ വെണ്ടയ്ക്ക പറിച്ചെടുക്കാൻ പാകമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ : വെണ്ടക്കയുടെ ഇല ചതച്ച് വീക്കത്തിലും കുരുക്കളിലും പുരട്ടിയാൽ പെട്ടെന്ന് ഭേദമാകും
Share your comments