<
  1. Farm Tips

ഈ മൂന്ന് കാര്യങ്ങൾ അറിഞ്ഞാൽ പച്ചക്കറികൃഷി പൊടിപൊടിക്കാം

ആരോഗ്യകരമായ ജീവിതത്തിന് വിഷ രഹിതമായ ഭക്ഷണം ആവശ്യമാണ്. നമ്മുടെ മട്ടുപ്പാവിലും തരിശുകിടക്കുന്ന ഭൂമിയിലും പലരും വിഷ വിമുക്തമായ പച്ചക്കറികൾ ഇന്ന് വിളയിക്കുന്നു.

Priyanka Menon
പച്ചക്കറികൃഷി പൊടിപൊടിക്കാം
പച്ചക്കറികൃഷി പൊടിപൊടിക്കാം

ആരോഗ്യകരമായ ജീവിതത്തിന് വിഷ രഹിതമായ ഭക്ഷണം ആവശ്യമാണ്. നമ്മുടെ മട്ടുപ്പാവിലും തരിശുകിടക്കുന്ന ഭൂമിയിലും പലരും വിഷ വിമുക്തമായ പച്ചക്കറികൾ ഇന്ന് വിളയിക്കുന്നു. എന്നാൽ നമ്മുടെ ചെടികളെ കാർന്നുതിന്നുന്ന കീടങ്ങളെ നിയന്ത്രിക്കുവാനും രോഗങ്ങളെ അകറ്റുവാനും കുറച്ചുപേർ രാസവള പ്രയോഗങ്ങളും, രാസകീടനാശിനികളും ഉപയോഗിക്കുന്നു. ഇങ്ങനെ ചെയ്തു കൊണ്ട് വിഷ വിമുക്തമായ പച്ചക്കറിയായി നമ്മൾക്ക് ലഭിക്കില്ലെന്ന് മാത്രമല്ല, ആരോഗ്യത്തിന് അത് ദോഷകരമായി ഭവിക്കുകയും ചെയ്യുന്നു.

Healthy living requires a non-toxic diet. Many people today grow non-toxic vegetables on our terraces and on barren land. However, few people use chemical fertilizers and pesticides to control the pests that eat our plants. Doing so not only prevents us from getting a toxin-free vegetable, but also harms our health.

കാർഷിക സർവകലാശാല കീടനാശിനി അവശിഷ്ട പരിശോധനാ റിപ്പോർട്ട് പ്രകാരം ഇന്ന് വിപണിയിൽ ലഭിക്കുന്ന 20 ശതമാനത്തോളം പച്ചക്കറികളിലും കീടനാശിനിയുടെ അംശം ഉണ്ട്. അതുകൊണ്ടുതന്നെ പച്ചക്കറി ഉല്പാദനത്തിൽ കൂടുതൽ വിളവ് ലഭിക്കാൻ സാധിക്കുന്ന വേപ്പ് അധിഷ്ഠിത കീടനിയന്ത്രണ മാർഗ്ഗങ്ങൾ കുറിച്ച് പറയാം.

വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം

ഒരു ലിറ്റർ ഇളംചൂടുവെള്ളത്തിൽ 5 ഗ്രാം ബാർസോപ്പ് ലയിപ്പിക്കുക. ഇതിൽ 20 ഗ്രാം തൊലികളഞ്ഞ വെളുത്തുള്ളി അരച്ച് നീരെടുത്ത് ചേർക്കുക. 20 മില്ലി വേപ്പെണ്ണയും കൂടി ഇതിൽ ചേർത്ത് നന്നായി യോജിപ്പിച്ച് അരിച്ചെടുത്ത് ഇലകളുടെ രണ്ടുവശത്തും തളിച്ചു കൊടുക്കുക. പച്ചക്കറി വിളകളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെ ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നു. രാവിലെ പ്രയോഗിക്കുന്നതാണ് ഉത്തമം.

വേപ്പെണ്ണ എമൽഷൻ

60 ഗ്രാം ബാർസോപ്പ് അരലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായിനി ഒരു ലിറ്റർ വേപ്പെണ്ണയിൽ ചേർത്തിളക്കുക. ഇത് പത്തിരട്ടി വെള്ളത്തിൽ ചേർത്ത് പയറിനെ ആക്രമിക്കുന്ന ചിത്രകീടം, പേനുകൾ എന്നിവയ്ക്കായി തളിക്കാം. ലായനി 20 ഇരട്ടി വെള്ളം ചേർത്ത് ചുരക്ക, പടവലം മുതലായ വിളകളിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ,ഇലതീനി പുഴുക്കൾ, വണ്ടുകൾ എന്നിവർക്കെതിരെയും പ്രയോഗിക്കാം.

വേപ്പിൻ പിണ്ണാക്ക്

തടങ്ങളിൽ അടി വളത്തോടൊപ്പം ഉപ്പിന്റെ അംശമില്ലാത്ത വേപ്പിൻപിണ്ണാക്ക് ചേർത്തു കൊടുക്കുന്നത് ട്രൈക്കോഡർമ പോലെയുള്ള മിത്ര കുമിളകളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ഒരു ചതുരശ്ര മീറ്ററിന് 20 ഗ്രാം എന്ന രീതിയിൽ ഇവ ഉപയോഗിക്കാം. ചെടികളുടെ വേരുകൾ ആക്രമിക്കുന്ന നിമാവിരകളെ ഇതിൻറെ ഉപയോഗം കൊണ്ട് പ്രതിരോധിക്കാം.

ഇത്തരത്തിലുള്ള ജൈവ കീടനിയന്ത്രണ മാർഗ്ഗങ്ങൾ കുറിച്ച് അറിയുവാനും, ഫലപ്രദമായി ഉപയോഗിക്കുവാനും പഠിച്ചാൽ വീട്ടിൽ തന്നെ ഒരുക്കാം ഒരു ഹരിതാഭമായ പച്ചക്കറിത്തോട്ടം.

English Summary: Knowing these three things can make vegetable cultivation dusty

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds