കീടരോഗ നിയന്ത്രണത്തിന് പലതരം മിത്ര കുമിൾ,മിത്ര ബാക്ടീരികൾ എന്നിവയെ ഉപയോഗിക്കുന്നു. ഇതിൽ പ്രധാനപ്പെട്ടവയാണ് ട്രൈക്കോഡർമ, സ്യുഡോമോണസ്, ബ്യുവേറിയ, വെർട്ടിസീലിയം തുടങ്ങിയവ. ഇവയുടെ ഉപയോഗരീതികൾ പരിശോധിക്കാം.
A variety of allied fungi and allied bacteria are used for pest control. The most important of these are Trichoderma, Pseudomonas, Beauveria and Verticillium. Let us examine their usage patterns
ബ്യുവേറിയ
5 ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ആണ് ഇത് ഉപയോഗിക്കുന്നത്. പുഴുക്കൾ,വണ്ടുകൾ എന്നിവയ്ക്കെതിരെ ഉപയോഗിക്കുന്ന മിത്ര കുമിൾ ആണ് ബ്യുവേറിയ.
വെർട്ടിസീലിയം
നീരൂറ്റിക്കുടിക്കുന്ന ചെറുകീടങ്ങൾക്കെതിരെ പ്രയോഗിക്കാൻ പറ്റിയ മിത്ര കുമിൾ ആണ് വെർട്ടിസീലിയം. ഒരു ലിറ്റർ വെള്ളത്തിൽ 5 ml എന്ന രീതിയിൽ ഉപയോഗിക്കാം.
സ്യുഡോമോണസ്
സുഡോമോണസ് 20 ഗ്രാം വെള്ളത്തിൽ കലക്കി ഉപയോഗിക്കാം. ഇത് മണ്ണിൽ നേരിട്ട് ഉപയോഗിക്കുന്നത് വഴി ചെടികളുടെ വളർച്ച വേഗത്തിലാക്കുന്നു. തൈകൾ പറിച്ചു നടുമ്പോൾ ഇവയിൽ മുക്കിയും, സ്യുഡോമോണസ് വിത്തുകളിൽ പുരട്ടിയും ഉപയോഗിക്കുകയാണെങ്കിൽ പ്രതിരോധശേഷി കൈവരുന്നു. ഇതൊരു മിത്ര ബാക്ടീരിയ ആണ്.
ട്രൈക്കോഡർമ
പ്രധാനമായും ട്രൈക്കോഡർമ ഒരു കുമിൾനാശിനി ആണ്. ശത്രു കുമിളുകൾ പ്രതിരോധത്തിലാക്കി നശിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ചാണകത്തിന്റെയും കമ്പോസ്റ്റിന്റെയും കൂടെ ചേർത്ത് വംശവർദ്ധനവ് നടത്തി ഇവ ഉപയോഗിക്കാം. 10 കിലോ ഗ്രാം വേപ്പിൻ പിണ്ണാക്ക്, 90 കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകം, ഒരു കിലോഗ്രാം ട്രൈക്കോഡർമ എന്നിവ നന്നായി കൂട്ടിക്കലർത്തി തണലത്ത് ഒരാഴ്ച നന്നായി തുണികൊണ്ടു മൂടി വയ്ക്കുക.
ട്രൈക്കോഡർമ വളരുന്നതിനനുസരിച്ച് വീണ്ടും ഇളക്കി ഒരാഴ്ച വയ്ക്കുക. ഈർപ്പം എപ്പോഴും നിലനിർത്തുവാൻ ശ്രദ്ധിക്കണം. ഇത് പോട്ടിങ് മിശ്രിതത്തിന്റെ കൂടെയും മണ്ണിൽ നേരിട്ടും ഉപയോഗിക്കാം.
Share your comments