വെണ്ടയും ചീരയും എല്ലാവരും അടുക്കളത്തോട്ടത്തിൽ ഇക്കഴിഞ്ഞ മാസങ്ങളിൽ നട്ടുപിടിപ്പിച്ചിട്ടുണ്ടാകും. എന്നാൽ ഇവയിൽ നിരവധി രോഗങ്ങൾ അവയുടെ വളർച്ച ഘട്ടങ്ങളിൽ വന്നുപ്പെടുന്നു. അത്തരത്തിൽ വെണ്ടയിലും ചീരയിലും കാണപ്പെടുന്ന പ്രധാനപ്പെട്ട രോഗങ്ങളാണ് താഴെ നൽകുന്നത്.
വെണ്ട കൃഷിയിൽ കാണുന്ന പ്രധാനപ്പെട്ട രോഗമാണ് ഇല മഞ്ഞളിപ്പും ഇലകളിൽ കാണപ്പെടുന്ന തവിട്ടുനിറത്തിലുള്ള പാടുകളും.
മഞ്ഞളിപ്പ് രോഗം
വെണ്ടയുടെ ഇലകൾ മഞ്ഞളിച്ച് പോവുകയും പുതിയ ഇലകൾ കരിഞ്ഞു പോകുന്നതും ആണ് പ്രഥമ ലക്ഷണം. ഇങ്ങനെ സംഭവിക്കുന്നത് വഴി കായ്കൾക്ക് വലുപ്പം കുറയുകയും കട്ടി കൂടുകയും ചെയ്യുന്നു. ഇത് വെള്ളീച്ച പരത്തുന്ന രോഗമാണ്.
ഇത് പരിഹരിക്കുവാൻ മികച്ച ഇനങ്ങൾ തെരഞ്ഞെടുക്കുകയാണ് ഉത്തമം. രോഗ പ്രതിരോധ ശേഷി കൂടിയ അർക്ക, അനാമിക, അഭയ, അരുണ,കിരൺ സൽക്കീർത്തി, സുസ്ഥിര തുടങ്ങിയവ തെരഞ്ഞെടുത്തു കൃഷിചെയ്താൽ ഒരു പരിധിവരെ ഈ രോഗത്തെ ഇല്ലാതാക്കാം. കൂടാതെ ആഴ്ചയിലൊരിക്കൽ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുകയും ചെയ്യാം.
Venda and lettuce may have all been planted in the kitchen garden in recent months. But many of these diseases occur during their growth stages.
ഇലകളിൽ കാണുന്ന തവിട്ടുനിറത്തിലുള്ള പുള്ളികൾ
വെണ്ട കൃഷിയിൽ ധാരാളമായി കാണുന്ന ഒന്നാണ് തവിട്ടുനിറത്തിലുള്ള പുള്ളികൾ. ഇലയുടെ അടിവശത്ത് ആണ് ഇവ ആദ്യം കാണപ്പെടുന്നത്. തുടർന്ന് ഇലകൾ പൂർണ്ണമായും തവിട്ടുനിറത്തിലേക്ക് വരികയും, ഇല ഇല കരിഞ്ഞു പോവുകയും ചെയ്യുന്നു. ഇത് ഇല്ലാതാക്കുവാൻ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം അല്ലെങ്കിൽ ഇൻഡോഫിൽ എം-45 എന്ന കുമിൾനാശിനി 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളുടെ രണ്ടു വശത്തും വീഴത്തക്കവിധം തളിച്ചു കൊടുത്താൽ മതി.
ചീര കൃഷിയിലെ പുള്ളിക്കുത്തു രോഗം
ഏപ്രിൽ വരെയുള്ള കാലം ചീര കൃഷിക്ക് അനുയോജ്യമായ കാലയളവാണ്. എന്നാൽ ചില കൃഷിയിൽ കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് ഇലകളിൽ പുള്ളിക്കുത്ത് വരുന്നത്. ആദ്യം ചെറുതായി കാണുന്ന ഇവ ക്രമേണ ഇല മുഴുവൻ വ്യാപിച്ച് പൂർണ്ണമായും നശിക്കുവാൻ കാരണമായിത്തീരുന്നു. ചുവന്ന ചീരയിൽ ആണ് ഈ രോഗം വ്യാപകമായി കാണപ്പെടുന്നത്. ഇത്തരത്തിൽ രോഗലക്ഷണങ്ങൾ കാണപ്പെട്ട ഇലകൾ ആദ്യമേ തന്നെ നശിപ്പിച്ചു കളയുക.
ഇതുകൂടാതെ പച്ച ഇനം ചീരകൾ ചുവന്ന ഇനം ചീരകൾക്കൊപ്പം ഇടകലർത്തി കൃഷി ചെയ്യണം. ഇതുകൂടാതെ പരിഹരിക്കുവാൻ ഒരു ലിറ്റർ തെളിഞ്ഞ പുതിയ ചാണകവെള്ളത്തിൽ 2ഗ്രാം ഇൻഡോഫിൽ എം-45 എന്ന കുമിൾനാശിനി കലക്കി തളിച്ചാൽ മതി
Share your comments