വലിയൊരു പരിധിവരെ പച്ചക്കറികളിൽ, പഴവർഗ്ഗങ്ങളിൽ, അവയുടെ ചെടികളിൽ ഉണ്ടാകുന്ന ഫംഗൽ രോഗങ്ങൾക്ക്, ചില കീടങ്ങൾക്ക് എതിരെയെല്ലാം ഫലപ്രദമായായി ഉപയോഗിക്കാവുന്ന മിശ്രിതങ്ങളുടെ പേരുകളും അവയുടെ തയ്യാറാക്കലും ഏവർക്കും ഇന്ന് സുപരിചിതമാണ്.
സോഷ്യൽ മീഡിയകൾ വഴി കൃഷിതത്പരരായ സുഹൃത്തുക്കൾ അതറിയാതിരിക്കില്ല. അതിലെ പ്രധാനപ്പെട്ട ഒരു ഓർഗാനിക് ഫംഗൽ റിപ്പല്ലന്റ് ആണ് വേപ്പെണ്ണയും വേപ്പില നീരും വേപ്പിൻകുരു നീരും വേപ്പിൻ പിണ്ണാക്കും വെളുത്തുള്ളി മിശ്രിതവും.... ഇവയെല്ലാം പല രീതിയിൽ മിക്സ് ചെയ്തും ഉപയോഗിച്ച് ഫലം കണ്ടിട്ടുണ്ട്. സ്‌പ്രേ വഴിയും തടത്തിൽ ചേർത്തും ഇതിന്റെയെല്ലാം ഗുണം നേടാനാകും. ഇത് ബാക്ട്ടീരിയ, ഫംഗസ് കീടങ്ങള്‍ എന്നിവയെയും അകറ്റുന്നു എന്നുമാത്രമല്ല ചെടികൾക്കു പോഷകമായും ഒരേ സമയം പ്രവർത്തിക്കുകയും ചെയ്യുന്നു. മനുഷ്യർക്ക് അതുകൊണ്ടു ഒരുതരത്തിലുമുള്ള അപകടവും സൃഷ്ടിക്കുന്നില്ല.
ഇതെഴുതിയപ്പോഴാണ് പേരക്കായിൽ കറുത്ത പാട് വരാതിരിക്കാൻ എന്ത് ചെയ്യണമെന്ന ഒരു സുഹൃത്തിന്റെ ചോദ്യം ഓർമ്മ വന്നത്. Iqbal Kallelil ആയിരുന്നു ഫോട്ടോസഹിതം ആ ചോദ്യം ചോദിച്ചത്.. അതിനും ഈ വേപ്പെണ്ണ വളരെ ഉപകാരിയാണ്.
വേപ്പെണ്ണ ഒരു പത്തുമില്ലി ഒരു ലിറ്ററിൽ മിക്സ് ചെയ്തു ഒരു സ്പൂൺ സോപ്പ് പൊടിയും മിക്സ് ചെയ്തു പേരമരത്തിൽ തളിക്കാവുന്നതാണ്. എന്നിട്ട് രണ്ടാം ദിവസം വെളുത്തിള്ളി മിശ്രിതം, അതായത് ഒരു വെളുത്തുള്ളി അപ്പാടെ അൻപത് ഗ്രാം മിക്സിയിൽ അര ലിറ്റർ വെള്ളം ചേർത്തു അരച്ച് അഞ്ചു മണിക്കൂർ വെച്ചതിനു ശേഷം അരിച്ചെടുത്ത് കുപ്പിയിലാക്കുക. അതിൽ നിന്നും നൂറു മില്ലി നേരത്തെ പറഞ്ഞ വേപ്പെണ്ണ മിശ്രിതത്തിൽ ചേർത്തു സ്‌പ്രേ ചെയ്യുക.. ഈ ഒന്നാം പ്രയോഗവും രണ്ടാം പ്രയോഗവും രണ്ടു പ്രാവശ്യം ആവർത്തിക്കുക.. മണ്ണും കൃഷിയിടവും ശുദ്ധമല്ല എന്നതുകൊണ്ടാണ് ഏറിയപങ്കും ഫംഗൽ ബാക്ട്ടീരിയൽ രോഗങ്ങൾ വരുന്നത്.
ഈ മിശ്രിതങ്ങൾ പൂക്കൾ വരാൻ തുടങ്ങുന്നതിനു മുൻപായി പേരമരത്തിൽ മാസത്തിൽ രണ്ടുതവണയും. പേരക്കാ വിരിഞ്ഞു തുടങ്ങുമ്പോഴും സ്‌പ്രേ ചെയ്യുക.
ഇക്‌ബാലിന്റെ പേരയിൽ സംഭവിച്ചത് ആന്ത്രാക്നോസ് Anthracnose or Algal leaf spot ഫംഗൽ രോഗമാണ്. ഈ രോഗത്തെ ഭയന്ന് പേര കൃഷി ചെയ്യുന്നവർ മുൻകൂറായി കൃഷി ചെയ്യുന്നതിന് മുന്നേതന്നെ ഈ ഫംഗസിനെ പ്രതിരോധിക്കുന്ന ഇനം പേരച്ചെടികളാണ് വളർത്താൻ നോക്കുന്നത്.
അതുകൊണ്ട് ഫലവൃക്ഷ തൈകൾ വാങ്ങുമ്പോൾ മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽ/കൃഷിഭവനിൽ കൃത്യമായി ചോദിച്ചറിഞ്ഞു ഓരോ പ്രദേശത്തും ഓരോ ഫലവൃക്ഷങ്ങൾക്കും നേരെ ഉണ്ടാകുന്ന ഫംഗൽ, വൈറൽ, ബാക്റ്റീരിയൽ ഉപദ്രവങ്ങൾക്കു നേരെ പ്രതിരോധ ശേഷിയുള്ള ചെടികളുടെ ഇനങ്ങൾ തെരഞ്ഞെടുക്കുക.
പിന്നെയും അനവധിയായ മിശ്രിതകൂട്ടുകൾ വളരെ നിസ്സാര ചെലവിൽ തന്നെ ഉണ്ടാക്കിയെടുക്കാം. ആ മിശ്രിതങ്ങൾ എങ്ങിനെയുണ്ടാക്കാം എന്നതല്ല ഞാൻ പറയുന്നത്. പക്ഷെ അടുക്കളത്തോട്ടം ടെറസ്സ് തോട്ടം എന്നിവയൊക്കെ നടത്താൻ ശ്രമിക്കുന്നവർ ഇത്തരം ഓർഗാനിക് മിശ്രിതങ്ങൾ തയ്യാറാക്കാനുള്ള വസ്തുക്കളും തയ്യാറാക്കി സൂക്ഷിക്കാനുമുള്ള കുപ്പികളും അത് സ്‌പ്രേ ചെയ്യാനുമുള്ള സ്‌പ്രേ കുപ്പികളും മുൻകൂറായിത്തന്നെ ഒരുക്കണം. ചെറിയ ചെറിയ അളവ് പാത്രങ്ങൾ, മില്ലി അളവുകൾ അറിയാൻ സാധിക്കുന്ന ചെറു സ്പൂണുകൾ എന്നിവ.. ഇവയെല്ലാം നിസ്സാര വിലക്ക് ഇന്ന് വിപണിയിൽ ലഭ്യവുമാണ്.
Therefore, when purchasing fruit tree seedlings, be sure to inquire with the Krishi Bhavan and select a variety of plant species that are resistant to fungal, viral, and bacterial infections.
തയ്യാറാക്കിയത്
വേണുഗോപാൽ മാധവ്
അൾട്രാ ഓർഗാനിഗ് ഫാം പ്രാക്ടീസ് കൺസൽട്ടൻറ്
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ചുവന്നു തുടുത്ത ചെറിപ്പഴങ്ങൾ നമുക്ക് വീട്ടിലും വളർത്താം.
Share your comments