പച്ചക്കറിക്കൃഷിയിൽ ഏറ്റവും ആവശ്യമായ മികച്ച ജൈവ കീടനാശിനിയാണ് വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം. അധികം ബുദ്ധിമുട്ടില്ലാതെ വീട്ടിൽത്തന്നെ ഇത് അനായാസം നിർമിച്ചെടുക്കാവുന്നതേയുള്ളൂ.
ചേരുവകള്
വേപ്പെണ്ണ 20 മില്ലിലിറ്റര്,, വെളുത്തുള്ളി 20 ഗ്രാം, ബാര്സോപ്പ് 6 ഗ്രാം,വെള്ളം 50 മില്ലി ലിറ്റര് + 250 മില്ലി.ലിറ്റര്‍
തയ്യാറാക്കുന്ന വിധം
250 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 6 ഗ്രാം ബാര്‍സോപ്പ് നന്നായി ലയിപ്പിച്ചെടുക്കുക. 50 മില്ലി വെള്ളത്തില്‍ 20 ഗ്രാം വെളുത്തുള്ളി നന്നായി ചതച്ച് ചേര്‍ത്ത് അരിച്ചെടുക്കുക. ഒരു ലിറ്ററിന്‍റെ കുപ്പിയെടുത്ത് അതിലേക്ക് ബാര്‍സോപ്പ് ലായനി അരിച്ച് ഒഴിക്കുക ഇതിലേക്ക് 20 മില്ലി ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക. അരിച്ചെടുത്ത വെളുത്തുള്ളി ചാറ് ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതത്തിലേക്ക് ഒരി ലിറ്റര്‍ തികയാന്‍ ആവശ്യമായ വെള്ളം ചേര്‍ത്ത് ഇളക്കുക.
പ്രയോജനം
നീരൂറ്റിക്കുടിക്കുന്ന ചാഴി ഉള്‍പ്പടെയുള്ള മിക്ക കീടങ്ങളേയും നിയന്തിക്കുന്നതിന് ഫലപ്രദമാണ്.
ഉപയോഗിക്കുന്ന വിധം
അരിച്ചെടുത്ത ലായനി തയ്യാറാക്കിയ ഉടന്‍തന്നെ നേരിട്ട് ചെടികളില്‍ തളിക്കുക.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കവുങ്ങ് അഥവാ അടയ്ക്കാമരം കൃഷി ചെയ്യാം. വലിയ ചിലവില്ലാതെ .
Share your comments