ഒട്ടേറെ പോഷകഗുണം ഉള്ളതും ഔഷധമൂല്യം ഉള്ളതുമായ ഒന്നാണ് ചെവിക്കൂൺ. കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും മാംസ്യം, ഊർജ്ജം, ധാന്യകങ്ങൾ തുടങ്ങി പോഷകാംശങ്ങളും സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്ന ചെവിക്കൂൺ പാചക ഗുണം ഏറെ ഉള്ളതാണ്.
ഇവ കാൻസർ രോഗങ്ങളെ പ്രതിരോധിക്കുവാനും, രക്തശുദ്ധീകരണത്തിനും മികച്ചതാണ്. കൂടാതെ പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കുവാനും ചെവിക്കൂൺ മികച്ചതാണ്.
എങ്ങനെ കൃഷി ചെയ്യാം
ചെവിക്കൂൺ വിത്ത് തയ്യാറാക്കുവാൻ പ്രധാനമായും എടുക്കേണ്ട മാധ്യമം നെല്ലാണ്. നെല്ല് 12മണിക്കൂർ വെള്ളത്തിൽ വെച്ച് കുതിർത്തശേഷം വാർക്കുക.
Paddy is the main medium used to prepare this mushroom seeds. Mushrooms can be harvested within 20 days of laying the bed.
ഉമി പൊട്ടുന്നത് വരെ പുതിയ വെള്ളത്തിൽ വേവിക്കണം. അതിനുശേഷം നെല്ലിൻറെ ഈർപ്പം കളഞ്ഞു വൃത്തിയുള്ള ഒരു സ്ഥലം തെരഞ്ഞെടുത്ത് അവിടെ നിരത്തുക. തുടർന്ന് 50 ഗ്രാം കാൽസ്യം കാർബണേറ്റ് ഒരു കിലോ നെല്ലിനെ എന്നതോതിൽ ചേർത്തുകൊടുക്കണം. അതിനുശേഷം ഇവ വൃത്തിയുള്ള കുപ്പികളിൽ നിറയ്ക്കുക. അതിനുശേഷം ഇവ പഞ്ഞികൊണ്ട് മൂടിയശേഷം രണ്ടുമണിക്കൂർ ഓട്ടോക്ലോവിൽ വച്ച് അണുനശീകരണം നടത്തുക. അണുനശീകരണം നടത്തിയ നെല്ല് തണുത്തതിനുശേഷം മാതൃ കോശങ്ങളെല്ലാം ലാമിനാർ എയർ ഫ്ലോയിൽ വെച്ച് നിക്ഷേപിക്കുക. സാധാരണ താപനിലയിൽ ഇൻക്യൂബേറ്റ് ചെയ്യുക. ചെവിക്കൂണിന്റെ തന്തുക്കൾ വളർന്ന് മാധ്യമത്തിൽ വ്യാപിച്ചു മാതൃ വിത്ത് ഉണ്ടാക്കുന്നു. വിത്ത് പൂർണവളർച്ച എത്താൻ ഏകദേശം മൂന്നാഴ്ച വേണ്ടിവരുന്നു.
ബെഡ് നിർമ്മാണത്തിൽ ആണെങ്കിൽ അറക്കപ്പൊടിയും ഗോതമ്പ് തവിടും 80: 20 അനുപാതത്തിൽ യോജിപ്പിച്ച് ചെയ്യാവുന്നതാണ്. ഇത് ഓട്ടോക്ലാവിൽ വച്ച് രണ്ട് മണിക്കൂർ അണുനശീകരണം നടത്തിയിരിക്കണം. അണുനശീകരണം ചെയ്ത മാധ്യമം 30*15 സെൻറീമീറ്റർ പോളിത്തീൻ കവറുകളിൽ നിറയ്ക്കുക. തുടർന്ന് ആദ്യ നിര രണ്ടിഞ്ച് കനത്തിൽ നിറച്ചശേഷം വിത്ത് ഇതിൻറെ വശങ്ങളിൽ ഇടുക. ഇങ്ങനെ മൂന്നോ നാലോ തട്ടുകളായി വിത്ത് ഇടുക. തുടർന്ന് ബഡ്‌ഡിന്റെ മേൽഭാഗം മൂടി വൃത്തിയുള്ള മുറിയിൽ സൂക്ഷിക്കണം.
Share your comments