കാർഷികമേഖലയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് സൂക്ഷ്മകൃഷി അഥവാ പ്രിസിഷൻ ഫാമിംഗ്. പോളിഹൗസ് നിർമാണത്തിൽ വലിയ മുതൽമുടക്ക് ആവശ്യമായതിനാൽ ചിലവുകുറഞ്ഞ രീതിയിൽ ചെയ്യാവുന്ന ഓപ്പൺ ഫീൽഡ് പ്രിസിഷൻ കൃഷിയും ഫാമിലി ഡ്രിപ്പ് സിസ്റ്റവും കർഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
Due to the large investment required in the construction of polyhouses, low cost open field precision farming and family drip system have been widely adopted by both the farmers.
എന്താണ് ഫാമിലി ഡ്രിപ്പ് സിസ്റ്റം
വളരെ കുറഞ്ഞ വരുമാനമുള്ളവർക്കും, 25 സെൻറ് സ്ഥലത്ത് സ്വന്തം ഇഷ്ടാനുസരണം ഉള്ള വിളകൾക്ക് ഡ്രിപ്പ് സിസ്റ്റം ഉപയോഗിച്ചുകൊണ്ടുള്ള കൃഷി രീതിയാണ് ഇത്. ഇതിൽ മൂന്നു മീറ്റർ ഉയരത്തിൽ ഉറപ്പിച്ചിട്ടുള്ള ആയിരം ലിറ്ററിന്റെ വെള്ള ടാങ്കും, 25 സെൻറ് സ്ഥലത്ത് ഘടിപ്പിച്ചിട്ടുള്ള ഡ്രിപ്പ് സിസ്റ്റവും മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്.
ബന്ധപ്പെട്ട വാർത്തകൾ:വിളവ് ഇരട്ടിയാക്കാൻ തുള്ളിനനയേക്കാൾ മികച്ചത് തളിനന
മൂന്നു മീറ്ററോളം ഉയരത്തിൽ വച്ചിട്ടുള്ള വാട്ടർ ടാങ്കിലെ വെള്ളം ഗുരുത്വാകർഷണബലം മൂലം ഡ്രിപ്പറുകളിലൂടെ ഒഴുകി 25 സെൻറ് സ്ഥലത്തേക്ക് എത്തുന്നു. ഇതിന് പെട്രോൾ, ഡീസൽ, വൈദ്യുതി തുടങ്ങിയ ഇന്ധനങ്ങൾ ആവശ്യമില്ല. ടാങ്കിലേക്ക് വെള്ളം എത്തിക്കാനുള്ള സൗകര്യം മാത്രം ഉണ്ടായാൽ മതി. ഈ രീതിയിൽ വളരെ കുറഞ്ഞ സ്ഥലത്തുനിന്ന് നല്ലരീതിയിൽ ആദായ ലഭ്യമാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഹൈഡ്രോപോണിക്സ്- തിരി നന കൃഷി രീതി
നേട്ടങ്ങൾ പോലെ വെല്ലുവിളികളും ഈ രീതിക്ക് ഉണ്ട്. മികച്ച വിളവ് തരുന്ന ഹൈബ്രിഡ് വിത്തിനങ്ങൾ വേണം ഇവിടെ ഉപയോഗപ്പെടുത്തുവാൻ. സ്ഥിരമായ രോഗകീടനിയന്ത്രണം ഉറപ്പുവരുത്തണം. വൻതോതിൽ വിളവു ലഭ്യമാകുമ്പോൾ അത് വിറ്റഴിക്കാനുള്ള വിപണി കണ്ടെത്തണം. 24മണിക്കൂർ സാങ്കേതിക സഹായം നൽകുന്ന വിദഗ്ധരുടെ സേവനം ഈ രീതിയിൽ അത്യാവശ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന
Share your comments