ഉദ്യാനത്തിലെ ചെടികൾ നല്ല രീതിയിൽ പൂവിടുവാനും കരുത്തോടെ വളരുവാനും ധാരാളം വളപ്രയോഗങ്ങൾ നടത്താറുണ്ട്. ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ നമ്മുടെ അടുക്കള മാലിന്യത്തിൽ നിന്നും ഉണ്ടാക്കാവുന്ന കിടിലം വളക്കൂട്ട് ആണ് ഉണക്കിപ്പൊടിച്ച പഴത്തൊലി മുട്ടത്തോട് മിശ്രിതം.
പഴത്തൊലിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം സൾഫർ, നൈട്രജൻ, ഇരുമ്പ് തുടങ്ങിയവ ചെടി ആരോഗ്യപൂർണമായി വളരാനും നല്ല രീതിയിൽ പൂക്കൾ ഉണ്ടാക്കുവാനും കാരണമാകുന്ന ഒന്നാണ്.
ചെടികളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും, കോശങ്ങൾക്ക് ബലം പകരുകയും ചെയ്യുന്ന കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് മുട്ടത്തോട്. കാൽസ്യം കൂടാതെ ചെടികൾ കരുത്തോടെ വളരാൻ സഹായിക്കുന്ന മഗ്നീഷ്യവും ഇതിലടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ധാരാളം പോഷകാംശങ്ങൾ നിറഞ്ഞ പഴത്തൊലിയും മുട്ടത്തോടും ഉണക്കിപ്പൊടിച്ച് വളമാക്കി എടുത്ത് ചെടികളിൽ നൽകിയാൽ ഇവ നല്ല കരുത്തോടെ വളരും. ഒരിക്കലും നേരിട്ട് ഇവ ചെടിയുടെ ചുവട്ടിൽ ഇടാൻ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്നത് വഴി ചെടിക്ക് യാതൊരുവിധ ഗുണങ്ങളും ഉണ്ടാകില്ല. പഴത്തൊലി ചെറുതായരിഞ്ഞു വെയിലത്തുവച്ച് ഉണക്കിയെടുക്കുക. അതിനുശേഷം മുട്ടത്തോടും ഉണങ്ങിയ പഴത്തൊലിയും മിക്സിയിലിട്ട് അടിച്ച് രണ്ടും നന്നായി കലർത്തി ചെടികളുടെ ചുവട്ടിൽ ആവശ്യാനുസരണം ഇട്ടു നൽകിയാൽ മതി.
ചെടികളുടെ വളർച്ചയ്ക്ക് മറ്റൊരു വിദ്യ
മുകളിൽ പറഞ്ഞ പഴത്തൊലി മുട്ടത്തോട് മിശ്രിതം മാത്രമല്ല ചെടികൾ കരുത്തോടെ വളരുവാൻ ചെടിയുടെ ചുവട്ടിൽ ഒരു ടീസ്പൂൺ എപ്സം സാൾട്ട് ഇട്ടു നൽകുന്നതും നല്ലതാണ്. അല്ലെങ്കിൽ രണ്ട് ഗ്രാം എപ്സം സാൾട്ട് ഒരു ലിറ്റർ വെള്ളത്തിൽ ലായനിയാക്കി ഒഴിച്ചു കൊടുത്താലും മതി. പുൽത്തകിടിയിൽ എപ്സം സാൾട്ട് ലായിനി തളിച്ചു കൊടുത്താൽ ചെടികൾ നല്ല കരുത്തോടെ വളരുകയും ചെയ്യും.
Many fertilizers are applied to the plants in the garden for good flowering and vigorous growth. The most cost-effective way to make our kitchen waste is to mix it with dried peeled eggs.
ഇലകൾക്ക് നല്ല പച്ച നിറം വരുവാൻ മഗ്നീഷ്യം സൾഫേറ്റ് അല്ലെങ്കിൽ എപ്സം സാൾട്ട് മികച്ചതാണ്. കീടരോഗ നിയന്ത്രണത്തിലും ഈ ലായനി ഇലകളിൽ തളിച്ച് കൊടുത്താൽ മതി.
Share your comments