ഉറുമ്പുകളെ അകറ്റാനുള്ള ഒരു ഫലപ്രദമായ പൊടിക്കൈയാണ് ചോക്ക് ഉപയോഗിക്കുക എന്നത്. ചോക്കിൽ കാൽസ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് ഉറുമ്പുകളെ അകറ്റിനിർത്താൻ സഹായിക്കുന്നു.
ഉറുമ്പുകൾ പ്രവേശിക്കുന്ന സ്ഥലങ്ങളിൽ ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുകയോ അല്ലെങ്കിൽ നാരങ്ങയുടെ തൊലികൾ വയ്ക്കുകയോ ചെയ്യുക. നിങ്ങളുടെ വീടിന്റെ തറ അല്പം നാരങ്ങ നീര് ചേർത്ത വെള്ളം ഉപയോഗിച്ച് കഴുകാം. ഉറുമ്പുകളെ ആകർഷിക്കുന്ന തരത്തിലുള്ള ഭക്ഷ്യ വസ്തുക്കൾ ഒന്നും തുറന്ന് സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക. നിങ്ങളുടെ അടുക്കള സ്ലാബ് പൂർണ്ണമായും വൃത്തിയായി സൂക്ഷിക്കുക, ഒപ്പം നാരങ്ങയുടെ തൊലികൾ അവിടെ വയ്ക്കുക.
അത് പോലെ തന്നെയാണ് ഓറഞ്ച്; അവ ഉറുമ്പുകളെ നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് അകറ്റി നിർത്തുന്നു. ഒരു കപ്പ് ചെറുചൂടുള്ള വെള്ളവും കുറച്ച് ഓറഞ്ച് തൊലിയും ചേർത്ത് കുഴമ്പ് പരുവത്തിൽ മിശ്രിതം തയ്യാറാക്കുക. ഇത് ഉറുമ്പുകൾ വരുന്ന ഇടങ്ങളിൽ പുരട്ടിയതിന് ശേഷം തുടയ്ക്കുക. നിങ്ങൾക്ക് ഓറഞ്ച് തൊലികൾ അടുക്കള സ്ലാബിലോ അല്ലെങ്കിൽ ഉറുമ്പുകൾ വരുമെന്ന് നിങ്ങൾ കരുതുന്ന ഇടത്തോ വയ്ക്കാവുന്നതാണ്.
. പച്ചക്കറി വിളകള്‍ നശിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഉറുമ്പുകളാണ്. ഇലകളും പാകമായി വരുന്ന കായ്കളും ഉറുമ്പുകള്‍ നശിപ്പിക്കും. തണുപ്പുകാലത്ത് ഉറുമ്പുകളുടെ ആക്രമണം അടുക്കളത്തോട്ടത്തില്‍ രൂക്ഷമാണ്. ഉരുളക്കിഴങ്ങ്, വെള്ളരിക്ക, തണ്ണിമത്തന്‍ എന്നിവ പ്രധാനമായും നശിപ്പിക്കുന്നത് ഉറുമ്പുകളാണ്.
വീട്ടില്‍ത്തന്നെ നിഷ്പ്രയാസമുണ്ടാക്കാവുന്ന ചില മിശ്രിതങ്ങള്‍ ഉപയോഗിച്ച് ഉറുമ്പുകളെ തുരത്താം.
1. കാല്‍ കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ഒരു കിലോഗ്രാം ചാരത്തില്‍ ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ ഓടിക്കും.
2. പഞ്ചസാര പൊടിച്ചതില്‍ അപ്പക്കാരം അല്ലെങ്കില്‍ ബോറിക് ആസിഡ് പൊടിച്ചതും കലര്‍ത്തി നനയാതെ ചെടികളുടെ താഴെ വെക്കുക.
3. കടിക്കുന്ന ഉറുമ്പുകളാണെങ്കില്‍ ഉണക്കചെമ്മീന്‍ പൊടിച്ചതിന്റെ കൂടെ ബോറിക് പൗഡര്‍ ചേര്‍ത്ത് ഉറുമ്പുള്ള സ്ഥലങ്ങളില്‍ കൊണ്ടുവെക്കുക.
4. ഉറുമ്പുകള്‍ ഉള്ള സ്ഥലത്ത് വെള്ള വിനാഗിരി സ്‌പ്രേ ചെയ്യുക.
5. മുളകുപൊടി, ഉപ്പ് എന്നിവ വിതറുകയോ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുകയോ ചെയ്യാം.
6. കര്‍പ്പൂരതുളസി ഉണക്കിപ്പൊടിച്ച് വിതറുക.
7. കര്‍പ്പൂരം എണ്ണയില്‍ പൊടിച്ച് ഒരു തുണിയില്‍ കുറച്ചെടുത്ത് ഉറുമ്പു വരുന്ന ഭാഗത്ത് തുടച്ചിടുക.
Share your comments